2011, മേയ് 8, ഞായറാഴ്‌ച

നിനക്കായ്‌

ഋതു ശലഭങ്ങള്‍ മിഴി ചിമ്മി മായുമീ
ജീവിത പാതയില്‍
ഒരു വസന്തമായി നീ എന്നില്‍ പൂത്തുലഞ്ഞു
ഓരോ ഉഷസിലും എന്നെ പുല്‍കി ഉണര്‍ത്തും
ഒരു കുളിര്‍ തെന്നലായി, ദേവീ നീ
നല്‍കും ചുടു ചുമ്പനങ്ങള്‍.

കുളിരുള്ള ഉഷസില്‍ നീ നല്‍കും
ചുടു ചുമ്പനത്തിന്‍ മാധുര്യത്തില്‍
എന്‍ ദിനങ്ങള്‍ പ്രശോഭിച്ചിടുന്നു.
ഈ ഉഷസില്‍ എന്നില്‍ പതിയും
ഓരോ ദിവാകര കിരണങ്ങളിലും
നിന്‍ സാനിധ്യം ഞാന്‍ അറിയുന്നു പ്രിയേ .

അമ്പലനടയില്‍ കൈ കൂപ്പി ഞാന്‍ നില്‍ക്കുമ്പോള്‍
തെളിയും ദീപത്തിന്‍ കാന്തിയില്‍
കാണുന്നു ദേവീ നിന്‍ രൂപം .
നിന്‍ അധരത്തില്‍ വിടരും
പുഞ്ചിരി തന്‍ പൂ നിലാവില്‍
എന്‍ ഇരുളുകള്‍ പോയി മറഞ്ഞിടുന്നു.

വെയിലെല്‍ക്കാതെ തണുപ്പേല്‍ക്കാതെ
നീ എനിക്കായി കാത്തുസുക്ഷിചോരീ
പൂമൊട്ടുകള്‍ നീ എനിക്കായി നല്‍കുമ്പോള്‍
എന്‍ അകതാരില്‍ ഉയരുന്ന
തായമ്പക നീ അറിയുന്നുവോ പ്രിയേ .

ആരും തുറക്കാത്ത നിന്‍ ശ്രീകോവിലിന്‍ നടയില്‍
നെദ്യവുമായി ഞാന്‍ നില്‍ക്കുമ്പോള്‍
മാടിവിളിക്കും നിന്‍ നയനങ്ങളില്‍
വിടരുന്ന പൂത്തിരികള്‍ ഞാന്‍ കാണുന്നു പ്രിയേ.
ഓരോ രാവും പുലരാതിരുന്നെങ്കില്‍
എന്നു ഞാന്‍ കൊതിച്ചിടുന്നു .

നിറങ്ങള്‍ മങ്ങിയ എന്‍ ജീവിത സ്വപ്നങ്ങളില്‍
കടും ചായങ്ങള്‍ ചലിച്ചു
ദേവീ നീ കൊറിയ ചിത്രങ്ങള്‍
ഇന്നും തെല്ലും ശോഭ കെടാതെ തിളങ്ങിടുന്നു.

ഋതു ശലഭങ്ങള്‍ മിഴി ചിമ്മി മായുമീ
ജീവിത പാതയില്‍
ഒരു വസന്തമായി നീ എന്നില്‍ പൂത്തുലഞ്ഞു
ഓരോ ഉഷസിലും എന്നെ പുല്‍കി ഉണര്‍ത്തും
ഒരു കുളിര്‍ തെന്നലായി, ദേവീ നീ
നല്‍കും ചുടു ചുമ്പനങ്ങള്‍.

*****************************************

1 അഭിപ്രായം:

 1. നിന്റെ സ്നേഹം പെയ്തിറങ്ങി
  എന്നില്‍ ഹൃദയം ഒരു പൂവായി വിരിഞ്ഞു

  വസന്തം നിറച്ച അമൂല്യ സുഗന്ധം
  സ്നേഹിതേ നിനകായി ഞാന്‍ കരുതി വക്കുന്നു

  എന്റെ വെളിച്ചം കാണാത്ത വാരികകള്‍ ആണ് ......

  ചേട്ടാ ബ്ലോഗിനെ pm മുമായി മിക്സ്‌ ചെയരുത് രണ്ടും രണ്ടാണ് . ഇത് എന്റെ സ്വകാര്യതയാണ്
  ( ഇന്നിയും വരണം അഭിപ്രായം പറയണം )

  മറുപടിഇല്ലാതാക്കൂ