2011, ജൂൺ 13, തിങ്കളാഴ്‌ച

കൈനീട്ടം. (ഭാഗം -1)


വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള 2 മാസത്തെ അവധി തികച്ചും വിരസമായി തുടങ്ങി. നാട്ടുമ്പുറത്തെ പോലെ കൂട്ട് കാരികളോടോത്ത് കളിയ്ക്കാന്‍ ഉള്ള അവസരം ഒന്നും കൊച്ചി പോലെ ഉള്ള ഈ പട്ടണത്തില്‍ ഇല്ല . എല്ലാവരും അവരവരുടേതായ തിരക്കില്‍ ആണ് . അച്ഛനും അമ്മയും ജോലിക്ക് പോയി കഴിഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്ക് വീട്ടില്‍ . TV കണ്ടു കണ്ടു മടുത്തു തുടങ്ങി . ഈ വരുന്ന ശനിയാഴ്ച അമ്മയുടെ കുടുംബത് കൊണ്ട് വിടാം എന്ന് പറഞ്ഞെക്കുന്നതാണ് ഏക ആശ്വാസം . അവിടയാകുമ്പോള്‍ അപ്പച്ചിയുടെ മക്കള്‍ ഉണ്ട് ശ്രുതിയും ഞാനും ഒരേ പ്രായം ആണ് സന്ദീപേട്ടന്‍ ഞങ്ങളെക്കാളും 3 വയസിനു മൂത്തതാണ് . ഞങ്ങള്‍ 3 പേരും വളരെ അടുത്ത കൂട്ടുകാരുമാണ് .. അവിടെ എത്തിയട്ടു വേണം അടിച്ചു പൊളിക്കാന്‍ . ഇതെല്ലാം ഓര്‍ത്തു കസേരയില്‍ കിടന്നു മയങ്ങിപ്പോയി . കാള്ളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത് . അമ്മ കതകില്‍ തട്ടി "ലെച്ചു ലെച്ചു" എന്ന് വിളിക്കുന്നും ഉണ്ടാരുന്നു .പെട്ടന്ന് ചാടി എണീറ്റ് കതകു തുറന്നു .

എന്തൊരു ഉറക്കമാടി ഇത് സന്ധ്യയായി .നിനക്ക് എണീറ്റ്‌ വിളക്കു വെക്കരുതോ ?.

അമ്മെ ഞാന്‍ TV കണ്ടു കിടന്നു ഉറങ്ങി പോയി . എന്തൊരു ബോറടിയാണു ഇത് . എനിക്കു ഒരു അനുജന്‍ ഉണ്ടാരുന്നേല്‍ അവനോടു തല്ലു കൂടി എങ്കിലും
ഇരിക്കമാരുനു ..ഹിഹി .

ഹും, നീ വിഷമിക്കണ്ട നാളെ നമ്മള്‍ നാട്ടിലേക്കു പോവല്ലേ. അവിടെ ശ്രുതിയും സന്ദീപും ഒക്കെ ഉണ്ടല്ലോ നിനക്ക് കളിയ്ക്കാന്‍ കൂട്ടിനു .

നാളെ എപ്പോളാ അമ്മെ നമ്മള്‍ പോവുക ?.

നിന്റെ അച്ഛന്‍ പറഞ്ഞത് കാലത്തേ ട്രെയിനിനു പോകാം എന്നാണ് .കുറെ നാളായി അമ്മയെ കണ്ടട്ട് . വിളിക്കുമ്പോള്‍ എല്ലാം അമ്മക്ക് പരാതിയാണ് 2 ദിവസം എങ്കിലും അവിടെ ചെന്ന് നിന്ന് കൂടെ എന്ന് പറഞ്ഞു . 

നീ കുറച്ചു ദിവസം അവിടെ നിന്നോ ഞങ്ങള്‍ തിങ്കളാഴ്ച തിരിച്ചു പോരും .

കുറച്ചു ദിവസമോ? ഞാന്‍ ഇനി റിസള്‍ട്ട് ഒക്കെ അറിഞ്ഞു കഴിഞ്ഞേ വരുന്നുള്ളൂ .

ഹും. അടുത്ത വര്ഷം പ്രീ ഡിഗ്രിക്ക് ചേരണ്ട പെണ്ണാ . കൊച്ചു കുട്ടി ഒന്നുമല്ല അത് ഓര്‍ത്തു നടന്നോണം.

അവിടെ ചെന്നട്ട്‌ വേണം ശെരിക്കും ഒന്ന് അടിച്ചു പൊളിക്കാന്‍ .

ശെരി നീ പോയി വിളക്കു വെക്ക്, ഞാന്‍ ഒന്ന് കുളിക്കട്ടെ .

പിറ്റേന്ന് കാലത്ത് തന്നെ ഉള്ള ട്രെയിനിനു ഞങ്ങള്‍ നാട്ടിലേക്കു പുറപ്പെട്ടു .
ട്രെയിനില്‍ നാട്ടിലേക്കുള്ള യാത്ര വളരെ രസകരമാണ് . കുട്ടനാടന്‍ പുഞ്ച പാടങ്ങളുടെ നടുവില്‍ കൂടി ആണ് ട്രെയിന്‍ പോകുന്നത് . നോക്കാത്ത ദൂരത്തു കിടക്കുന്ന പുഞ്ച പടം. ആ പുഞ്ചപ്പാടത് നിന്നും ഒഴുകി എത്തുന്ന ഇളം കാറ്റു ഏറ്റു യാത്ര. . മലയാളത്തിന്റെ അനശ്വരനായ എഴുത്തുകാരന്‍ തകഴിയുടെ വീടിനു മുന്നില്‍ കൂടി ആണ് ട്രെയിന്‍ പോകുന്നത് . ഇന്നും ഞാന്‍ ഏറ്റവും കൂടുത യാത്ര ചെയ്യാന്‍ ഇഷ്ടപെടുന്ന സ്ഥലവും കൊച്ചി മുതല്‍ ഹരിപ്പാട്‌ വരെ ആണ് .

അമ്മയുടെ നാട് തികച്ചും ഒരു നല്ല നാട്ടിന്‍ പുറം തന്നെ ആണ് . ഇവിടുത്തെ പോലെ തിക്കും തിരക്കും ഒന്നും ഇല്ല . എനിക്കു എന്നും ഏറ്റവും ഇഷ്ടപെട്ട സ്ഥലവും അത് തന്നെ . പുഞ്ചപ്പാടവും കളിയ്ക്കാന്‍ ഒരുപാടു പുരയിടവും, തെങ്ങിന്‍ തോപ്പുകളും, പറങ്കിമാവും, പ്ലാവും, മാവും, വാഴക്കൂട്ടങ്ങളും, പശുവും, ആടും, കോഴിയും ഒക്കെ നിറഞ്ഞ എന്റെ തറവാട്ട്‌ ഗ്രാമം.

ഞങ്ങള്‍ 9 മണി അയപ്പോളെക്കും ഹരിപ്പാട്‌ എത്തി . അവിടുന്ന് ഒരു ഓട്ടോ വിളിച്ചു അമ്മയുടെ തറവാട്ടിലേക്ക് പുറപ്പെട്ടു . ഒരു കൊച്ചു പട്ടണം (എന്ന് പറയാം) . കുറച്ചു കടകളും, ഒരു ചെറിയ ബുസ്ടാന്റും , ഒരു ആശുപത്രിയും . പള്ളിയും, അമ്പലവും ഒക്കെ ഉള്ള ഒരു ചെറിയ പട്ടണം . കേരളത്തിലെ പ്രശസ്തമായ ഹരിപ്പാട്‌ സുബ്രമണ്യ സ്വാമി ക്ഷേത്രവും മണ്ണാറശാല നാഗരാജ ക്ഷേത്രവും ഒക്കെ ഈ ഗ്രാമത്തില്‍ തന്നെ . സ്ടെഷനില്‍ നിന്നും 2 കിലോമിറ്ററോളം ദൂരം ഉണ്ട് അമ്മയുടെ വീട്ടിലേക്കു . റോഡിന്റെ ഇരു വശവും പുഞ്ചപ്പാടവും, ഇടയ്ക്കു ഇടക്കായി ചെറിയ ചെറിയ വീടുകളും .

ആ നാട്ടിലെ പുരാതനമായ ഒരു തറവാട് ആണ് അമ്മയുടെത് അതിന്റെതായ പ്രൌഡി ഉള്ള വീട് . വിശാലമായ മുറ്റവും, മുറ്റത്തിന്റെ നടുക്ക് ഒരു തുളസിത്തറയും, തെക്ക് ഭാഗത്തായി കുടുംബം വക കുര്യാലയും (ചെറിയ അമ്പലം ), വടക്ക് ഭാഗത്തായി അടുക്കളയും, കൂടാതെ പത്തോളം മുറികളും ഉള്ള ഒരു വീട് ആണ് . അവിടെ എത്തുമ്പോള്‍ മനസ്സില്‍ എന്തോ കുളിര്‍ കോരിയിട്ട അനുഭൂതി ആണ് ഉണ്ടാവുക . വീടിനു ചുറ്റും വിശാലമായ പറമ്പും, പടിഞ്ഞാറു ഭാഗത്ത്‌ കുളവും, കുളത്തിന് അപ്പുറം പാടശേഖരവും ആണ് . അവിടെ എത്തുമ്പോള്‍ ഞങ്ങള്‍ 3 പേരും സ്ഥിരമായി പടിഞ്ഞാറുഭാഗത്തുള്ള ചിറയില്‍ നല്ല ഇളം കാറ്റു ഏറ്റു ഇരിക്കും. പടിഞ്ഞാറു ഭാഗത്തായിട്ടാണ് എനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത കിളിച്ചുണ്ടന്‍ മാവു നില്‍ക്കുന്നത് . അതില്‍ ആണ് ഞങ്ങള്‍ ഓണത്തിന് ഉഞ്ഞാല്‍ ആടുന്നത് . എന്റെ ജീവിതത്തിലെ മറക്കാനാവാത്ത പല നിമിഷങ്ങളും ഉണ്ടായതു ആ മാവുന്‍ ചുവട്ടില്‍ വെച്ചാണ്‌
.

ഞങ്ങള്‍ ചെന്ന് ഇറങ്ങിയുടനെ ശ്രുതി ഓടി അടുത്ത എത്തി . അമ്മൂമ്മ ഞങ്ങളെയും പ്രതീക്ഷിച്ചു പൂമുഖത് ഇരുപ്പുന്ടരുന്നു ഞാന്‍ ശ്രുതിയേം കൂടി അമ്മൂമ്മയുടെ അടുത്തേക്ക് ഓടി . കഴിഞ്ഞ ഓണം അവധിക്കു വന്നപ്പോള്‍ കണ്ടതാണ് . പത്താം ക്ലാസ്സില്‍ ആണ് എന്ന പേരില്‍ പിന്നെ നാട്ടിലേക്കു വന്നതേ ഇല്ല . എന്നെ കണ്ടതും അമ്മൂമ്മയുടെ കണ്ണ് നിറഞ്ഞു . അപ്പോളേക്കും അപ്പച്ചിയും അമ്മയും ഒക്കെ പെട്ടിയും എല്ലാം എടുത്ത് അകത്തു വെച്ച് . സന്ദീപെട്ടനെ അവിട എങ്ങും കണ്ടതെ ഇല്ല. 

ശ്രുതി സന്ദീപേട്ടന്‍ എവിടെ പോയി .?

ഏട്ടനു പരീക്ഷ അടുത്ത ആഴ്ച കൂടി ഉണ്ട് . ഇപ്പോള്‍ ടുഷന് പോയിരിക്കുകയാണ് .

അപ്പോള്‍ ഒരാഴ്ച കഴിഞ്ഞേ ഏട്ടനെ കളിയ്ക്കാന്‍ ഒക്കെ കൂട്ടിനു കിട്ടു അല്ലെ.

ഏട്ടനു ഇപ്പോള്‍ നമ്മളോടോന്നും വലിയ കൂട്ട് ഇല്ല കോളേജില്‍ ആയപ്പോഴേക്കും പുതിയ കൂട്ടുകാരൊക്കെ ആയിപ്പോയി .

നിങ്ങള്‍ ഇവിടെ വാചകം അടിച്ചു നിക്കുവാണോ . വാ കാപ്പി കുടിക്കാം .

കാപ്പി കുടി ഒക്കെ കഴിഞ്ഞു പറമ്പില്‍ കറങ്ങി നടന്നു, ഞങ്ങള്‍ 2 ഉം കൂടി പരീക്ഷയുടെ വിശേഷങ്ങളും . കൂട്ടുകാരുടെ കാര്യവും ഒക്കെ പറഞ്ഞു . ഊണ് സമയം ആയപ്പോള്‍ അമ്മ വന്നു ഞങ്ങളെ വിളിച്ചു . ഉണ് മേശക്കു മുന്നില്‍ ചെല്ലുമ്പോള്‍ സന്ദീപേട്ടന്‍ അവിടെ ഉണ്ട്.

ഏട്ടന്‍ എപ്പോള്‍ വന്നു ?

ഞാന്‍ വന്നട്ട്‌ കുറേ നേരം ആയി . നിങ്ങള്‍ കറങ്ങാന്‍ പോയെക്കുവല്ലരുന്നോ അതാ ഞാന്‍ വിളിക്കഞ്ഞത്

ഞങ്ങള്‍ കറങ്ങാന്‍ എങ്ങും പോയില്ല അപ്പുറത്ത് ഉണ്ടാരുന്നു . ഒരു ജാടക്കാരന്‍ .

എന്റെ പറച്ചില്‍ കേട്ട് എല്ലാരും ചിരിച്ചു . പതിവിലും വിപരീതമായി സന്ദീപെട്ടന്റെ നോട്ടത്തില്‍ എന്തോ ഒരു മാറ്റം ഉള്ള പോലെ എനിക്കു തോന്നി . ആ കണ്ണില്‍ മറ്റു എന്തിനോ വേണ്ടി ഉള്ള ഒരു ദാഹം .
അത് എന്താണ് എന്ന് എനിക്കു മനസിലായില്ല . പക്ഷെ ഞാനും അറിയാതെ ആ കണ്ണുകളിലേക്കു
കുറച്ചു നേരം നോക്കി ഇരുന്നു . എന്തോ ഒരു വശീകരണ യന്ത്രം പോലെ എന്നെ ഉള്ളിലേക്ക്
വലിചെടുക്കുകയാണോ എന്ന് എനിക്കു തോന്നിപ്പോയി . ഊണ് കഴിഞ്ഞു ഉമ്മറത്തേക്ക് ഞാനും
ശ്രുതിയും പോയി അപ്പോഴേക്കും ഏട്ടനും അവിടെ എത്തി . ഏട്ടന്‍ എന്റെ എതിര്‍ വശത്ത്
മനപൂര്‍വം വന്നു ഇരുന്നതാണോ എന്ന് എനിക്കു തോനിപ്പോയി . കാരണം അതേപോലെ ഉള്ള നോട്ടം
ആരുന്നു അത് . ശരീരത്തേക്ക് തുളച്ചു കേറുന്ന നോട്ടം.

"എടീ ലെച്ചു അടുത്ത ആഴ്ച വിഷു ആണ് .നമുക്ക് അടിച്ചു പൊളിക്കണം" 

ശ്രുതിയുടെ ആ വാക്കുകളാണ് ഞങ്ങളെ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ത്തിയത് .

"അപ്പോളേക്കും എനിക്കു പരീക്ഷ കഴിയും നമുക്ക് ആഘോഷിക്കാം . തെക്ക് ഭാഗത്തെ കൊന്ന മരം നിറച്ചു പൂക്കള്‍ ഉണ്ട് ."
കുറേ നേരം കൂടി ഞങ്ങള്‍ അവിടെ വര്‍ത്തമാനം പറഞ്ഞു ഇരുന്നു . 2 ദിവസം കഴിഞ്ഞു അമ്മയും അച്ഛനും തിരിച്ചു പോയി . വ്യാഴാഴ്ച അയപോലെക്കും ഏട്ടനു പരീക്ഷയും കഴിഞ്ഞു . അന്ന് വയ്കുന്നേരം ഞങ്ങള്‍ ഹരിപ്പാട്‌ ക്ഷേത്രത്തില്‍ പോയി തൊഴുതു . ഞങ്ങള്‍ 3
പേരും കൂടി നടക്കുമ്പോളും എന്‍റെ അടുത്ത് കൂടി ഏട്ടന്‍ നടക്കുകയുള്ളു. പണ്ടും
ഞങ്ങള്‍ അങ്ങനെ ആയിരുന്നു. പക്ഷെ ഇപ്രാവശ്യം എന്‍റെ മനസ്സില്‍ എന്തൊക്കെയോ
അസ്വാഭാവികത തോന്നി . ദീപാരാധന കഴിഞ്ഞു തിരിച്ചു വരുമ്പോളേക്കും സന്ധ്യ കഴിഞ്ഞു .
പിന്നെയും 2 ദിവസം കഴിഞ്ഞു ആയിരുന്നു വിഷു . വിഷുവിനു തലേന്ന് കൊന്ന പൂക്കളും ,
കണിവെള്ളരിയും, മാങ്ങയും, നാളികേരവും, പഴങ്ങളും, നിലവിളക്കും ഒക്കെ
ഒരുക്കി കൃഷ്ണന്റെ മുന്നില്‍ വെച്ചു .

വെളുപ്പിനെ അപ്പച്ചി ഞങ്ങളെ വിളിച്ചുണര്‍ത്തി . ഞാനും ശ്രുതിയും ഒരു മുറിയില്‍ ആണ് കിടക്കുനന്തു . 2 പേരും കണ്ണ് പൊതി എണീക്ക്. ഞങ്ങള്‍ കണ്ണ് അടച്ചു എന്നിട്ട് അപ്പച്ചിയുടെ കൈക്ക് പിടിച്ചു പൂജ മുറിക്കു മുന്നില്‍ എത്തി. കത്തിച്ചു വെച്ച നിലവിളക്കും കൃഷ്ണന്റെ രൂപവും എല്ലാം മനസ് നിറച്ചു കണ്ടു . അപ്പോഴേക്കും അപ്പച്ചി ഏട്ടനേയും വിളിച്ചുകൊണ്ടു വന്നു .

അമ്മൂമ്മ ഞങ്ങള്‍ക്കെല്ലാം കൈനീട്ടം നല്‍കി. അപ്പച്ചിയും. മൂത്തവള്‍ ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കണം എന്ന് ആണ് . അതുകൊണ്ട് ഞങ്ങള്‍ ചേട്ടനോട് പറഞ്ഞു കൈനീട്ടം തരാന്‍ . ഏട്ടന്റെ മുഖം പെട്ടന് ചമ്മി . അമ്മൂമ്മ പറഞ്ഞു അവനു ജോലി കിട്ടി കഴിഞ്ഞു എല്ലാര്ക്കും തരും, വെറുതെ അവനെ ഇട്ടു വിഷമിപ്പിക്കാതെ. മുഖം ഒക്കെ കഴുകി വീണ്ടും ഞാന്‍ പൂജ മുറിക്കുള്ളില്‍ എത്തി . പെട്ടന് ഏട്ടന്‍ അവിടേക്ക് വന്നു എന്‍റെ ചെവിയില്‍ പറഞ്ഞു

"നിനക്ക് കൈനീട്ടം ഞാന്‍ തരുന്നുണ്ട്. കാത്തിരുന്നോ ഇന്ന് തന്നെ തരും ."

ചേട്ടന്‍ പൂജ മുറിയില്‍ നിന്നും വേഗം പൊയ്ക്കളഞ്ഞു അപ്പോളേക്കും ശ്രുതി വന്നു . ഞാന്‍ എന്തോ ഒരു സ്വപ്ന ലോകത്ത് എന്ന പോലെ അവിടെ നിന്നു.മനസ് മുഴുവന്‍ ഏട്ടന്‍ പറഞ്ഞ കാര്യം ആയിരുന്നു . ശ്രുതി പല പ്രാവശ്യം ചോദിച്ചു നീ എന്താ സ്വപനം കണ്ടു ഇരിക്കുന്നത് എന്ന് . 

വൈകിന്നേരം പതിവ് പോലെ ഞങ്ങള്‍ പടിഞ്ഞാറു ഭാഗത്ത്‌ പോയിരുന്നു അവിടെ അപ്പച്ചി കുറേ പച്ചക്കറി കൃഷി ചെയ്യുന്നുണ്ട് . ഞങ്ങള്‍ അതിനൊക്കെ വെള്ളം ഒഴിച്ച് കഴിഞ്ഞു അവിടെ ഇരുന്നു. ഏട്ടന്‍ ഒന്നും വലുതായി സംസാരിച്ചില്ല. എന്തോ ചിന്തിച്ചു ഇരുന്നു. ഇടയ്ക്കു ഇടയ്ക്കു എന്നെ നോക്കുന്നുണ്ട് . എന്‍റെ മനസ്സില്‍ കാലത്ത് തരാം എന്ന് പറഞ്ഞ "കൈനീടം" എന്താണ് എന്ന് അറിയാന്‍ ഉള്ള ആകാംഷയും . വിളക്കു വെക്കാന്‍ നേരം ആയപ്പോള്‍ ശ്രുതി എഴുനേറ്റു .

എന്താ പോകണ്ടേ ഇവിടെ ഇരിക്കുവാണോ നിങ്ങള്‍ .

ഏട്ടന്‍ പെട്ടന് പറഞ്ഞു "നീ പൊക്കോ ഞങള്‍ കുറേ കഴിഞ്ഞു വരാം . "

കുറച്ചു സമയം കൂടി അവിടെ ഇരുന്നു ഞങ്ങള്‍ . ഏട്ടന്‍ ഒന്നും സംസാരിക്കുന്നില്ല. എന്റെ മുഖത്ത് ഇടയ്ക്കു ഇടയ്ക്കു നോക്കുന്നുണ്ട്. എനിക്കു സംസാരിക്കാന്‍ വാക്കുകള്‍ ഒന്നും കിട്ടാതെ പോലെ ആയി . എന്താ ഞങ്ങള്‍ക്ക് ഇടയില്‍ സംഭവിക്കുന്നത്‌ !

ഇരുട്ടു വീണു തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു

"ഏട്ടാ നമുക്ക് പോകാം"?

ഞങ്ങള്‍ വീടിലേക്ക്‌ നടന്നു . ഏട്ടന്‍ പുറകില്‍ ആയിട്ടാണ് നടക്കുന്നത് . മാവിന്റെ ചോട്ടില്‍ ആയപ്പോള്‍ പെട്ടന് ഏട്ടന്‍ എന്‍റെ കൈക്ക് പിടിച്ചു തിരിച്ചു നിര്‍ത്തി, എന്‍റെ ചുണ്ടില്‍ ഉമ്മ വെച്ചു . പെട്ടനുള്ള ഞെട്ടലില്‍ എന്താ സംഭവിക്കുന്നത്‌ എന്ന് അറിയുന്നതിന് മുന്നേ ഏട്ടന്‍ എനിക്കു ആ കൈനീടം നല്‍കി . ഞാന്‍ അതുവരെ അനുഭവിച്ചട്ടില്ലാത്ത ഒരു നിര്‍വൃതിയില്‍
അലിഞ്ഞങ്ങനെ നിന്നു പോയി.
(തുടരും )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ