2011, മേയ് 8, ഞായറാഴ്‌ച

നിനക്കായ്‌

ഋതു ശലഭങ്ങള്‍ മിഴി ചിമ്മി മായുമീ
ജീവിത പാതയില്‍
ഒരു വസന്തമായി നീ എന്നില്‍ പൂത്തുലഞ്ഞു
ഓരോ ഉഷസിലും എന്നെ പുല്‍കി ഉണര്‍ത്തും
ഒരു കുളിര്‍ തെന്നലായി, ദേവീ നീ
നല്‍കും ചുടു ചുമ്പനങ്ങള്‍.

കുളിരുള്ള ഉഷസില്‍ നീ നല്‍കും
ചുടു ചുമ്പനത്തിന്‍ മാധുര്യത്തില്‍
എന്‍ ദിനങ്ങള്‍ പ്രശോഭിച്ചിടുന്നു.
ഈ ഉഷസില്‍ എന്നില്‍ പതിയും
ഓരോ ദിവാകര കിരണങ്ങളിലും
നിന്‍ സാനിധ്യം ഞാന്‍ അറിയുന്നു പ്രിയേ .

അമ്പലനടയില്‍ കൈ കൂപ്പി ഞാന്‍ നില്‍ക്കുമ്പോള്‍
തെളിയും ദീപത്തിന്‍ കാന്തിയില്‍
കാണുന്നു ദേവീ നിന്‍ രൂപം .
നിന്‍ അധരത്തില്‍ വിടരും
പുഞ്ചിരി തന്‍ പൂ നിലാവില്‍
എന്‍ ഇരുളുകള്‍ പോയി മറഞ്ഞിടുന്നു.

വെയിലെല്‍ക്കാതെ തണുപ്പേല്‍ക്കാതെ
നീ എനിക്കായി കാത്തുസുക്ഷിചോരീ
പൂമൊട്ടുകള്‍ നീ എനിക്കായി നല്‍കുമ്പോള്‍
എന്‍ അകതാരില്‍ ഉയരുന്ന
തായമ്പക നീ അറിയുന്നുവോ പ്രിയേ .

ആരും തുറക്കാത്ത നിന്‍ ശ്രീകോവിലിന്‍ നടയില്‍
നെദ്യവുമായി ഞാന്‍ നില്‍ക്കുമ്പോള്‍
മാടിവിളിക്കും നിന്‍ നയനങ്ങളില്‍
വിടരുന്ന പൂത്തിരികള്‍ ഞാന്‍ കാണുന്നു പ്രിയേ.
ഓരോ രാവും പുലരാതിരുന്നെങ്കില്‍
എന്നു ഞാന്‍ കൊതിച്ചിടുന്നു .

നിറങ്ങള്‍ മങ്ങിയ എന്‍ ജീവിത സ്വപ്നങ്ങളില്‍
കടും ചായങ്ങള്‍ ചലിച്ചു
ദേവീ നീ കൊറിയ ചിത്രങ്ങള്‍
ഇന്നും തെല്ലും ശോഭ കെടാതെ തിളങ്ങിടുന്നു.

ഋതു ശലഭങ്ങള്‍ മിഴി ചിമ്മി മായുമീ
ജീവിത പാതയില്‍
ഒരു വസന്തമായി നീ എന്നില്‍ പൂത്തുലഞ്ഞു
ഓരോ ഉഷസിലും എന്നെ പുല്‍കി ഉണര്‍ത്തും
ഒരു കുളിര്‍ തെന്നലായി, ദേവീ നീ
നല്‍കും ചുടു ചുമ്പനങ്ങള്‍.

*****************************************

കാവ്യ വസന്തം.....

ഇനിയും എഴുതാന്‍ ജീവിതം ബാക്കി
പിന്നെ എന്തിനു വൃഥാ കേഴുന്നു എന്‍ മനം.
നൊമ്പരങ്ങളും സന്തോഷങ്ങളും
സ്നേഹവും പരിഭവവും പങ്കുവെച്ചു,
ഇനിയും വരാനിരിക്കുമുഷസ്സുകളില്‍

ഒരു കുളിര്‍ തെന്നലായോഴുകിയെത്തുക
എന്‍ അന്തരാത്മാവില്‍ നീ .
ചടുല താളത്തില്‍ ആടും എന്‍ മനസ്സില്‍
കുടിലതകള്‍ ഇല്ലാതെ ചപലമാം
ദുഷ് ചിന്തകളകറ്റി ഒരു ന
വ ഋതുവായി 
വരിക നീ എന്‍ കാവ്യ വസന്തമേ
 .
നേരിപ്പോടാം എന്‍ ആത്മാവില്‍
ഉള്ളറയില്‍ കേഴുന്ന നൊമ്പരങ്ങളില്‍
നിന്നുല്ഭവിക്കുന്ന നവ ബീജങ്ങളില്‍
നിന്ന് പിറക്കുമോ ഇനിയും
നീയാം കാവ്യ വസന്തം.


************************************

ഗോപാലന്‍ കണിയാനും പ്രേതവും ......

എന്റെ നാട്ടിലെ ഒരു പ്രശസ്തനായ ജോത്സ്യന്‍ ഉണ്ട് . ഗോപാലന്‍ കണിയാന്‍ എന്നാണ് പേര്. നാട്ടില്‍ എവിടെ ബാധ കൂടിയാലും എന്ത് കര്‍മ്മതിനായാലും ഒഴിവുകാണാന്‍ പോകുന്നത് ഈ ജോത്സ്യന്‍ ആണ് . ജ്യോതിഷ വിഷയങ്ങളില്‍ അദേഹം വളരെ പ്രഗല്ഭന്‍ ആണ്. അത് കാരണം തന്നെ അദേഹം എപ്പോഴും തിരക്കില്‍ ആയിരുന്നു . എന്നാല്‍ അദ്ദേഹത്തിനു പ്രേതത്തെ പേടിയാണ്താനും. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും കുറുന്തോട്ടിക്കും വാതമോ എന്ന്. ? എന്ത് ചെയാം കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിനു പ്രേതം, ഭൂതം, മര്‍ത., അങ്ങനെ ഉള്ള എല്ലാം അദ്ദേഹത്തിനു പേടിയാണ്. അത് കാരണം തന്നെ ഒരുപാടു കഥകള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നാട്ടില്‍ ഇറങ്ങി .

അദ്ധേഹത്തിന്റെ വീട് ഹൈവയില്‍ നിന്നും കുറച്ചു അകതോട്ടു കയറി ആണ് . ഞങളുടെ ജഗ്ഷനില്‍ ഒരുപാടു അപകട മരണങ്ങള്‍ നടന്നട്ടുള്ള സ്ഥലം ആണ് . അത് കാരണം തന്നെ സന്ധ്യ കഴിഞ്ഞാല്‍ കണിയാന്‍ ആ വഴിക്ക് വരില്ല . ഒരിക്കല്‍ അമ്പലപ്പുഴയില്‍ ഒരു പൂജക്ക്‌ ഒഴിവുകാണാന്‍ പോയി . അവര്‍ തിരികെ കാറില്‍ കൊണ്ട് വിട്ടുകൊള്ളം എന്നാണ് പറഞ്ഞത്. പൂജ ഒക്കെ കഴിഞ്ഞു . സമയം 11 കഴിഞ്ഞു അമ്പലപ്പുഴയില്‍ നിന്നും വീട്ടില്‍ എത്താന്‍ 1 മണിക്കൂര്‍ വേണം . കാറില്‍ വീട്ടിലേക്കു പുറപ്പെട്ടു . കാറ്‌ ഹരിപ്പാട്‌ ആയപ്പോള്‍ കേടായി . സമയം 11 .30 ആയി . കാര്‍ ശെരിയാക്കാന്‍ ശ്രമിച്ചു നടന്നില്ല . ഹരിപ്പാട് KSRTC സ്റ്റാന്‍ഡില്‍ നിനും ഒരു ഫാസ്റ്റില്‍ കയറി. ഞങ്ങളുടെ ജഗ്ഷന് മുന്പ് ഉള്ള സ്ഥലം ആയപ്പോള്‍ ഇറങ്ങണം എന്ന് പറഞ്ഞു .പക്ഷെ ബസ്‌ വന്നു നിന്നത് കറക്റ്റ് ഞങ്ങളുടെ ജഗ്ഷനില്‍.

എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഇറങ്ങി നടന്നു . ഒരു സാധാ നാട്ടുംപുറം ആണ് . അത് കൊണ്ട് തന്നെ കുറേ തെരുവ് നായ്ക്കളും ഉണ്ട് . ബസ്സില്‍ നിന്നും ഇറങ്ങി വളരെ വേഗം വീട്ടിലേക്കു നടക്കാന്‍ തുടങ്ങി . പെട്ടന്ന് ആരോ പുറകില്‍ നിന്നും വിളിച്ചു . നല്ല പരിചയം ഉള്ള ശബ്ദം. അയ്യോ അത് കഴിഞ്ഞ ആഴ്ച അപകടത്തില്‍ മരിച്ച വാസുദേവന്റെ ശബ്ദം ആണല്ലോ . ഇനി എന്താ ചെയ്ക . ഓടി വീട്ടില്‍ എത്താം എന്ന് കരുതി ഓടാന്‍തുടങ്ങി . അര്‍ജ്ജുന നാമവും ജപിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി .

റോഡില്‍ കൂടി ഓടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം കാരണം നായ്ക്കള്‍ കുരച്ചു കൊണ്ട് പുറകെ ഓടാന്‍ തുടങ്ങി . മനസ്സില്‍ പ്രേത ഭയവും പുറകെ പട്ടി ഉള്ള ഭയവും കാരണം പ്രാണ രക്ഷാര്‍ധം ഓടി . അടുത്തുള്ള ഒരു വീടിലേക്ക്‌ ഓടി ക്കയറി. പെട്ടന്നാണ് ഓര്‍ത്തത്‌ അവിടുത്തെ അപ്പൂപന്‍ കുറച്ചു നാള് മുന്പ് മരിച്ചതാണ് എന്ന് . പെട്ടന്ന് അദേഹത്തെ ഓര്‍മ്മ വന്നു . നോക്കുമ്പോള്‍ ആ വീടുന്റെ തിന്നക്ക് ഒരാള്‍ ഇരിക്കുന്നു!!!! അയ്യോ അത് ആ അപ്പൂപ്പന്‍ അല്ലെ.... ദൈവമേ ഇന്ന് എല്ലാംകൂടി എന്നെ പിച്ചി ചീന്തും. (വീടുകാര് തിന്നക്ക് ആയയില്‍ ഒരു തോര്‍ത്ത്‌ വിരിച്ചിട്ടിരുന്നു അതാരുന്നു ) അവിടുന്നും ഇറങ്ങി ഓടി പോകുന്ന വഴിക്ക് ആളു താമസം ഇല്ലാത്ത ഒരു വീടും അതിനോട് ചേര്‍ന്ന് കുറെ സ്ഥലവും ഉണ്ട് അത് കാടു കയറി കിടക്കുകയാണ് . . അവിടെ എത്തിയപ്പോള്‍ ആരോ മുകളില്‍ നിന്നും ആര്‍ത്തു അലച്ചു കൊണ്ട് താഴേക്ക്‌ വരുന്നു ( ഒരു ഉണങ്ങിയ ഓല തെങ്ങില്‍ നിന്നും താഴേക്ക്‌ വീണതാണ് ) . അയ്യോ അയ്യോ രേക്ഷിക്കണേ എന്ന് വിളിച്ചുകൊണ്ടു ഓടാന്‍ തുടങ്ങി ... പുറകെ പട്ടികളും പ്രേതങ്ങളും ഉണ്ട് . എളുപ്പം വീട്ടില്‍ എത്താന്‍ പറ്റുന്ന വഴിയില്‍ കൂടി ഓടി. അത് ഒരു പറമ്പില്‍ കൂടി ആണ് ആ വഴി . അവിടെ കപ്പ നടാനായി തടം എടുത്തിട്ടിരുന്നു അത് കാണാന്‍ കഴിഞ്ഞില്ല . അവിടെ കൂടി കയറി ഓടി . നേരെ പോയി വീണത്‌ ആ തടത്തില്‍. കയിലിരുന്ന കവടിയും ബാഗും എല്ലാം തെറിച്ചു വീണു . ബാഗു തപ്പി എടുത്തു കവടി (കവടി - ജോല്സ്യന്മാര് ഉപയോഗിക്കുന്ന ചെറിയ ശംഖു ) തെറിച്ചു വീണതിനാല്‍ ഇരുട്ടത്ത്‌ എങ്ങനെ പെറുക്കി എടുക്കും . അത് പെറുക്കി എടുക്കാന്‍ നിന്നാല്‍ ജീവന്‍ പോകും. അത് കാരണം എണിറ്റു ഓടി. ഇടക്ക് വീണു എങ്ങനെയോ റോഡില്‍ എത്തി.

ഇനിയും കുറച്ചു കൂടി പോണം വീട്ടില്‍ എത്താന്‍ നായ്ക്കള്‍ ഇപ്പോളും പുറകെ തന്നെ ഉണ്ട്. കിതപ്പ് കാരണം ഓട്ടത്തിന്റെ വേഗത കുറച്ചു അപ്പോഴേക്കും നായ്ക്കള്‍ അടുത്തെത്തി . പെട്ടന്നു ഒരു നായ കേറി കടിച്ചു!!!! ഭാഗ്യം കടി കൊണ്ടില്ല. പകരം മുണ്ട് ആ നായ കടിചോണ്ട് പോയി . മുണ്ടിനു വേണ്ടി തിരിഞ്ഞു നിന്നാല്‍ നായ്ക്കള്‍ നെഞ്ചത്ത്‌ കേറി തായമ്പക കൊട്ടും. അതുകാരണം വേഗത്തില്‍ ഓടാന്‍ തുടങ്ങി . ബഹളം കേട്ടുകൊണ്ട് ഒരു വീട്ടുകാരന്‍ ലൈറ്റ് ഇട്ടു പുറത്തു ഇറങ്ങി . നോക്കുമ്പോള്‍ ആരോ ഓടിവരുന്നു പുറകെ നായ്ക്കളും . കണിയാന്‍ ഓടി ആ വീട്ടില്‍ കയറി . പേടി കാരണം നടന്ന കഥ അങ്ങേരോട് പറഞ്ഞു . അപ്പോളേക്കും നായ്ക്കള്‍ എല്ലാം പോയി. എന്നാലും ഒറ്റക്ക് വീട്ടില്‍ പോകാന്‍ പേടി . നായ്ക്കളെ പോയുള്ളൂ പ്രേതങ്ങള്‍ പോയിട്ടില്ല !!!!!

ആ വീട്ടില്‍ നിന്നും ഒരു മുണ്ട് വാങ്ങി ഉടുത്ത് ആ വീട്ടുടമസ്ഥന്‍ കണിയാനെ വീട്ടില്‍ കൊണ്ടാക്കി . പാവം ഗോപാലന്‍ കണിയാന്‍..............
*******************************************************************************************************

ഒരു കൊയ്ത്തു കാലത്തിന്റെ ഓര്‍മ്മ


ഓളങ്ങളില്‍  തഴുകി  വരും  കാറ്റേ 
ഈണത്തില്‍  ഒഴുകി  വരൂ  നീ 
പൊന്നാടയണിഞ്ഞു  നില്‍ക്കുമീ  വയലേലകളില്‍ 
ആനന്ദ  നൃത്തമാടു നീ .

ഇളവെയിലിന്‍ ചൂടേറ്റു 
കുട്ടനാടന്‍  സുന്ദരിയായി 
പാറി  പറക്കും പച്ചപ്പനംതത്തെ 
നിന്റെ  ചെഞ്ചുണ്ടില്‍  പുന്നെല്ലില്‍  കതിര്‍ മണിയോ .

പ്രഭാ  കിരനത്തിന്‍  ശോഭയില്‍ 
പൊന്നില്‍ കുളിച്ചു നില്‍ക്കും കുട്ടനാടെ നിന്‍ ഈറനാം 
പച്ചപുതപ്പില്‍ മേലെ  മിന്നി തിളങ്ങുനന്തു 
പുന്നെല്ലില്‍  കതിര്‍ മണിയോ .
  
കൊയിതരിവാളുമായി കാത്തു നില്‍ക്കും
കറുത്ത പെണ്ണെ  നിന്റെ 
കവിളിണയില്‍ തിളങ്ങുന്നത് 
കുട്ടനാടിന്‍  പൊന്‍  കതിരിന്‍  ശോഭയോ.

കൊയ്തരിവാളിന്‍ വയ്തലയില്‍ നീന്തി വരും 
പുന്നെല്ലിന്‍ കറ്റയിലെ പവിഴ മുത്തുകളെ 
നിങ്ങളല്ലോ കര്‍ഷകന്റെ ക്ലെശമാം   
ജീവിതത്തിന്‍ ഇഴകള്‍ ചേര്ത്തിടുന്നത്.       

ഉയരട്ടെ  കൊയിത്ത് പാട്ടുകള്‍ ,
ഉണരട്ടെ  കുട്ടനാടിന്‍  ഈണങ്ങള്‍ ,
ഉഷസ്സില്‍ ഉഴുതു മറിക്കും വയലേലകളില്‍
തളിരക്കട്ടെ പുഞ്ച നെല്ലിന്‍ നവ മുകുളങ്ങള്‍ .

അഗ്നിയിലേക്ക്

കരിന്തിരി കത്തും നിലവിളക്കിന്‍ പിന്നില്‍ നീറുന്ന ഉമിത്തീയായിരിക്കെ
ഒട്ടിയ വയറില്‍ തല ചായ്ച്ചു ഒരിറ്റമ്മീഞ്ഞപ്പാലിനായി
കേഴുന്ന മകള്‍ തന്‍ മൂര്‍ധാവില്‍
പതിച്ചിടുന്നു എന്‍ നൊമ്പരത്തിന്‍ മിഴിനീര്‍ത്തുള്ളികള്‍.

ഇരുളില്‍ നിന്നും മനസ്സില്‍ കാമവും സിരകളില്‍ ഹരിയുമായെത്തിടുന്നു പകല്‍ മാന്യന്മാര്‍ 
കരിയും ചെളിയും നിറഞ്ഞ ഈ ഭൂവിലേക്ക് ഇനിയില്ല സ്ത്രീയായി ഒരു ജന്മം കൂടി .
ചതുപ്പില്‍ വീണു പിടയുമ്പോള്‍ കാമഭ്രാന്തന്മാരാം
ചെന്നായിക്കളാല്‍ കടിച്ചു കീറപ്പെടുന്നു സ്ത്രീത്വം .

പായുന്ന വണ്ടിയിലും പ്രമാണികള്‍ തന്‍ അന്തപ്പുരങ്ങളിലും  
മന്ത്രധ്വനികളുയരും ഉത്സവപ്പറമ്പുകളിലും 
വര്‍ണ്ണപ്പറവകള്‍ പാറിനടക്കും കലാലയ മുറ്റങ്ങളിലും
ഭൃംഗങ്ങളാല്‍ ചുമ്പിക്കപ്പെടുന്ന വെറും പനുനീര്‍ പുഷ്പങ്ങല്ലോ സ്ത്രീത്വം. 

കലാലയ മുറ്റത്തെ വാക മരച്ചോട്ടില്‍
അവന്റെ ഇടനെഞ്ചോട്‌ ചേര്‍ത്ത് നല്‍കിയ
ചുടു ചുമ്പനങ്ങളും ശ്രിങ്കാരമാം വാക്കുകളും
ഇന്നീക്കാതില്‍  കാരമുള്ളായി മാറിടുന്നു.

സ്നേഹത്തിന്‍ മൂട്പടം അണിഞ്ഞ ആ കരിവണ്ട്‌
തേനൂറും വചങ്ങളുമായി മറ്റൊരു പൂവിനായി
പാറി നടക്കുമ്പോള്‍ ഇതളുകള്‍ കൊഴിഞ്ഞു പെരുവഴിയില്‍
അനാഥയായി മടിയിലുറങ്ങുമീ നേദ്യവുമായി ഇനിയെങ്ങോട്ട് ? 

 മടിയിലുറങ്ങുമീ പൂമൊട്ട് വിരിയാനായി  
വട്ടമിട്ടു പറക്കുന്നു നിരവധി വണ്ടുകള്‍ ചുറ്റിനും
വശ്യമാം മിഴിയും ചതിയാം മനസ്സുമായി
വാനിലുയര്‍ന്നു പറക്കുന്നു നിരവധി ഭൃംഗങ്ങള്‍ . 

കാമമാം കരിനാഗത്തിന്‍ കടിയേറ്റു പിടയുമ്പോള്‍  
ണ്ഡത്തില്‍ നിന്നുയരുന്നു വനരോദനങ്ങള്‍ .
കഴിയില്ല ഇനിയൊരു ഭൃംത്തിനും എന്നെ ചുമ്പിച്ചിടാന്‍ 
എന്‍ തങ്കക്കുടത്തിന്‍ നാവില്‍ ഒരിറ്റു വിഷം തൂകി അലിയുന്നു ഞാനീ അഗ്നിയിലേക്ക് .