2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

കുട്ടനാടിന്റെ ഇതിഹാസകാരന്‍


 മലയാള സാഹിത്യ ശാഖയെ വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ  എഴുത്തുകാരില്‍ പ്രധാനി ആയിരുന്നു തകഴി എന്ന തകഴി ശിവശങ്കര പിള്ള .  1912 ഏപ്രില്‍ 17 നു ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു . ആദ്യകാലങ്ങളില്‍  കഥകളില്‍ കൂടിയും പിന്നീടു നോവലുകളില്‍ കൂടിയും  സാഹിത്യ മേഘലയില്‍ നിറഞ്ഞു നിന്നു. ഒരു യാത്ര വിവരണവും ഒരു നാടകവും മൂന്നു ആത്മകഥകളും അദ്ദേഹം രചിച്ചട്ടുണ്ട് .  അദ്ദേഹത്തിന്റെ  രചനകളില്‍ ഭൂരി ഭാഗവും സാധാരണക്കാരന്റെയും   കര്‍ഷക തൊഴിലാളിയുടെയും ജീവിതവുമായി ബന്ധപെട്ടുള്ളവയാണ്. ആലപ്പുഴയുടെയും കുട്ടനാടിന്റെയും വശ്യമനോഹരമായ പ്രകൃതി ഭംഗിയും സംസ്കാരവും വളരെ ഭംഗിയായ നിലയില്‍ തന്റെ കൃതികളില്‍ കൂടി കുട്ടനാടിന്റെ ഈ ഇതിഹാസകാരന്‍ വരച്ചു കാടിയട്ടുണ്ട് . ഈ ഏപ്രില്‍ 17 നു അദേഹത്തിന്റെ നൂറാം ജന്മദിനം ആണ് . അദേഹത്തിന്റെ ജിവിതത്തിന്റെ  അവസാനകാലത്ത് ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളരാനും അദേഹത്തിന്റെ പല കൃതികളും വായിച്ചു മനസ്സിലാക്കുവാനും  കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു . 1996 ഇല്‍ ഹരിപ്പാട്‌ വെച്ച് നടന്ന  പുരോഗമന കലാസാഹിത്യ സംഘം  സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കേള്‍ക്കുവാനും ഭാഗ്യം  എനിക്ക്  ഉണ്ടായട്ടുണ്ട് .

 

ബഷീര്‍, അഴികോട്, തകഴി, കേശവദേവ്‌  

അദ്ദേഹത്തിന്റെ പല കൃതികളും വിദേശ ഭാഷയിലേക്ക് തര്‍ജമ ചെയ്യപെട്ടിട്ടുണ്ട് . ജ്ഞാനപീഠം , കേന്ദ്ര സാഹിത്യ അക്കാദമി , കേരള  സാഹിത്യ അക്കാദമി  തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട് . ചെമ്മീന്‍, കയര്‍, രണ്ടു ഇടങ്ങഴി, ഏണിപ്പടികള്‍ തുടങ്ങിയുള്ള കൃതികള്‍ അദേഹത്തെ ലോക പ്രശസ്ത സാഹിത്യ കാരന്‍ ആക്കി . അദേഹത്തിന്റെ പല കൃതികളും പില്‍കാലത്ത് വെള്ളിത്തിരയില്‍ എത്തിയട്ടുണ്ട് . സത്യന്‍ മാഷും കൊട്ടാരക്കരയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ  ചെമ്മീന്‍ അതില്‍  പ്രധാനപെട്ട സിനിമ . അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും സാഹിത്യ ജീവിതത്തില്‍ താങ്ങും തണലുമായിരുന്നു കാത്ത എന്ന കമലാക്ഷിയമ്മ .  വിശ്വസാഹിത്യ കാരന് ചേരുന്ന ഒരു സ്മാരകവും ഒരു മ്യൂസിയവും കേരള സര്‍ക്കാര്‍  തകഴിയിലെ ശങ്കരമംഗലം വീട്ടില്‍ നിര്‍മ്മിച്ചട്ടുണ്ട് .  ജന്മ ശതാബ്ടിയോടു അനുബന്ധിച്ച് വിപുലമായ പരുപാടികള്‍ തന്നെ സംഘടിപ്പിച്ചു നടത്തുന്നു .  അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും മലയാളികള്‍ കൂടുതല്‍ ശ്രെമിക്കണം. ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും അതിന്റെ തനിമ ഒട്ടും നഷ്ടപെടാതെ തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞട്ടുണ്ട് .  39 നോവലുകളും അഞ്ഞൂറില്‍ പരം ചെറുകഥകളും ഒരു നാടകവും ഒരു യാത്ര വിവരണവും മൂന്നു ആത്മകഥകളും അദ്ദേഹത്തിന്റേതായി ഉണ്ട് . 1999 ഏപ്രില്‍ 10 നു ഈ വിശ്വസാഹിത്യകാരന്‍ നമ്മേ വിട്ടുപിരിഞ്ഞു.

കര്‍ഷക തൊഴിലാളികളുടെയും മുക്കുവരുടെയും  ഇടത്തരകാരുടെയും  ജീവിത കഥകള്‍ വിവരിക്കുന്ന അദേഹത്തിന്റെ നോവലുകള്‍ എത്ര വായിച്ചാലും മതിവരുകയില്ല . ഹിന്ദു ആയ മുക്കുവന്റെ മകളും മുസല്‍മാനായ  കൊച്ചുമുതലാളിയും തമ്മില്‍ ഉള്ള  പ്രണയവും പിന്നീടു അവരുടെ ജീവിതത്തില്‍   ഉണ്ടാകുന്ന മാറ്റങ്ങളും നായികയുടെ അച്ഛന്റെ പണത്തോട് ഉള്ള ആര്‍ത്തിയും  അതില്‍ കൂടി ഉണ്ടാകുന്ന ദുരന്തവും  വളരെ ഹൃദയസ്പര്‍ശി യായ രീതിയില്‍ ചെമ്മീന്‍ എന്ന നോവലില്‍ കൂടി അദേഹം വരച്ചു കാട്ടി. ഏണിപ്പടികള്‍ രണ്ടു ഇടങ്ങഴി , ബലൂണുകള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ , തോട്ടിയുടെ മകന്‍ , കയര്‍ , തകഴിയുടെ കഥകള്‍, ഒരു കുട്ടനാടന്‍ കഥ , etc  തുടങ്ങി മലയാളത്തിന്റെ അനശ്വരയ സാഹിത്യ സൃഷ്ടികള്‍ മനസ്സിരുത്തി വായിക്കുവാനും പഠിക്കുവാനും പുത്തന്‍ തലമുറയും ശ്രെമിക്കണ്ടാതാണ് . 
 തകഴിയും എം ടി യും 

********************************************************************************************
കടപ്പാട് : ചിത്രങ്ങള്‍ ഗൂഗിളില്‍ തപ്പി എടുത്തതാണ് 
http://www.mathrubhumi.com/books/article/review/2344/

2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

സാമുദായിക സന്തുലനം


കേരളത്തില്‍ ഇപ്പോള്‍ സജീവമായി പറയുന്ന ഒരു കാര്യം ആണ് സാമുദായിക സമതുലനാവസ്ഥ .  പഞ്ചായത്ത് വാര്‍ഡു മുതല്‍ ലോകസഭാ തിരഞ്ഞെടുപ്പ്  വരെ എല്ലാ പാര്‍ട്ടികളും അത് നോക്കുന്നു . ഇത് നമ്മുടെ മതേതര ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന പ്രവര്‍ത്തി ആണ് . ഇങ്ങനെ ഉള്ള നിലപാടുകളില്‍ കൂടി സ്വത്വ രാഷ്ട്രീയ ബോധം വളര്‍ത്താനേ സാധിക്കുകയുള്ളൂ . സ്വത്വ രാഷ്ട്രീയത്തെ സി പി ഐ എം എതിര്‍ക്കുമ്പോള്‍ പോലും തിരഞ്ഞെടുപ്പുകളില്‍ ആ എതിര്‍പ്പ് പ്രതി ഫലിക്കുന്നില്ല .  മതവും ജാതിയും നോക്കി ആകരുത്  സ്ഥാനാര്‍ത്ഥിയെ    തീരുമാനിക്കണ്ടതും ജയിപ്പിച്ചു വിടണ്ടതും .  നാടിനു ഗുണം ചെയ്യാന്‍ കഴിവുള്ളവരെയും  നാടിനു പ്രയോജനം ചെയ്യുന്ന നയപരുപാടികളുമായി  വരുന്ന പാര്‍ട്ടികളെയും ജയിപ്പിക്കുക . ജനങ്ങള്‍ വോട്ടു ചെയ്തു  ജയിപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് എല്ലാം വേണമെങ്കില്‍ മന്ത്രി ആകാന്‍ ഉള്ള അവകാശവും യോഗ്യതയും  ഉണ്ട്. അവിടെ സമുദായം നോക്കണ്ട കാര്യമില്ല. ഓരോ പാര്‍ട്ടിയും നല്‍കുന്ന പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക്‌ ഇഷ്ടം ഉള്ളവരെ  തിരഞ്ഞെടുക്കുന്നു . അത് കഴിഞ്ഞു സമുദായം നോക്കിയുള്ള  മന്ത്രിസഭാ  രൂപികരണം ഒരു മതേതര രാജ്യത്തിന്‌ ചേര്‍ന്നതല്ല . ഓരോ പാര്‍ട്ടികള്‍ക്കുമാണ്  ആരെ മന്ത്രിയാക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം . മന്ത്രി ആകുന്ന വ്യക്തി നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കണം എന്ന് മാത്രം .  അല്ലാതെ സമുദായ നേതാക്കളെ പ്രീണിപ്പിക്കാന്‍ വേണ്ടിമന്ത്രിമാരെ നല്‍കുകയും പ്രധാനപെട്ട വകുപ്പുകള്‍  നല്‍കുകയും ചെയ്യുന്നത്  എന്തിനു എന്ന് മനസ്സിലാകുന്നില്ല .  ഈ രീതിയില്‍ ചിന്തിക്കുന്ന ഒരു മന്ത്രിസഭ പാവങ്ങള്‍ക്ക് വേണ്ടി ആകില്ല പ്രവര്‍ത്തിക്കുന്നത് . സമുദായങ്ങള്‍ക്ക് വേണ്ടി ആയിരിക്കും.

സ്വത്വ രാഷ്ട്രീയത്തിന്റെ കൂട പിറപ്പാണ്  കൊടിയ അഴിമതിയും സ്വജന പക്ഷപാതിത്വവും.  ഇന്ത്യയില്‍ പല സംസ്ഥാനത്തും നമ്മള്‍ക്ക്  അത് കാണാന്‍ കഴിയും . സ്വത്വ രാഷ്ട്രീയം പോലെ ആപത്താണ് പ്രാദേശിക വാദവും.  ദൂര വ്യാപകമായ വിപത്ത് സ്വത്വ രാഷ്ട്രീയത്തിന് തന്നെ ആണ്. ശക്തമായ വര്‍ഗ്ഗീയ ചേരിതിരുവിലേക്ക് രാജ്യത്തെ കൊണ്ട് എത്തിക്കാനും അതില്‍ കൂടി വര്‍ഗ്ഗീയ കലാപങ്ങളും അസമത്വങ്ങളും ഉണ്ടാക്കാനും അത് കാരണമാകും.  ഉത്തരേണ്ട്യയിലെ പല സംസ്ഥാനത്തും പല പാര്‍ട്ടികളും പരീക്ഷിച്ചു കൊണ്ടിരിക്കുന്ന  ഈ കാഴ്ചപാട് കേരളത്തിലേക്കും പറിച്ചു നടുകയാണ്‌ ഇന്ന് മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും.  അതിന്റെ വിപത്ത്  വിദൂരം അല്ലാത്ത  ഭാവിയില്‍ കേരള ജനത അനുഭവിക്കണ്ടാതായും വരും. മതം എന്നത് മനുഷ്യന്റെ ദൈവ വിശ്വാസവും അനുഷ്ടനങ്ങളുമായി മാത്രം ബന്ധപെടുത്തി നിര്‍ത്തുക, അവന്റെ രാഷ്ട്രീയ ബോധത്തിലേക്കും ദേശീയ വീക്ഷനത്തിലെക്കും മതത്തിനെ വലിചിഴച്ചാല്‍ അത് ഇന്ത്യ പോലെ ഒരു മതേതര രാജ്യത്തിന്‍റെ അഖണ്ടതയെ ബാധിക്കുന്ന ഘടകമായിമാറും.  

കഴിഞ്ഞ കുറെ ദിവസം ആയി നടന്ന ചര്‍ച്ചകളും ലീഗിന്റെ അഞ്ചാം മത്രിയും സാമുദായിക സന്തുലനം തകര്‍ക്കുന്ന ഒന്നല്ല. പുതിയ മന്ത്രി ഒരു വിഭാഗത്തിന്മാത്രമായി  പ്രവര്‍ത്തിക്കുകയും ആ സമുദായത്തിന് മാത്രം നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്‌താല്‍ അത് സന്തുലനം തകര്‍ക്കുന്ന അവസ്ഥ ഉണ്ടാക്കും .  സന്തുലനം നില നിര്‍ത്താന് എന്നാ പേരില്‍ വകുപ്പുകളുടെ പുനര്‍ ഭജനം കൊണ്ഗ്രസ്സു പോലെ ഒരു ദേശീയ പാര്‍ട്ടിക്ക് ചേര്‍ന്ന നിലപാട് അല്ല.  ഇതിനു എതിരെ പ്രതികരിച്ച സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും  ദേശീയ വീക്ഷണം ഉളളവര്‍ ആണോ എന്ന് നമ്മള്‍ ചിന്തിക്കണ്ടിയിരിക്കുന്നു . യു ഡി എഫ് നല്‍കിയ പ്രകടന പത്രികക്ക് അനുസരിച്ച് ഭൂരി പക്ഷം ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട പ്രതിനിധികള്‍ ആണ് 72 എം എല്‍ ഇ മാര്‍ അവരില്‍ ആര്  മന്ത്രിയായാലും   അത് ആ വാഗ്ദാനങ്ങള്‍ നടപ്പാക്കാനും  നാടിനു നല്ലത്  ചെയ്യാന്‍ വേണ്ടിയും ആകണം  അല്ലാതെ സര്‍ക്കാര്‍ വാഹനത്തില്‍ നാട്  ചുറ്റി പരസ്പരം തെറി അഭിഷേകം  നടത്താന്‍ ആകരുത് . വാഗ്ദാനങ്ങള്‍ നല്‍കുകയും പുകമറ സൃഷ്ടിച്ചു  രാഷ്ട്രീയ നാടകങ്ങളില്‍ കൂടി അടുത്ത തിരഞ്ഞെടുപ്പ് വരെ പോകാനും ആണ് യു ഡി എഫ് ന്റെ പദ്ധതി എങ്കില്‍ അതിനു വലിയ വില നല്കണ്ടി വരും . കേരള ജനതയുടെ ക്ഷമയെ  പരീക്ഷിക്കുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് മാധ്യമങ്ങളും ഇന്ന് കൂട്ട് നില്‍ക്കുന്ന അവസ്ഥയാണുള്ളത് . കേരളത്തിനെ നല്ല ഭവിക്കു വിവാദങ്ങള്‍ അല്ല ആവശ്യം നടപടികള്‍ ആണ് . അതിനു പുതിയ മന്ത്രിമാര്‍ക്ക് കഴിയട്ടേയെന്നാശംസിക്കുന്നു. 

2012, ഏപ്രിൽ 11, ബുധനാഴ്‌ച

ഒരു കൊയ്ത്തു പാട്ടിന്‍റെ ഓര്‍മ്മയുമായി

പോള കേറി മൂടി കിടക്കുന്ന പുഞ്ചയിലേക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ചിന്താ മൂകനായി ഞാന്‍ ആ പുഞ്ചയുടെ തിട്ടക്ക്‌ ഇരുന്നു . 15 വര്ഷം മുന്പ് വരെ കൊയ്ത്തു പാട്ടും ആവേശവുമായി ഈ പുഞ്ചയില്‍ കൂടി നടന്നത് ഇന്ന് വെറും ഒരു ഓര്‍മ്മ മാത്രം. ഓരോ കൊയ്തും ഓരോ ഉത്സവം പോലെ ആയിരുന്നു . കൊയ്യാന്‍ പാകം ആയ നിലങ്ങലോ, ഞാറു നടാന്‍ ഒരുക്കിയിട്ട പാടങ്ങലോ ഇന്ന് ഇല്ല . ഇന്ന് കൊയ്ത്തു പാട്ടും നടന്‍ പാട്ടും ഒക്കെ റിയാലിടി ഷോകളില്‍ കൂടി മാത്രം കാണാന്‍ കഴിയുന്നു . അത് കണ്ടിരിക്കുമ്പോള്‍ അറിയാതെ കണ്ണ് ഈറനണിഞ്ഞു പോകുന്നു . കുട്ടികാലം മുതല്‍ ആവേശത്തോടെ പുഞ്ചയില്‍ ഇറങ്ങിയിരുന്ന ഞാന്‍, ഇന്ന് വല്ലപ്പോഴും ചുണ്ട ഇടാന്‍ മാത്രം ആണ് ഇറങ്ങുന്നത് . കൂണുകള്‍ പോലെ മുളച്ചു പൊങ്ങിയ കട്ടച്ചുളക്കാര്‍ ചെളി എടുത്തു പുന്ച്ചയെ ഒരു കായലിനു സമം ആക്കി മാറ്റി . ഇനി കൊയ്ത്തു പാട്ടും, വിളഞ്ഞ കതിരുകളും, കറ്റകളും , മെതിയും, പതവും എല്ലാം ഓര്‍മ്മകള്‍ മാത്രം ആവുകയാണോ . ഇന്നത്തെ കുട്ടികള്‍ ഒരു കഥ കേള്‍ക്കും പോലെ ആണ് ഇവയെ കുറിച്ച് കേള്‍ക്കുന്നത് .

എന്താ ആശാനെ ഇരുന്നു സ്വപ്നം കാണുവാനോ ?

ഞാന്‍ നമ്മുടെ പുഞ്ചയുടെ ഇപ്പോളത്തെ സ്ഥിതി ഓര്‍ത്തു ഇരിക്കുവാരുന്നടീ . നീ എങ്ങോട്ടാ കാത്തു ഈ സഞ്ചിയും തുക്കി ?

റേഷന്‍ കടയില്‍ വരെ പോവാ ആശാനെ. പണ്ട് ഇങ്ങനെ റേഷന്‍ കടയിലോട്ടു ഓടണ്ട ആവശ്യമില്ലാരുന്നു. കൊയ്ത്തു കഴിഞ്ഞാല്‍ ആ വര്‍ഷത്തേക്ക് കഴിക്കാന്‍ അരിക്കുള്ള നെല്ല് കിട്ടുമാരുന്നു പതമായി. ഇന്ന് റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന പുഴു കുത്തിയ അരി കഴിക്കണ്ട അവസ്ഥയാണ്‌ .

അതാടി ഇന്നു നമ്മുടെ നാടിന്‍റെ അവസ്ഥ ഒരുപാടു നിലങ്ങള്‍ ഇന്ന് പോള കേറി കിടക്കുന്നു. ഇവ കൃഷി ചെയ്താല്‍ വെറുതെ അന്യ നാട്ടുകാരെ ആശ്രയിക്കണ്ട അവസ്ഥ ഉണ്ടാകുമാരുന്നോ ?

ഞാനും അതോര്‍ക്കാരുണ്ട് . എന്നെ കെട്ടി ഈ കരയിലോട്ടു കൊണ്ടുവരുമ്പോള്‍ ഇവിടെ കൊയ്ത്തു നടക്കുന്ന സമയം ആരുന്നു. അന്ന് ഇവിടെ ഉത്സവം പോലെ അല്ലാരുന്നോ ആശാനെ . എല്ലാരും എന്ത് സ്നേഹത്തിലും സന്തോഷത്തിലും ആരുന്നു . കൊയ്ത് മെതിച്ചു പദം കിട്ടുമ്പോള്‍ ഉള്ള സന്തോഷം, ഇന്ന് കട്ടച്ചുളയില്‍ പോയി ചെളി ചവിട്ടിയാല്‍ കിട്ടുമോ . അന്ന് പട്ടിണി ആയാല്‍ തമ്പ്രാന്റെ വീട്ടില്‍ ചെന്നാല്‍ ആവശ്യത്തിനു നെല്ലും ആഹാരവും കിട്ടുമാരുന്നു . ഇന്ന് അവരും കടയിലെ അരിയാണ് കഴിക്കുനന്തു .

ഓ , വല്യംപ്രന്റെ മക്കള്‍ക്ക്‌ കൃഷി ചെയ്യിക്കാന്‍ താല്പര്യം ഇല്ലടി . അവര്‍ എല്ലാരും ഇന്ന് ഗള്‍ഫിലും അവിടേം ഇവിടേം ഒക്കെ അല്ലെ . അവര്‍ക്ക് എവിടാ ഇതൊക്കെ നോക്കി നടത്താന്‍ സമയം .

ഇപ്പോള്‍ കുറെ ഒക്കെ ആള്‍ക്കാര്‍ വീണ്ടും കൃഷി തുടങ്ങിയട്ടുന്ദ് . സ൪ക്കാര് പറയുന്നത് നിലങ്ങള്‍ വെറുതെ ഇടരുത് എന്നാ . അങ്ങനെ വെറുതെ ഇട്ടാല്‍ സ൪ക്കാര് ഏറ്റെടുക്കും എന്നു.

അത് നല്ലതാടി , നിങ്ങളുടെ കുടുംബശ്രീകളും മറ്റും കൃഷി തുടങ്ങി എന്നു കേട്ടു, ഇവെടയും തുടങ്ങരുതോ നിങ്ങള്ക്ക് ?

അത്, ആശാനെ ഈ പോള ഒക്കെ മാറ്റി തരാന്‍ പറഞ്ഞു ഞങ്ങള്‍ പഞ്ചായത്തിന് കത്തു കൊടുതട്ടുന്ദ്. അവര്‍ ചെയ്തു തരാം എന്നാ പറഞ്ഞെക്കുന്നെ.

ഹും എങ്ങനായാലും ഇവിടെ നെല്ല് വിളഞ്ഞു കിടക്കുന്നത് കണ്ടട്ട് മരിച്ചാല്‍ മതിയാരുന്നു . ഒരിക്കല്‍ കൂടി ഈ പുഞ്ചയില്‍ കൂടി കൊയ്ത്തു പാട്ടുംപാടി കറ്റകള്‍ കൊയ്ത്തു കൂട്ടന്‍ ഒരു മോഹം .

അത് നടക്കും ആശാനെ, നമ്മള്‍ എല്ലാരും വിണ്ടും ഈ പുഞ്ചയില്‍ പണിക്കായി ഇറങ്ങും .

പഴയ നമ്മുടെ പാട്ടുകള്‍ പുതിയ പുള്ളാരെ കൂടി പഠിപ്പിക്കണം. പഴയ പോലെ വിളിച്ചു പാടാന്‍ എനിക്ക് ഇന്ന് വയ്യടി .

അടുത്ത വിതക്ക് നമ്മള്‍ കൃഷി ഇറക്കണം എന്നാ തീരുമാനം . അത് നടത്തി എടുക്കാന്‍ ഉള്ള ശ്രെമത്തില്‍ ആണ് ഞങ്ങള്‍

ഹും, നടത്തി എടുക്കണം. ഇല്ലാച്ചാല്‍ ഇത് ഇതുപോലെ കെടന്നു നശിക്കും .

അത് നടക്കും ആശാനെ, ഞാന്‍ പോട്ടെ ? സാധാനംങ്ങക്ക് വില കൂടിയ കാരണം ഇപ്പോള്‍ എല്ലാരും കടയില്‍ കാണും . അവിടെ എപ്പോള്‍ നല്ല തിരക്കാണ് . ആശാന്‍ വരുന്നോ അങ്ങോട്ട്‌ . അതോ ഇവെട ഇരുന്നു സ്വപ്നം കാണുവാണോ .

ഓ ഞാന്‍ വരുന്നില്ലടി . എന്തായാലും എന്റെ സ്വപ്‌നങ്ങള്‍ യാഥാര്ധ്യമാകാന്‍ പോവല്ലേ . സന്തോഷമായി . ഇവിടെ ഇരുന്നാല്‍ കിട്ടുന്ന സുഖം എനിക്കു വേറെ എവിടെ ഇരുന്നാലും കിട്ടില്ലടി . നീ പോയിട്ട് വാ.

വീണ്ടും പുഞ്ചയിലേക്ക് കണ്ണും നട്ട് ഒരു പുത്തന്‍ ഉഷസും സ്വപ്നം കണ്ടു, കൊയ്ത്തു പാട്ടും മൂളി ഞാന്‍ അവിടെ ഇരുന്നു.

**********************************************************************************

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഓട്ടോഗ്രാഫ്


"മറക്കാന്‍ ശ്രെമിക്കും തോറും മനസ്സിലേക്ക് ഓടിയെത്തുന്ന കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ ആരായിരുന്നു എന്നാ അറിവാണ്  ഓരോ ഓര്‍മ്മകളും നമ്മള്‍ക്ക് സമ്മാനിക്കുന്നത് .  അവയില്‍ സന്തോഷവും ദുഖവും നിറഞ്ഞ ഓര്‍മ്മകള്‍ ഉണ്ടായേക്കാം.  അങ്ങനെ ഉള്ള സന്തോഷവും ദുഖവും നല്‍കുന്ന ഓര്‍മ്മകളില്‍ നിന്നും നമ്മള്‍ ഉള്‍കൊള്ളുന്ന പാഠം ആണ് നമ്മളെ നല്ല പാതയിലേക്ക് നയിക്കുന്നത് .  നമ്മുടെ ചിന്തകള്‍ പോസിറ്റീവ്  ആകുകയും പ്രവൃത്തികള്‍ സല്‍ പ്രവൃത്തികള്‍ ആകുകയും ചെയട്ടെ . നമ്മുടെ ഓര്‍മ്മകളില്‍ ഈ സൗഹൃദം എന്നും നില നില്‍ക്കട്ടെ . "    വര്‍ഷങ്ങള്‍ക്കു ശേഷം പഴയ പുസ്തകങ്ങള്‍ക്ക്  ഇടയില്‍ നിന്നും കിട്ടിയ  ഡിഗ്രീ കാലത്തേ ഓട്ടോഗ്രാഫ്  മനസ്സില്‍  കുറെ സന്തോഷങ്ങളും അതിലുപരി മഹേഷിന്റെ ഈ വരികള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ വേദനയും തോന്നി.  പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഉള്ള ജീവിത യാത്രകളില്‍  ചില സമയങ്ങളില്‍ മറവി മനുഷ്യനെ ഗ്രസിക്കാറുണ്ട് . ആ മറവിയില്‍ നിന്നും  മനസ്സിനെ ഓര്‍മകളിലേക്ക് നയിക്കുന്ന ഒരു ഉണര്‍ത്തു പാട്ടാണ് ഇങ്ങനെ ഉള്ള ഓട്ടോഗ്രാഫുകള്‍.

മഹേഷ്‌ അവന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ നല്ല ഒരു സുഹൃത്തും നല്ല ഒരു എഴുത്തുകാരനും . അത്യാവശ്യം നല്ല ഒരു പ്രാസംഗികനും ആയിരുന്നു . ഒരുപാടു സായാഹ്നങ്ങളില്‍     കോളേജു ഹോസ്റ്റലിന്റെ മുന്നില്‍ ഉള്ള   മരച്ചുവട്ടിലും  മ്യൂസിയത്തിന്റെ മുറ്റത്ത്‌ ഉള്ള പുല്‍ത്തകിടികളിലും, ശംഖു മുഖം കടപ്പുറത്തും  ഞങ്ങള്‍ ഒത്തു കൂടാറുണ്ടായിരുന്നു. സൂര്യന്‍  ചെമ്പട്ട് പുതച്ചു കടലിന്റെ ഉള്ളിലേക്ക്  പോകുന്ന കാഴ്ച വളരെ മനോഹരം. ഒരു പുത്തന്‍ പുലരിക്കായി വേദനകള്‍ ഉള്ളില്‍ ഒതുക്കി കടലിന്റെ അഗാധങ്ങളിലേക്ക്  ഊളിയിട്ടു ഇറങ്ങുന്ന സൂര്യന്‍ .  ഓരോ സായാഹ്നങ്ങളിലും പുതിയ പുതിയ വിഷയങ്ങളുമായി അവന്‍റെ കൊച്ചു കൊച്ചു രചനകളുമായി അവന്‍ എത്തും.  അവന്‍റെ വാദ മുഖങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ട് വരാനുള്ള  കഴിവ് അവനില്‍ ഉണ്ടായിരുന്നു .  രാഷ്ട്രീയ ആഭിമുഖ്യം ഉണ്ട് എങ്കില്‍ പോലും ഒരിക്കലും ഒരു കൊടിയുടെ  കീഴില്‍ അണിചേരാന്‍ അവന്‍ തയ്യാറായിരുന്നില്ല . എന്നും അവനു അവന്‍റെതായ ന്യായങ്ങള്‍ അതിനു ഉണ്ടാകും. 

എന്തിനെയും  സൗമ്യമായി നേരിടുക . കാര്യങ്ങള്‍ പഠിച്ചു അഭിപ്രായം പറയുക , വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ നിലയില്‍ ഉള്ള ഒരു അഭിപ്രായവും ഒരിക്കലും മഹിയില്‍ നിന്നും ഉണ്ടായട്ടില്ല പെണ്‍കുട്ടികളായ നല്ല സുഹൃത്തുക്കള്‍ അവനു ഉണ്ട് പക്ഷെ ഒരിക്കലും അതിര് വിട്ട പെരുമാറ്റം അവനില്‍ നിന്നും ഉണ്ടായിട്ടില്ല.  ഒരിക്കല്‍ ഞങ്ങള്‍ അവനോടു ചോദിക്കുകയുണ്ടായി എന്താ നീ ആരെയും പ്രണയിക്കാത്തെ ? പ്രണയം ഇല്ലാതെ എന്ത് കാമ്പസ്സ് ജീവിതം എന്ന് . അന്നത്തെ അവന്റെ മറുപടി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു . " പ്രണയം അത് മനസ്സിന്റെ കൂടിച്ചേരല്‍ ആണ്.  ഒരിക്കല്‍ കൂടി ചേര്‍ന്നാല്‍ അത് മരണം വരെ ആകണം . അല്ലാതെ ഉള്ള ചേഷ്ടകള്‍ വെറും നീര്‍കുമിളകള്‍ മാത്രം ആണ് . അതിനെ പ്രണയം എന്ന് വിളിച്ചു ആക്ഷേപിക്കരുത് ,  എന്റെ മനസ്സില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ മാത്രമേ ഉള്ളു അവിടേക്ക് ഒരു പെണ്ണിനോ ഒരു ലഹരിക്കോ സ്ഥാനം ഇല്ല. "

വര്‍ഷങ്ങള്‍ക്കു ശേഷം പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ആണ് എന്റെ മനസ്സില്‍ അവന്‍ എന്നാ സുഹൃത്തിന്റെ ഓര്‍മ്മകള്‍   വീണ്ടും കൊണ്ട് വന്നത് .  അതാണ് പഴയ പുസ്തകങ്ങള്‍ക്ക് ഇടയില്‍ പരതി  ഈ ഓട്ടോഗ്രാഫ് ലേക്ക് എന്നെ നയിച്ചത് .  ഓട്ടോഗ്രാഫിലെ ചിതലരിച്ചു  തുടങ്ങിയ പേജില്‍ നിന്നും പത്ര വാര്‍ത്തയിലേക്കും അതിന്റെ പിന്നിലുള്ള കാരണത്തിലേക്കും ഞാന്‍ പോയി . ആദര്‍ശ ശാലിയും സൗമ്യ പ്രകൃതക്കാരനുമായ മഹി എങ്ങനെ പോലീസിന്റെ ലിസ്റ്റില്‍ പെട്ടു? എന്താണ് അവനെ ഈ ദുരന്തത്തിലേക്ക് നയിച്ച വസ്തുത ?. അത് തേടി ഉള്ള യാത്രയില്‍  ആയിരുന്നു കഴിഞ്ഞ കുറെ ദിനങ്ങള്‍.  

കോളേജില്‍ നിന്നും ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം അവന്‍ വീണ്ടും പഠിത്തം  തുടരുകയായിരുന്നു .ഇംഗ്ലീഷില്‍ മാസ്റ്റര്‍ ഡിഗ്രീയും ജേര്‍ണലിസം ഡിപ്ലോമയും പാസ്സായി .  പതിവ് പോലെ പത്രമാഫീസ്സില്‍ നിന്നും ഇറങ്ങിയ അവന്‍  തന്റെ പഴയ ഹീറോ ഹോണ്ട ബൈക്കില്‍ റൂം ലക്ഷ്യമാക്കി പോകുകയായിരുന്നു. റബ്ബര്‍ തോട്ടങ്ങള്‍ക്ക് ഇടയില്‍ കൂടി ഉള്ള റോഡു,  ബൈക്കിന്റെ  പ്രകാശത്തില്‍ ആരൊക്കെയോ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു . ബൈക്ക് അടുത്ത് ചെല്ലാറായപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജീപ്പില്‍ കയറി അവര്‍ പോയി .  അവിടെ ശരീരം ആസകലം വെട്ടേറ്റു  പിടയുന്ന  ആളെ ആണ് കാണാന്‍ കഴിഞ്ഞത് .  അവസാനമായി അവര്‍ വെട്ടിയ വടിവാള്‍ അപ്പോളും അയാളുടെ കഴുത്തിന്‌ താഴെ മാംസത്തിലേക്ക് ആഴന്നു നില്‍പ്പുണ്ടായിരുന്നു .  അത് വലിച്ചൂരി  ആ ആളിനെ പൊക്കിയെടുത്തു അത് വഴി വന്ന  ഒരു വാനില്‍ കയറ്റി അടുത്ത ആശുപത്രി ലക്ഷ്യമാക്കി അവന്‍ നീങ്ങി . അപ്പോളും ചെറിയ മൂളല്‍ മാത്രമേ ആ മനുഷ്യനില്‍ നിന്നും വരുന്നുള്ളൂ .

 ഇയാള്‍ ആരാണ് . ആരാണ് ഇയാളെ കൊല്ലാന്‍ ശ്രമിച്ചത്, എവിടേയോ കണ്ട മുഖം, പക്ഷെ അപ്പോളത്തെ ടെന്‍ഷനില്‍ അത് ഓര്‍മ്മയിലേക്ക് തെളിഞ്ഞു വരുന്നില്ല  . മെഡിക്കല്‍ കോളെജിലേക്ക് അയാളെ എത്തിക്കുമ്പോള്‍ അയാള്‍ക്ക് ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു മനം ഉരുകിയുള്ള  പ്രാര്‍ത്ഥന.  അപ്പോള്‍ തന്നെ പത്രം ഓഫീസ്സില്‍ വിളിച്ചു വിവരം പറഞ്ഞു . അപ്പോഴേക്കും ഹോസ്പിറ്റലില്‍ അയാളെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക്  മാറ്റിയിരുന്നു .  അപ്പോഴാണ് അവന്‍ തന്‍റെ ബൈക്കിന്റെ കാര്യം ഓര്‍ത്തത്‌ . പെട്ടന് ഒരു ഓട്ടോ വിളിച്ചു അവിടേക്ക് യാത്ര ആയി . അവിടെ എത്തിയപ്പോള്‍ ആ ബൈക്ക് കാണാന്‍ കഴിഞ്ഞില്ല . അവിടെ അങ്ങനെ നില്‍ക്കുന്നത് പന്തിയല്ല എന്ന് തോനിയതിനാല്‍ വേഗം  ആ ഓട്ടോയില്‍ തന്നെ തിരിച്ചു പോകാന്‍ തുനിഞ്ഞു . പെട്ടാണ് അവന്റെ  മൊബൈലില്‍ ഒരു കാള്‍ . 


"മഹേഷ്‌ അല്ലേ . താങ്കളുടെ ബൈക്ക് പോലീസ്സ് കൊണ്ട്പോയി കൂടെ താങ്കള്‍ അയാളെ വെട്ടാന്‍ ഉപയോഗിച്ച വടിവാളും".

 അപ്പോളാണ് മഹി  തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച്  ഓര്‍ക്കുന്നത് . അയാളെ രക്ഷിക്കാന്‍ ഉള്ള ശ്രെമത്തില്‍ താന്‍ വലിച്ചൂരിയ വടിവളില്‍ തന്റെ വിരലടയാളം പതിഞ്ഞട്ടുണ്ടാകും .  പോലീസ്സ് തന്നെ പ്രതിയാക്കാന്‍ മറ്റൊന്നും വേണ്ട . . 

"നിങ്ങള്‍ ആരാണ് ? "

" ഞാന്‍ ആരുമാകട്ടെ നിങ്ങള്ക്ക് ഇനി അതറിഞ്ഞട്ടു കാര്യം ഇല്ല . ഞങ്ങള്‍ ചെയ്ത ഒരു കുറ്റം അറിയാതെയാണെങ്കില്‍പ്പോലും നിങ്ങളുടെ തലയില്‍ വീണതില്‍ ദുഃഖം ഉണ്ട് .  മരണപ്പെടേണ്ട ഒരു വ്യക്തിയെയാണ് താങ്കള്‍ രക്ഷിക്കാന്‍ ശ്രെമിച്ചത് . പക്ഷെ രക്ഷപെടുന്ന കാര്യം സംശയമാണ് അത്രക്കും ഞങ്ങള്‍ പൂശിയട്ടുണ്ട്. "  

 ഇത്രയും പറഞ്ഞു അവന്‍ ഫോണ്‍ കട്ടുചെയ്തു .

പെട്ടന്നെന്തുചെയ്യണമെന്നറിയാതെ മനസ്സാകെ കലുഷിതമായി .ഒരു പിടയുന്ന ജീവന്‍ രക്ഷിക്കാന്‍ ശ്രെമിച്ചതാണോ താന്‍  ചെയ്ത തെറ്റ് .  ഹോസ്പിറ്റലില്‍ തന്റെ വിലാസവും ഫോണ്‍നമ്പരും നകിയട്ടുണ്ട്. അതിനാല്‍ത്തന്നെ ഞാനാണ്‌ രക്ഷിക്കാന്‍ ശ്രമിച്ചതെന്നതിനു തെളിവായി. എന്നിരുന്നാലും പോലീസിന്റെ സംശയദൃഷ്ടി എന്നില്‍ നിന്നും മാറാന്‍  സാധ്യതകുറവാണു .  പെട്ടന്ന് സുഹൃത്തായ അനിലിനെ വിളിച്ചു വിവരംപറഞ്ഞു. അവന്‍ ജില്ലാക്കോടതിയിലെ വക്കീലാണ്. അവന്റെ ഉപദേശ പ്രകാരം പോലീസ്സ് സ്റ്റേഷനില്‍  വിവരം അറിയിക്കാനായെത്തി.  സ്റ്റേഷന്റെ മുറ്റത്തു തന്റെ ബൈക്ക് ഇരിക്കുന്നത് മഹേഷ്‌ കണ്ടു . പല നഗരങ്ങളിലും റിപ്പോര്‍ട്ടറായി ജോലി നോക്കിയെങ്കിലും ഇത് വരെ പോലീസ്റ്റേഷന്റെ പടി കയറണ്ടിവന്നിട്ടില്ല. വിറയ്ക്കുന്ന കാലടികളോടെ അവന്‍ അവിടേക്ക് എത്തി .  എസ് ഐ യെകണ്ട്  ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചു താന്‍ ഒരു പത്ര പ്രവര്‍ത്തകന്‍ ആണ് എന്ന് മനസ്സിലാക്കിയ അവര്‍ . മര്യാദയോട് കൂടിത്തന്നെ   ആണ് പെരുമാറിയത് . പക്ഷെ ബൈക്ക് വിട്ടു തരാന്‍ കഴിയില്ല അതിനു കുറെ ചടങ്ങുകളുണ്ട്‌. ഹോസ്പിറ്റലില്‍ കിടക്കുന്നയാള് മരിച്ചാല്‍  താന്‍ വീണ്ടും നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങുമെന്ന് എസ് ഐ യുടെ സംസാരത്തില്‍  നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു . 

റൂമിലെത്തിയ ശേഷം ഹോസ്പിറ്റലില്‍ വിളിച്ചു വിവരം തിരക്കി . മനസ്സിന് വീണ്ടും ടെന്‍ഷന്‍ കൂട്ടുന്ന വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത് . അയാള്‍ മരിച്ചു . പോലീസ്സ് തന്നെത്തേടിയെപ്പോള്‍ വേണമെങ്കിലും ഇവിടെയെത്താം. കൊന്നവനെ കിട്ടിയില്ലങ്കില്‍ കണ്ടവനെ പ്രതിയാക്കാന്‍ അവര്‍ ശ്രമിച്ചാല്‍ താന്‍ കുടുങ്ങും . അതിനു മുന്നേയാരാണ്  കൊലയാളികളെന്നു കണ്ടെത്തണം .  ഈ നഗരത്തില്‍ വന്നിട്ടോരുമാസമേ ആകുന്നുള്ളൂ അതിനാല്‍ത്തന്നെ പരിചയങ്ങള്‍ കുറവാണു . എന്നിരുന്നാലും അന്വേഷിക്കാന്‍ തീരുമാനിച്ചു . മരിച്ചയാളിന്റെ വിവരങ്ങള്‍ തേടി , വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇന്നലെ ഫോണില്‍ അവര്‍ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി . ഇവന്‍ കൊല്ലപ്പെടണ്ടവന്‍ തന്നെ. നിരവധി ക്രിമിനല്‍ കേസ്സുകളില്‍പ്പെട്ട ഒരു ഗുണ്ടയും 
നഗരത്തിലെയറിയപ്പെടുന്ന ഒരു പിമ്പുമായിരുന്ന വിനോദാണ് കൊല്ലപ്പെട്ടയാള്‍.

വല്ല   ഗുണ്ടാപ്പകയുമാകും കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്സ് വ്യാഖ്യാനിച്ചു അതിനാല്‍ത്തന്നെ തല്‍കാലം അവന്‍ രക്ഷപെട്ടു.  പക്ഷെ തന്റെ അന്വേഷണം മഹി തുടര്‍ന്നു . അവന്‍ ചെന്നെത്തിയത് ഞെട്ടിപ്പിക്കുന്ന  രഹസ്യങ്ങളിലേക്കായിരുന്നു. "നഗരത്തിലെ പല മാന്യന്മാരുടെയും കിടപ്പറ രഹസ്യങ്ങള്‍ അറിയാവുന്ന അവന്‍ ജീവിച്ചിരുന്നാല്‍ അത് അവര്‍ക്ക് പാരയായതിനാല്‍ അവര്‍ അവനെ കൊല്ലിച്ചു."   അതായിരുന്നു അവനേക്കുറിച്ച് കേട്ട മറ്റൊരു നിറംപിടിപ്പിച്ച കഥ. പോലീസ്സ്  മഹിയെ  കേസ്സില്‍ സാക്ഷിയാക്കി. ആരും കുത്തിപ്പോക്കാനില്ലാത്ത  കൊണ്ട്  പോലീസും അതില്‍ വലിയ ജാഗ്രത കാട്ടിയില്ല . പക്ഷെ മഹിയന്വേഷണം തുടര്‍ന്നു . 

നല്ല   ഒരു കുടുംബത്തില്‍ ജനിച്ചു ഗുണ്ടയും പിമ്പായും മാറിയ വിനോദിന്റെ ജീവിതം ഒരുപാടു ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു . ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു . അമ്മയുടെയും രണ്ടാനച്ചന്റെയും ശിക്ഷണത്തില്‍ വളര്‍ന്നു .  ഡിപ്ലോമ ക്ക്  വീടിനു കുറച്ചു ദൂരെയുള്ള പോളിയില്‍ ചേര്‍ന്നതാണ് അവന്റെ ജീവിതം മാറ്റിമറിച്ചത് .   കോളേജില്‍  സജീവമായ അവനെത്തേടി എത്തിയത് നിരവധി കേസ്സുകളായിരുന്നു . അറിഞ്ഞുമറിയാതെയും അവന്‍ പല കേസുകളിലും ചെന്നുചാടുകയായിരുന്നു. നിയന്ത്രിക്കാനാരുമില്ലാതെ, കുത്തഴിഞ്ഞ ജീവിതം .  ആവശ്യത്തിനുള്ള പണം മാസന്തോറും ബാങ്ക് അക്കൌണ്ടിലേക്ക് അമ്മ അയച്ചിരുന്നു .  കോളേജില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അവനൊരു പേടിസ്വപ്നമായിരുന്നു. അവന്റെയീ സ്വഭാവം പലരും മുതലാക്കി . അവനെ  പല കുറ്റ കൃത്യങ്ങളിലെക്കും  അവര്‍ ചാടിക്കുകയായിരുന്നു.  നഗരത്തിലെ പല പ്രമാണികളുമായി  അവനു നല്ല ബന്ധമായി. അവര്‍ക്ക് വേണ്ടി അവന്‍ പലതും ചെയ്തു . തന്റെ കോളേജില്‍ നിന്ന് തന്നെ നിരവധി വിദ്യാര്‍ത്ഥിനികള്‍ പണത്തിനു വേണ്ടി ശരീരംവില്‍ക്കാന്‍ തയ്യാറായി നടന്നിരുന്നു . അവരെയൊക്കെ പ്രമാണികളായ പലരുടെയടുത്തും എത്തിച്ചു അവനൊരു പിമ്പായി മാറുകയായിരുന്നു. 

ലക്ഷ്യമില്ലാത്തൊരു ജീവിതം നയിച്ച്‌ അവന്‍ നാശത്തിലേക്ക്  നടന്നു അടുത്തു . കോളേജിലുണ്ടായ സംഘട്ടനത്തില്‍ പുറത്തുനിന്നും വന്നയാരോ ബോംബു എറിഞ്ഞു, അതും അവന്റെ തലയിലായി . പ്രശ്നങ്ങള്‍ കാരണം കോളേജില്‍ നിന്നും പുറത്താക്കി. നാട്ടിലേക്കു പോകാനുള്ള   മാനസ്സികാവസ്ഥ അവനിഇല്ലായിരുന്നു . തന്റെ നശിച്ച ജീവിതത്തെക്കുറിച്ച്  ചെറിയച്ചന്‍ അറിയാനിടയായി അതോടെ വീട്ടുകാരുമായി പിണങ്ങിക്കഴിയണ്ടിവന്നു. അത് അവനെ കൂടുതല്‍ ക്രിമിനല്‍ പ്രവൃത്തികളിലേക്ക് തള്ളിവിട്ടു . പണത്തിനുവേണ്ടി അവന്‍ പലതും ചെയ്തുകൂട്ടി . നഗരത്തിലെ അറിയപെടുന്ന ഒരു  ഗുണ്ടാപ്പടയിലെ  അംഗമായി .    

തന്റെയൊപ്പംവന്നു  ശരീരം വിറ്റു കാശു വാങ്ങുന്ന സുന്ദരികളായ കുട്ടികളോട് അവനൊരിക്കലും ആകര്‍ഷണം തോന്നിയില്ല . പെണ്ണ് എന്നാ വര്‍ഗ്ഗത്തോടുതന്നെ അവനു വെറുപ്പായി മാറി . പക്ഷെ ദുരന്തം അവനെ വിട്ടൊഴിഞ്ഞില്ല ചില പീഡനക്കേസ്സുകലില്‍ അവന്‍ പ്രതിയായി. നഗരത്തിലെ പല പ്രമുഖരും അവന്റെ ശത്രുക്കളായിമാറി . അവര്‍ അവനെ കുരുതി കൊടുത്തു രക്ഷപെടാനുള്ള വ്യഗ്രതിയിലായിരുന്നു . ഒരിക്കല്‍ പോലും സ്ത്രീ സുഖമറിഞ്ഞിട്ടില്ലാത്ത അവന്‍  ഒന്നാം പ്രതിയായിമാറി . രക്ഷിക്കാമെന്ന് പറഞ്ഞ പല പ്രമാണികളും കാലുമാറുന്ന  കാഴ്ചയാണ് അവനു കാണേണ്ടിവന്നത് .  ഒരു സുഹൃത്തിന്റെ സഹായത്താല്‍ പുറത്തിറങ്ങിയ  അവന്‍ തന്നെ വഞ്ചിച്ച മുതലാളിമാര്‍ക്ക് എതിരായി കരുനീക്കങ്ങള്‍ തുടങ്ങി. പക്ഷെ ഇത് മുന്‍കൂട്ടിക്കണ്ട അവര്‍ അവനെ വകവരുത്താനായി . മറ്റൊരു ഗുണ്ടാപ്പടയെ നിയോഗിച്ചിരുന്നു .  

അവനെയേറ്റവും കൂടുതല്‍  ദ്രോഹിച്ചത് പെണ്ണ് കേസ്സില്‍ പെട്ടവരായിരുന്നില്ല . കോടികളുടെ ചന്ദനത്തടികള്‍ കാട്ടില്‍ നിന്നും  താന്‍ കടത്തികൊണ്ടു വന്നു കൊടുത്തു കോടീശ്വരനായ വില്യം മുതലാളി  ആയിരുന്നു . അടുത്തു ഉണ്ടായ ചില ചാനല്‍ വാര്‍ത്തകളില്‍ കൂടി ചന്ദന മോഷണം ജനശ്രെദ്ധ ആകര്‍ഷിച്ചപ്പോള്‍ സര്‍ക്കാരിനു പിടിച്ചു നില്ക്കാന്‍ കുറെ കേസ്സുകള്‍ ഉണ്ടാക്കണ്ടത് അത്യാവശ്യമായി മാറി . അതിനു വേണ്ടി തന്നെ ആ കേസ്സിലും ബലിയാടാക്കി . പക്ഷെ താന്‍ ഉള്ള   സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഭരണത്തിലിരിക്കുന്നവര്‍ മുതല്‍ താഴോട്ട് പലരുടെയും മുഖംമൂടിയഴിയും എന്ന് മനസ്സിലാക്കിയ വില്യം, വിനോദിനുവേണ്ടി കുഴിച്ച വാരികുഴി ആയിരുന്നു  ഈ കൊലപാതകം . കൊലപാതകത്തിന് ചുക്കാന്‍ പിടിച്ചത് നഗരത്തിലെ പ്രമുഖ പോലീസ്സ് ഓഫീസര്‍ .

അന്വേഷണത്തിന്റെ ഈ വഴിയില്‍ എത്തിയ മഹിക്ക് താന്‍ അറിഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ഇതെല്ലം കൂട്ടിയിണക്കി അവന്‍ പത്രത്തില്‍ ഒരു പരമ്പര തുടങ്ങാന്‍ തീരുമാനിച്ചു .  അത് ഉണ്ടാക്കുന്ന കോളിളക്കം ചെറുതായിരിക്കില്ലയെന്നു മഹിക്ക് ബോധ്യമുണ്ടായിരുന്നു .  അതിനാല്‍ അറിഞ്ഞ വസ്തുതകളും തെളിവുകളും തന്റെ പത്രത്തിന്റെ ചീഫുമായി  മഹി പങ്കുവെച്ചു .  അടുത്ത ആഴ്ചതന്നെ പത്രത്തില്‍ പരമ്പര കൊടുക്കാമെന്നുറപ്പു ചീഫ് എഡിറ്ററില്‍  നിന്നുമവനു കിട്ടി . ആ സന്തോഷത്തിലാണ് അവന്‍ റൂമിലേക്കുപോയത്.  പക്ഷെ അവിടെ അവനെ കാത്തു നിന്നത് വില്യം മുതലാളിയും കുറെ ഗുണ്ടകളും കൂടെ നഗരത്തിലെ പ്രമുഖനായ ഒരു പോലീസ്സ് ഉദ്യോഗസ്ഥനും . അവന്റെ കൈയിലുള്ള രേഖകളും തെളിവുകളുമായിരുന്നു അവര്‍ക്കാവശ്യം. അവ വിട്ടുനല്‍കിയാലും അവര്‍ തന്നെ വെറുതെവിടില്ലയെന്ന് മനസ്സിലാക്കിയ മഹി തന്ത്രപൂര്‍വ്വം അവിടുന്ന് രക്ഷ പെട്ടു . പക്ഷെ പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത ഇതാണ്  "നഗരത്തില്‍ മയക്കുമരുന്ന് വേട്ട, പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടറിനെ  പോലീസ്സ് തിരയുന്നു"  .  

പക്ഷെ കൂടുതല്‍ മുങ്ങി നടക്കാന്‍ അവനു കഴിഞ്ഞില്ല . അവര്‍ അവനെ പിടികൂടി . ഭരണ നേതൃത്വവും പോലീസും ചേര്‍ന്ന് ഉണ്ടാക്കിയ കള്ളക്കേസ്സില്‍ അവന്‍  ജയിലിലടക്കപ്പെട്ടു.  ചെയ്യാത്ത തെറ്റിന്  മരണത്തിലേക് പോയ ഒരാളിനെ രക്ഷിക്കാനുള്ള തന്റെ മനസ്സാണ് തന്നെ ഈ ജയില്‍ മുറിയിലെച്ചതെന്ന ചിന്ത അവന്റെ മനസ്സില്‍ നിറഞ്ഞുനിന്നു . അധികാരി വര്‍ഗ്ഗത്തോട്‌ തന്നെയും, താന്‍ വിശ്വസിച്ച തന്റെ ചീഫ് എഡിറ്ററെയും മനസ്സാ ശപിച്ചു കൊണ്ട് അവന്‍ ആ ജയില്‍ മുറികളില്‍ ദിനങ്ങള്‍ തള്ളി നീക്കി 

നിയമത്തിന്റെ ഓട്ടോഗ്രാഫില്‍ ആരോ പണ്ടെഴുതിവെച്ചു " ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്".  ഈ വസ്തുത ഇന്നത്തെ സമൂഹത്തില്‍  പിച്ചിച്ചീന്തപെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി  ഇങ്ങനെയെത്ര മഹിമാര്‍ നമ്മുടെ നമ്മുടെ ജയിലുകളില്‍  അടക്കപെട്ടിരിക്കുന്നു. 

2012, ഏപ്രിൽ 4, ബുധനാഴ്‌ച

എന്‍ പ്രണയം ....!!!!

ഋതുക്കള്‍ മാറി വന്നാലും കാലങ്ങള്‍ പോയ്‌ മറഞ്ഞാലും

എനിക്ക് നിന്നോടുള്ള പ്രണയം

അനശ്വരമായ ഒരു അനുഭുതിയായി

ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിലനില്‍ക്കും .........



എന്‍ മനസ്സില്‍ വിടരുന്ന

ഓരോ പനുനീര്‍ മലരിലും

നിന്‍ ഗന്ധം ഞാന്‍ തിരിച്ചറിയുന്നു പ്രിയേ.....

കാതങ്ങളോളം അകലെയാണെങ്കിലും

മീട്ടാത്ത തമ്പുരുവിന്‍ തന്ത്രികള്‍ പോലെ

ഭ്രിന്ഗം പുണരാത്ത പൂവിന്‍ ഇതളുകള്‍ പോലെ

ഒരു ഹിമ കണത്തിന്‍ പരിശുദ്ധിയോടെ

എനിക്കു നിന്നോടുള്ള പ്രണയം .....................



എന്‍ അകതാരില്‍ നീ അറിയാതെ

ഞാന്‍ കുറിച്ചിട്ട നിന്‍ രൂപം

ചായങ്ങള്‍ മായാതെ ചാരുതയോടെ

ഇന്നും തിളങ്ങിടുന്നു .......

ഓരോ നിദ്രയിലും നീ എന്‍ സ്വപ്നങ്ങളെ

വര്ന്ണാഭാമാക്കി എന്‍ ചാരത്തു നീ അണഞ്ഞു ,

നിന്‍ നിസ്വനങ്ങള്‍ ഒരു രജനീ ഗാന്ധിയായി

നീ എന്നില്‍ പടര്‍ന്നിടുന്നു ....

പുലരിയില്‍ നീ നല്‍കും ചുടു ചുമ്പനത്തിന്‍

പുളകങ്ങളാല്‍ എന്‍ ദിനങ്ങള്‍ ധന്യമയിടുന്നു ........



ഋതുക്കള്‍ മാറി വന്നാലും കാലങ്ങള്‍ പോയ്‌ മറഞ്ഞാലും

എനിക്ക് നിന്നോടുള്ള പ്രണയം

അനശ്വരമായ ഒരു അനുഭുതിയായി

ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിലനില്‍ക്കും ...........

*************************************************************

പ്രസംഗ മത്സരം ..!!!!!!!!!

ഇനി 10 ദിവസം കൂടി കഴിഞ്ഞു സ്കൂളില്‍ പ്രസംഗ മത്സരം ആണ്. ടീച്ചറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി പേര് കൊടുത്തു. ഇത് വരെ അങ്ങനെ ഒരു സാഹസത്തിനു ഞാന്‍ മുതിര്‍ന്നട്ടില്ല . ടീച്ചര്‍ പറഞ്ഞു പുസ്തകം വായിക്കുന്ന കുട്ടി അല്ലെ . നിനക്ക് പ്രസങ്ങിക്കാന്‍ കഴിയും എന്ന് .പുസ്തകം വായിക്കുന്നതിന്റെ ഒരു പ്രശ്നമേ!!. അങ്ങനെ അവസാനം ഞാന്‍ പേര് കൊടുത്തു . പക്ഷെ എങ്ങനെ ആണ് പ്രസംഗിക്കണ്ടാതെന്നോ എന്താണ് പ്രസംഗിക്കണ്ടാതെന്നോ എനിക്ക് ഒരു രൂപവും ഇല്ല. ഓരോ ദിവസം കഴിയും തോറും മനസിലെ ടെന്‍ഷന്‍ കൂടി വരുകയാണ് . അസുഖം ആണ് എന്ന് പറഞ്ഞു പോകാതിരുന്നാലോ എന്ന് കരുതി . അപ്പോള്‍ ആണ് ടീച്ചര്‍ അച്ഛനോട് പറഞ്ഞു ഞാന്‍ പേര് കൊടുതട്ടുണ്ട് ഒന്ന് തയാറാക്കി വിടണം എന്ന് . അതോടെ വീട്ടിലും അറിഞ്ഞു . അന്ന് പോകാതിരിക്കാന്‍ നിര്‍വാഹം ഇല്ലാതെ ആയി. ഓരോ ദിവസം കഴിയും തോറും ആ ദുര്‍ദിനം അടുത്ത് വരുന്നു . എന്തോ മനസ് അകെ കലുഷിതമായി .

അവസാനം ആ ദിവസം വന്നു എത്തി.!!!!!!! കാലത്ത് എനിറ്റപ്പോള്‍ മുതല്‍ ആകെ ടെന്‍ഷന്‍ . അന്ന് പതിവിലും കൂടുതല്‍ വെള്ളം കുടിച്ചു . സാധാരണ 2 മണികൂര്‍ ഇടവിട്ട് ബാത്ത് റൂമില്‍ പോകുന്ന ഞാന്‍ അന്ന് അര മണികൂര്‍ കുടുമ്പോള്‍ ബാത്ത് റൂമില്‍ പൂകാന്‍ തുടങ്ങി. ആകെ ഒരു പരവേശം . പ്രസങ്ങിക്കാന്‍ ഉള്ളത് കുറെ പഠിച്ചു . പക്ഷെ എങ്ങനെ സദസിനെ അഭിമുഖികരിക്കും അതാരുന്നു പ്രശ്നം . പകുതി ജീവനുമായി ഞാന്‍ സ്കൂളില്‍ എത്തി .

പ്രസംഗ മത്സരം തുടങ്ങറായി ഞങ്ങള്‍ 7 പേര് ഉണ്ട് . 5 ആണ് എനിക്ക് കിട്ടിയ നമ്പര്‍ . എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഒരു രൂപവും ഇല്ല . അങ്ങനെ എന്‍റെ നമ്പര്‍ വിളിച്ചു. സ്റ്റേജില്‍ കയറി . വൈബ്രെടോറില്‍ നില്‍ക്കുന്ന പോലെ ഞാന്‍ നിന്ന് വിറക്കാന്‍ തുടങ്ങി . ലോകം അവസാനിക്കാന്‍ പൂവുകയാണോ ... നേരെ നോക്കി എല്ലാ കണ്ണുകളും എന്നിലേക്ക്‌ . സ്റ്റേജില്‍ ഞാന്‍ മാത്രം. പഠിച്ചോണ്ട് വന്നതെല്ലാം മറന്നു . നിന്ന് വിക്കാന്‍ തുടങ്ങി 7 മിന്നിട്ടു ആണ് പ്രസംഗിക്കാന്‍ അനുവദിച്ചത് . അത് എങ്ങനെ തീര്‍ക്കും . ?!

കുറെ ഒക്കെ മൂളിയും പെറുക്കിയും പറഞ്ഞു പ്രസംഗം പകുതി ആയപ്പോഴേക്കും എന്‍റെ നല്ലവരായ കൂട്ട്കാര്‍ കൂവാന്‍ തുടങ്ങി . കൂവല്‍ തുടങ്ങിയപ്പോഴേക്കും എന്‍റെ എല്ലാ കണ്ട്രോളും പോയി . വാക്കുകള്‍ കിട്ടാതായി . തൊണ്ട ഉണങ്ങി വരണ്ടു . പൂര്‍വാധികം ശക്തിയായി ഞാന്‍ വിറക്കാന്‍ തുടങ്ങി . അതോടെ കൂവലിന്റെ ശക്തിയും കൂടി . അവസാനം ഞാന്‍ പ്രസംഗം മതിയാക്കി ഇറങ്ങി . എന്നെ ഞെട്ടിച്ചു കൊണ്ട് കുറെ കുട്ടികള്‍ കയ്യടിച്ചു. എനിക്കു കുറച്ചു സന്തോഷം തോനി. പക്ഷെ പിന്നീട് ആണ് അറിഞ്ഞത് അവര്‍ മോനോആക്റ്റ് ആണ് എന്ന് കരുതിയാ കയ്യടിച്ചത് എന്ന്.

റിസള്‍ട്ട്‌ വന്നപ്പോള്‍ എനിക്കു ഒന്നാം സ്ഥാനം . അവസാനത്ത് നിന്നും ...!!!

ആ തുലാ മഴയില്‍

അന്നും കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ട ഒരു ദിവസം ആയിരുന്നു . കോളേജില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ മഴ ചെറുതായി ചാറി തുടങ്ങിയിരുന്നു. കൊണ്ട് നടക്കാന്‍ ഉള്ള മടി കാരണം ഞാന്‍ കുട എടുക്കാറില്ല . കോളേജില്‍ നിന്നും ബസ്‌ സ്ടാണ്ടിലേക്ക് ഏകദേശം ഒരു കിലോമീറ്ററിന് മുകളില്‍ ദൂരം ഉണ്ട് . മഴ നനയുന്നത് ഇഷ്ടമാണെങ്കിലും കയ്യില്‍ പുസ്ടകം ഉള്ളതിനാല്‍ വേഗം നടന്നു . എന്‍റെ പ്രതീക്ഷകള്‍ക്ക് വിപരീതമായി മഴ വേഗം ചാറാന്‍ തുടങ്ങി. ഒരു കടത്തിന്നയിലേക്ക് ഓടി കയറാം എന്ന് കരുതി, പക്ഷെ അത് കുറച്ചു ദുരെ ആണ് . കൂടെ ഉള്ള മിക്ക കുട്ടികളുടെയും കുടയില്‍ 2 പേരോ അതില്‍ കുടുതാലോ ഉണ്ട്. പെട്ടന്നു എന്‍റെ ദൃഷ്ടി അവളിലേക്ക്‌ പോയത് . അവളുടെ കുടക്കിഴില്‍ അവള്‍ മാത്രം. കോളേജില്‍ പഠിക്കുന്ന കുട്ടി തന്നെ .പക്ഷെ അവളെ ഞാന്‍ ഇതിനു മുന്‍പ് കണ്ടട്ടില്ല . ഏതു ക്ലാസ്സില്‍ ആണ് എന്നും അറിയില്ല . ഞാന്‍ നോക്കുന്നത് കണ്ടപ്പോള്‍ അവള്‍ എന്നെയും നോക്കി ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ ഉടക്കി . എന്തോ ഒരു ഉള്പ്രേരനയാല്‍ ഞാന്‍ അവളുടെ കുടകിഴിലേക്ക് ഓടിക്കയറി . പെട്ടന്ന് ഞാന്‍ ഓടിക്കയറിയപ്പോള്‍ എന്തോ കണ്ടു പരിഭ്രാമിച്ചപോലെ അവള്‍ ഒന്ന് ഞെട്ടി .

ഞാന്‍ കൂടി കയറുന്നതില്‍ വിരോധം ഉണ്ടോ ?

അവള്‍ ഉത്തരം ഒന്നും പറഞ്ഞില്ല സിംഹക്കൂട്ടില്‍ അകപ്പെട്ട മാന്‍പേടയെപോലെ അവള്‍ പേടിച്ചോ എന്നൊരു സംശയം .

എന്താടോ, ഞാന്‍ ആരെയും പിടിച്ചു തിന്നാറില്ല . കോളേജില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ഇത്രയ്ക്കു പേടിയോ ?

പേടി ഇല്ല, പക്ഷെ ആരേലും കണ്ടാല്‍ ?

കണ്ടാല്‍ എന്താ നമ്മള്‍ ഒരേ കോളേജില്‍ പഠിക്കുന്നവര്‍. മഴ നനയാതിരിക്കാന്‍ ഞാന്‍ തന്‍റെ കുടയില്‍ ഒന്ന് കേറി. അത് കാരണം ലോകം ഇടിഞ്ഞു വീഴില്ലലോ ?

OK പേടി ആണേല്‍ ഞാന്‍ മാറി നടന്നോളം .

ഞാന്‍ കുടയില്‍ നിന്നും പുറത്തു ഇറങ്ങി പെട്ടന്ന് അവള്‍ കുടയുമായി എന്‍റെ അരുകിലേക്ക്‌ വന്നു .

വേണ്ട വെറുതെ നനയണ്ട .

ഓ കുഴപ്പം ഇല്ലടോ. താന്‍ പേടിച്ചു നടക്കണ്ട എന്‍റെ കൂടെ .

യേ പേടി ഒന്നും ഇല്ല.

എങ്കില്‍ ശെരി . താന്‍ ഇതു ക്ലാസ്സില്‍ ആണ് പഠിക്കുന്നത് ?

എന്നെ കണ്ടട്ടില്ലേ? ഞാന്‍ ഫസ്റ്റ് ഇയര്‍ ഫിസിക്സ് . എന്‍റെ ക്ലാസ്സില്‍ ഒരുപാടു തവണ വന്നട്ടുണ്ടല്ലോ . ഞാന്‍ കണ്ടട്ടുണ്ട് വിച്ചുവിനെ .

എന്‍റെ ഉള്ളില്‍ എന്തോ ഒരു കുളിര്‍മ. എന്‍റെ വീട്ടിലും എന്‍റെ അടുത്ത സുഹൃത്തുക്കളും മാത്രം വിളിക്കുന്ന പേര് എങ്ങനെ ഇവള്‍ അറിഞ്ഞു .

താന്‍ എങ്ങനെ എന്‍റെ പേര് അറിഞ്ഞു .?

അത് വിഷ്ണു എന്നല്ലേ പേര് ? ഞാന്‍ ചുമ്മാ വിച്ചു എന്ന് വിളിച്ചന്നേ ഉള്ളു.

എന്തോ ഒരു മുജന്മ ബന്ധം പോലെ തോണി അവളുടെ വിളി എന്‍റെ ഉള്ളില്‍.

വിച്ചു എന്നത് എന്നോട് അടുപ്പം ഉള്ളവര്‍ മാത്രം വിളിക്കുന്ന പേര് ആണ് .

ഞാനും അടുത്തല്ലേ നില്‍ക്കുന്നത് .

ഹും. നീ ആളു പുലി ആണല്ലോ ? എവിടാ നിന്‍റെ വീട് ? വീട്ടില്‍ ആരൊക്കെയുണ്ട് ? എവിടാണ് നേരുത്തേ പഠിച്ചത് ?

വീട് ചെട്ടികുളങ്ങര, വീട്ടില്‍ അച്ഛനും അമ്മയും ഒരു അനുജനും . ഞാന്‍ പഠിച്ചത് സെന്‍റ് മേരീസ് സ്കൂളില്‍ ആണ്. വിച്ചുന്റെ വീട് എവിടയാണ് ?

എന്‍റെ വീട് രാമപുരം . വീട്ടില്‍ ഞാനും അച്ഛനും അമ്മയും ഒരു ചേട്ടനും . ഞാന്‍ ഇവിടെ M Com സെക്കന്റ്‌ ഇയര്‍ ആണ്.

വിച്ചു നല്ല പോലെ പ്രസങ്ങിക്കും എന്ന് കേട്ടല്ലോ, സത്യം ആണോ ? കുട്ടുകാരികള്‍ പറയുന്നത് കേട്ടു അവരുടെ സ്കൂളില്‍ ഒക്കെ ചെന്നട്ടുണ്ട് എന്ന് .

ഹും. കുറച്ചു പ്രസംഗം ഒക്കെ ഉണ്ട്, ചുമ്മാ ഒരു രസം .

ഞാന്‍ കുടുതല്‍ കത്തി വെക്കാന്‍ പോയില്ല . കാരണം കോളേജില്‍ മൊത്തത്തില്‍ ഞാന്‍ ഒരു കത്തി ആണ് എന്നാ പറയുന്നത് . അത് പെട്ടാണ് ഇവള്‍ കൂടി അറിയണ്ട . എന്തോ എന്‍റെ മനസ്സില്‍ അവളോട് ഒരു ഇഷ്ടം തോന്നി . ഞങ്ങളുടെ ഇടയില്‍ പെട്ടാണ് മൗനം തളം കെട്ടി .

അടുത്തതായി എന്താ ചോദിക്കക്ണ്ടത് എന്ന് ഒരു സന്ദേഹം . കോളേജില്‍ ഒരുപാടു പെണ്‍കുട്ടികളോട് കത്തി വെച്ച് നടന്നിട്ടുണ്ടങ്കിലും ഇവളോട് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാത്ത പോലെ . മനസ്സില്‍ എവിടേയോ ഒരു പ്രണയത്തിന്റെ നാമ്പ് മുളച്ച പോലെ .

എന്‍റെ പേര് ഇതുവരെ ചോദിച്ചില്ല . ഇങ്ങനെ യാണോ എല്ലാരോടും .?

ഒരു പേരില്‍ എന്തിരിക്കുന്നു കുട്ടി? നമ്മുടെ പെരുമാറ്റവും നമ്മുടെ സ്വഭാവവുമാണ് വലുത് . തിരിച്ചറിയാന്‍ ഉള്ള ഒരു അടയാളം മാത്രമാണ് പേര് അല്ലെ ?

എനിക്കു വേദാന്തം ഒന്നും അറിയില്ല .

ഹും . എന്താ നിന്റെ പേര് ? ആളെ പോലെ തന്നെ സ്വീറ്റ് ആണോ പേരും ?

എന്‍റെ പേര് രുക്മിണി നായര്‍ , രുക്കു എന്ന് വിളിക്കും .

ഓ, വെരി നൈസ് നെയിം , അപ്പോള്‍ ഏതേലും കൃഷ്ണന്‍ ഉണ്ടോ മനസ്സില്‍? സ്വയംവരം നടത്താന്‍

അയ്യടാ അങ്ങനെ ആരും ഇല്ല.

പിന്നെ ഞങ്ങള്‍ കുറെ സംസാരിച്ചു. നടന്നു ബുസ്ടണ്ടില്‍ എത്തി . എനിക്കുള്ള ബസ്‌ അവിടെ ബോര്‍ഡ് വെച്ച് പാര്‍ക്ക് ചെയ്തട്ടുണ്ട് . ഞാന്‍ അതില്‍ കയറി, സൈഡ് സീറ്റ് തന്നെ കിട്ടി. ഞാന്‍ പുറത്തേക്കു നോക്കുമ്പോള്‍ എന്നെയും നോക്കി അവള്‍ അവിടെ നില്‍പ്പം ഉണ്ട് . മനസ്സില്‍ എന്തോ ഒരു ചെറിയ നൊമ്പരം അവളെ പിരിഞ്ഞു പോകുന്നതിന്റെ . 10 മിന്നിട്ടു കഴിഞ്ഞേ എന്‍റെ ബസ്‌ പോയുള്ളൂ അത് വരെ അവള്‍ എന്നെ തന്നെ നോക്കി നിന്നു . ബസ്‌ വിട്ടു അകന്നപോള്‍ അവളുടെ കണ്ണുകള്‍ ‍ ഈറനണിഞ്ഞോ എന്ന് എനിക്ക് തോനിപ്പോയി . ഞങ്ങളുടെ പ്രണയം അന്ന് ആ തുലാ മഴയില്‍ തുടങ്ങിയതാണ് . ഇന്നും ഇഴ പിരിയാതെ ഞങ്ങള്‍ അത് കത്ത് സുക്ഷിക്കുന്നു .

സഖി നിനക്കൊരായിരം മംഗളാശംസകള്‍

ഒരു പുതു മഴയായി ഞാനറിയാതെ
നീ എന്നില്‍ പെയ്തിറങ്ങി
കളിയും ചിരിയും കലഹവുമായി
നാം നട്ടു വളര്‍ത്തിയ
അനുരാഗത്തിന്‍ പൂമരം
ഒരു വാക്ക് ചൊല്ലാതെ
ഒരു മലരിറുക്കും ലാഖവത്തോടെ
നീ പിഴുതെറിഞ്ഞു .

വസന്തം കളിയാടിയ
എന്‍ മാനസ സരോവരം
ഇന്നു വെറുമൊരു മരുഭുമിയാക്കി
എന്തിനു നീ മാറ്റി ?
സഖീ എന്തിനു നീ മാറ്റി ??

എത്ര ശിശിരങ്ങള്‍ കഴിഞ്ഞാലും
കൊഴിയാത്ത ഇലകളായി
വാടാത്ത പൂക്കളായി തളിരിട്ടു നില്‍ക്കും എന്ന്
നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍
ഇന്ന് വെറും ജല രേഖകള്‍ ആയോ ?

എത്രയോ സായാഹ്നങ്ങളില്‍ എന്‍റെ ഇടനെഞ്ചില്‍ തലചായ്ച്ചു
ഈ നിളയുടെ തിരത്ത് കിടന്നു നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍ നിനക്ക് ഓര്‍മ്മയുണ്ടോ
ഇന്ന് നീ എവിടയാണ് എന്നില്‍ നിന്നും അകന്നു
വസന്തത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍
നീ ഉല്ലസിക്കുമ്പോള്‍ ഇവിടെ പഴയ സ്വപ്നങ്ങളും പേറി
നിന്നെയും കാത്തു ഞാന്‍..................

ഈറനണിഞ്ഞ കണ്ണുമായി നിന്നെയും കാത്തു
ഞാന്‍ ആ അമ്പല നടയില്‍ നിന്നിട്ടും
ഒരു വാക്ക് ചൊല്ലാതെ ഒന്ന് നോക്കാതെ നീ നടന്നകന്നു
ഇറ്റിറ്റു വീഴുന്ന ഈ കണ്ണ് നീര്‍ തുള്ളികളാല്‍
നേരുന്നു സഖി നിനക്കൊരായിരം മംഗളാശംസകള്‍ .

ഒരു സുന്ദര സായാഹ്നം

അസ്തമന സുര്യന്റെ ചെങ്കിരനങ്ങള്‍ ഏറ്റു ഈ ആല്‍ത്തറയില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ജിവിതത്തിലെ ഞാന്‍ ആഗ്രഹിച്ച നല്ല നിമിഷങ്ങള്‍ കടന്നു വരുകയാണോ .... ??!! തിരക്കേറിയ ഗള്‍ഫ് ജിവിതത്തില്‍ നിന്നും 30 ദിവസത്തെ അവധിക്കു നാട്ടില്‍ എത്തിയതാണ് ഞാന്‍‍. എന്നാല്‍ ഇപ്പോള്‍ തന്നെ 27 ദിവസങ്ങള്‍ കഴിഞ്ഞു ഇനി അവശേഷിക്കുന്നത് വെറും 3 ദിവസം മാത്രം. അത് കഴിയുമ്പോള്‍ എനിക്കു വിണ്ടും ഈ ആല്‍ത്തറയും, ഈ അമ്പല മുറ്റവും, ഈ ദീപാരാധനയും , ഈ ശങ്ഖുനാദവും , ഈ ചന്ദനക്കുറിയും നഷ്ടമാകും. വിണ്ടും പിന്നെ ഒരു വര്‍ഷം കാത്തിരിക്കണം ഇവ ഒന്ന് ആസ്വദിക്കാന്‍ .
എന്റെ ജിവിതത്തിലെ ഒരുപാടു നല്ല നിമിഷങ്ങള്‍ എനിക്കു സമ്മാനിച്ച ഈ അമ്പലവും, ഈ ആല്‍ത്തറയും ഇല്ലാതെ ഒരു ജിവിതം ഇല്ല എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ ഇന്ന് ഇതെല്ലാം ഒരു ഗ്രഹാതുര സ്മരണ മാത്രമാണ് . അവധിക്കു വരുമ്പോള്‍ ഒന്നോ രണ്ടോ ദിവസം ഈ ആല്‍ത്തറയില്‍ ഇരിക്കാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം. 

എന്താ അളിയാ വന്നട്ട്‌ ഇപ്പോള്‍ ആണോ ഇങ്ങോട്ട് വരാന്‍ തോനിയത് ഞങ്ങളെ ഒക്കെ മറന്നോ നീ ? 

പരിചിതമായ ശബ്ദം . തിരിഞ്ഞു നോക്കിയപ്പോള്‍ കുമാര്‍ അവന്റെ നിസ്വര്ധമായ ആ ചോദ്യം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് .

വന്നട്ട്‌ തിരക്കോട് തിരക്ക് ഇങ്ങോട്ട് ഇറങ്ങാന്‍ പോലും സമയം കിട്ടിയില്ല അളിയാ . എന്താ ചെയ്ക ?

ഞങള്‍ കരുതി നീ ഞങളെ ഒക്കെ മനപൂര്‍വം ഒഴുവാക്കുകയാണ് എന്ന് .

യേ ഞാന്‍ അങ്ങനെ ചെയില്ലട . വന്ന ദിവസം മുതല്‍ തിരക്കാരുന്നു, ഇപ്പോള്‍ ആണ് ഒന്ന് സ്വസ്ഥമായി ഇറങ്ങാന്‍ പറ്റിയത്. ഇന്ന് നമുക്ക് അടിച്ചു പൊളിക്കാം പഴയ നമ്മുടെ സ്റ്റൈലില്‍ ..

അതിനു ഞങ്ങള്‍ കാത്തിരിക്കുവരുന്നു, ഇന്നലെക്കൂടി ഞങള്‍ പറഞ്ഞു നിന്റെ കാര്യം . മറ്റവന്മ്മാര് ‍കൂടി വരട്ടെ, എന്നിട്ട് ആകാം. എന്തൊക്കെയാണ് വിശേഷങ്ങള് ? .

പ്രതിയെകിച്ചു വിശേശേം ഒന്നും ഇല്ലടാ . ഇങ്ങനെ കഴിഞ്ഞു കുടുന്നു . അവിടെ ജോലി കുഴപ്പം ഇല്ല . പക്ഷെ നമ്മുടെ ഇവിടെ കിട്ടുന്ന ജിവിത സുഖം ഒന്നും അവിടെ ഇല്ലടാ. എല്ലാ ഇടവും തിരക്കാണ് മനസമാധാനം ആയി ഇങ്ങനെ ഇരിക്കാനോ? ഇങ്ങനെ ഉള്ള നല്ല കുട്ടുകാരോ ഒന്നും അവിടെ ഇല്ല . എല്ലാവര്ക്കും ജോലിയും തിരക്കും തന്നെ. നമ്മുടെ ഹസ്സന്‍ മുതലാളിയുടെ കടയിലെ ചായയും പരിപ്പുവടയും ദോശയും കഴിച്ചാല്‍ കിട്ടുന്ന സുഖം ഒന്നും അവിടെ കിട്ടില്ല . 

എടാ അളിയാ എപ്പോള്‍ വന്നു നീ ? എവിടരുന്നടാ കുറെ ദിവസമായി ഞങ്ങള്‍ നിന്നെ നോക്കി ഇരിക്കുന്നു . 

അളിയാ മധു എവിടാരുന്നെടാ നീ ?

പണികഴിഞ്ഞു വീട്ടില്‍ ‍ പോയി ഒന്ന് കുളിച്ചു വരുന്ന വഴിയാണ് .? എന്നാല്‍ വാ ഓരോ ചായ കുടിക്കാം ? അളിയാ നീ ഒന്നും കൊണ്ട് വന്നില്ലെടാ . നീ കഴിക്കില്ല എന്ന് അറിയാം കഴിക്കുന്ന ഞങ്ങളെ പോലെ ഉള്ള കുറെ പേര് ഉണ്ട് ഇവിടെ . ?

ഞാന്‍ കൊണ്ടുവന്നില്ല വേണം എങ്കില്‍ വാങ്ങാം. എല്ലാരടേം സന്തോഷത്തിനു വേണ്ടി.

അളിയാ നീ ഇപ്പോഴും ആ പഴയ പട്ടരുടെ സ്വഭാവം മാറ്റിയില്ലേ . ഇതൊക്കെ ഇത്തിരി രുചിച്ചു നോക്ക്.

അതില്‍ കുറചോള്ള സുഖം മതി. നീ വാ ചായ കുടിക്കാം.. ഒരു പാടുകാലം ആയി ആഗ്രഹിക്കുന്നതാ ഈ ചായയും പരിപ്പുവടയും കഴിക്കാന്‍ .

മധു വിടുന്ന ലെക്ഷണം ഇല്ല അവന്‍ എന്നെ കൊണ്ട് കുപ്പി വാങ്ങിയേ അടങ്ങു എന്ന് തോനുന്നു . ഉം എന്തായാലും അടിച്ചു പൊളിക്കാം.!

എടാ ചായ കുടി കഴിഞ്ഞല്ലോ ഇനി നമുക്ക് കുപ്പി എടുത്താലോ ? ബാറില്‍ പോണോ ?

വേണ്ട നമുക്ക് എവിടാ പുഞ്ചയുടെ തിട്ടക് ഇരുന്നു അടിക്കാം. അതാ സുഖം നീ പോയി വാങ്ങി വാ ഞാന്‍ വരുന്നില്ല .

എങ്കില്‍ ശെരി നീയും കുമാറും ഇവിടെ ഇര്ക്ക്. ഞങള്‍ പോയിവാങ്ങി വരം .

അര മണിക്കൂറിനുള്ളില്‍ മധു കുപ്പിയും കഴിക്കാന്‍ ഉള്ള ഭക്ഷണവും ആയി തിരികെ വന്നു . ഞങ്ങള്‍ അങ്ങ് അടിക്കാന്‍ തുടങ്ങി .

അളിയാ ആനന്ദ നീ ഇപ്പോള്‍ പാട്ട് പാടാരില്ലേ ?

അയ്യോ അവനു വെള്ളം അകത്തു ചെന്നാലേ ഇപ്പോള്‍ പാട്ട് വരുകയുള്ളു . !!!!

എങ്കില്‍ തുടങ്ങിക്കോ .......

ഉം തുടങ്ങാം.

ആനന്ദന്‍ പാട്ട് പാടാന്‍ ഉള്ള തയാറെടുപ്പില്‍ ആണ്. പണ്ടേ അവന്‍ നല്ല പോലെ പാട്ട് പാടും. അതാരുന്നു ഞങ്ങളുടെ സായാഹ്നങ്ങള്‍ അടിപൊളി ആക്കി കൊണ്ടിരുന്നതും . നല്ല നാടന്‍ ‍ പാട്ട് അവന്‍ പാടും ഞങ്ങള്‍ ഏറ്റു പാടും . കുട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും ആര്‍ക്കും ആകും!! . പക്ഷെ ഇങ്ങനെ ഉള്ള സമയത്ത് എല്ലാരും പാടും അതാ ഒരു രസം അത് ജിവിതത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങള്‍ ആണ് .

എടാ കുറച്ചു കഴിക്കു നീ പട്ടരുടെ സ്വഭാവം മാറ്റു .

വേണ്ടടാ ഞാന്‍ ഈ ഫുഡ്‌ കഴിച്ചോളാം നിങ്ങള്‍ കുടിച്ചോ.

പാട്ടും പാടി സമയം പോയത് അറിഞ്ഞില്ല സമയം 11 മണി കഴിഞ്ഞു അപ്പോള്‍ ആണ് ഞങ്ങള്‍ നിര്‍ത്തിയത് .

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍. ഇനി ഇങ്ങനെ ഒരു സുന്ദര സായാഹ്നം കിട്ടാന്‍ അടുത്ത അവധി വരെ കാത്തിരിക്കണം . ഇനി അവശേഷിക്കുന്ന 3 ദിവസങ്ങള്‍ വേറെ ഒരുപാടു തിരക്കുകള്‍ ഉണ്ട്......