2012, ഏപ്രിൽ 11, ബുധനാഴ്‌ച

ഒരു കൊയ്ത്തു പാട്ടിന്‍റെ ഓര്‍മ്മയുമായി

പോള കേറി മൂടി കിടക്കുന്ന പുഞ്ചയിലേക്ക് നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് ചിന്താ മൂകനായി ഞാന്‍ ആ പുഞ്ചയുടെ തിട്ടക്ക്‌ ഇരുന്നു . 15 വര്ഷം മുന്പ് വരെ കൊയ്ത്തു പാട്ടും ആവേശവുമായി ഈ പുഞ്ചയില്‍ കൂടി നടന്നത് ഇന്ന് വെറും ഒരു ഓര്‍മ്മ മാത്രം. ഓരോ കൊയ്തും ഓരോ ഉത്സവം പോലെ ആയിരുന്നു . കൊയ്യാന്‍ പാകം ആയ നിലങ്ങലോ, ഞാറു നടാന്‍ ഒരുക്കിയിട്ട പാടങ്ങലോ ഇന്ന് ഇല്ല . ഇന്ന് കൊയ്ത്തു പാട്ടും നടന്‍ പാട്ടും ഒക്കെ റിയാലിടി ഷോകളില്‍ കൂടി മാത്രം കാണാന്‍ കഴിയുന്നു . അത് കണ്ടിരിക്കുമ്പോള്‍ അറിയാതെ കണ്ണ് ഈറനണിഞ്ഞു പോകുന്നു . കുട്ടികാലം മുതല്‍ ആവേശത്തോടെ പുഞ്ചയില്‍ ഇറങ്ങിയിരുന്ന ഞാന്‍, ഇന്ന് വല്ലപ്പോഴും ചുണ്ട ഇടാന്‍ മാത്രം ആണ് ഇറങ്ങുന്നത് . കൂണുകള്‍ പോലെ മുളച്ചു പൊങ്ങിയ കട്ടച്ചുളക്കാര്‍ ചെളി എടുത്തു പുന്ച്ചയെ ഒരു കായലിനു സമം ആക്കി മാറ്റി . ഇനി കൊയ്ത്തു പാട്ടും, വിളഞ്ഞ കതിരുകളും, കറ്റകളും , മെതിയും, പതവും എല്ലാം ഓര്‍മ്മകള്‍ മാത്രം ആവുകയാണോ . ഇന്നത്തെ കുട്ടികള്‍ ഒരു കഥ കേള്‍ക്കും പോലെ ആണ് ഇവയെ കുറിച്ച് കേള്‍ക്കുന്നത് .

എന്താ ആശാനെ ഇരുന്നു സ്വപ്നം കാണുവാനോ ?

ഞാന്‍ നമ്മുടെ പുഞ്ചയുടെ ഇപ്പോളത്തെ സ്ഥിതി ഓര്‍ത്തു ഇരിക്കുവാരുന്നടീ . നീ എങ്ങോട്ടാ കാത്തു ഈ സഞ്ചിയും തുക്കി ?

റേഷന്‍ കടയില്‍ വരെ പോവാ ആശാനെ. പണ്ട് ഇങ്ങനെ റേഷന്‍ കടയിലോട്ടു ഓടണ്ട ആവശ്യമില്ലാരുന്നു. കൊയ്ത്തു കഴിഞ്ഞാല്‍ ആ വര്‍ഷത്തേക്ക് കഴിക്കാന്‍ അരിക്കുള്ള നെല്ല് കിട്ടുമാരുന്നു പതമായി. ഇന്ന് റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന പുഴു കുത്തിയ അരി കഴിക്കണ്ട അവസ്ഥയാണ്‌ .

അതാടി ഇന്നു നമ്മുടെ നാടിന്‍റെ അവസ്ഥ ഒരുപാടു നിലങ്ങള്‍ ഇന്ന് പോള കേറി കിടക്കുന്നു. ഇവ കൃഷി ചെയ്താല്‍ വെറുതെ അന്യ നാട്ടുകാരെ ആശ്രയിക്കണ്ട അവസ്ഥ ഉണ്ടാകുമാരുന്നോ ?

ഞാനും അതോര്‍ക്കാരുണ്ട് . എന്നെ കെട്ടി ഈ കരയിലോട്ടു കൊണ്ടുവരുമ്പോള്‍ ഇവിടെ കൊയ്ത്തു നടക്കുന്ന സമയം ആരുന്നു. അന്ന് ഇവിടെ ഉത്സവം പോലെ അല്ലാരുന്നോ ആശാനെ . എല്ലാരും എന്ത് സ്നേഹത്തിലും സന്തോഷത്തിലും ആരുന്നു . കൊയ്ത് മെതിച്ചു പദം കിട്ടുമ്പോള്‍ ഉള്ള സന്തോഷം, ഇന്ന് കട്ടച്ചുളയില്‍ പോയി ചെളി ചവിട്ടിയാല്‍ കിട്ടുമോ . അന്ന് പട്ടിണി ആയാല്‍ തമ്പ്രാന്റെ വീട്ടില്‍ ചെന്നാല്‍ ആവശ്യത്തിനു നെല്ലും ആഹാരവും കിട്ടുമാരുന്നു . ഇന്ന് അവരും കടയിലെ അരിയാണ് കഴിക്കുനന്തു .

ഓ , വല്യംപ്രന്റെ മക്കള്‍ക്ക്‌ കൃഷി ചെയ്യിക്കാന്‍ താല്പര്യം ഇല്ലടി . അവര്‍ എല്ലാരും ഇന്ന് ഗള്‍ഫിലും അവിടേം ഇവിടേം ഒക്കെ അല്ലെ . അവര്‍ക്ക് എവിടാ ഇതൊക്കെ നോക്കി നടത്താന്‍ സമയം .

ഇപ്പോള്‍ കുറെ ഒക്കെ ആള്‍ക്കാര്‍ വീണ്ടും കൃഷി തുടങ്ങിയട്ടുന്ദ് . സ൪ക്കാര് പറയുന്നത് നിലങ്ങള്‍ വെറുതെ ഇടരുത് എന്നാ . അങ്ങനെ വെറുതെ ഇട്ടാല്‍ സ൪ക്കാര് ഏറ്റെടുക്കും എന്നു.

അത് നല്ലതാടി , നിങ്ങളുടെ കുടുംബശ്രീകളും മറ്റും കൃഷി തുടങ്ങി എന്നു കേട്ടു, ഇവെടയും തുടങ്ങരുതോ നിങ്ങള്ക്ക് ?

അത്, ആശാനെ ഈ പോള ഒക്കെ മാറ്റി തരാന്‍ പറഞ്ഞു ഞങ്ങള്‍ പഞ്ചായത്തിന് കത്തു കൊടുതട്ടുന്ദ്. അവര്‍ ചെയ്തു തരാം എന്നാ പറഞ്ഞെക്കുന്നെ.

ഹും എങ്ങനായാലും ഇവിടെ നെല്ല് വിളഞ്ഞു കിടക്കുന്നത് കണ്ടട്ട് മരിച്ചാല്‍ മതിയാരുന്നു . ഒരിക്കല്‍ കൂടി ഈ പുഞ്ചയില്‍ കൂടി കൊയ്ത്തു പാട്ടുംപാടി കറ്റകള്‍ കൊയ്ത്തു കൂട്ടന്‍ ഒരു മോഹം .

അത് നടക്കും ആശാനെ, നമ്മള്‍ എല്ലാരും വിണ്ടും ഈ പുഞ്ചയില്‍ പണിക്കായി ഇറങ്ങും .

പഴയ നമ്മുടെ പാട്ടുകള്‍ പുതിയ പുള്ളാരെ കൂടി പഠിപ്പിക്കണം. പഴയ പോലെ വിളിച്ചു പാടാന്‍ എനിക്ക് ഇന്ന് വയ്യടി .

അടുത്ത വിതക്ക് നമ്മള്‍ കൃഷി ഇറക്കണം എന്നാ തീരുമാനം . അത് നടത്തി എടുക്കാന്‍ ഉള്ള ശ്രെമത്തില്‍ ആണ് ഞങ്ങള്‍

ഹും, നടത്തി എടുക്കണം. ഇല്ലാച്ചാല്‍ ഇത് ഇതുപോലെ കെടന്നു നശിക്കും .

അത് നടക്കും ആശാനെ, ഞാന്‍ പോട്ടെ ? സാധാനംങ്ങക്ക് വില കൂടിയ കാരണം ഇപ്പോള്‍ എല്ലാരും കടയില്‍ കാണും . അവിടെ എപ്പോള്‍ നല്ല തിരക്കാണ് . ആശാന്‍ വരുന്നോ അങ്ങോട്ട്‌ . അതോ ഇവെട ഇരുന്നു സ്വപ്നം കാണുവാണോ .

ഓ ഞാന്‍ വരുന്നില്ലടി . എന്തായാലും എന്റെ സ്വപ്‌നങ്ങള്‍ യാഥാര്ധ്യമാകാന്‍ പോവല്ലേ . സന്തോഷമായി . ഇവിടെ ഇരുന്നാല്‍ കിട്ടുന്ന സുഖം എനിക്കു വേറെ എവിടെ ഇരുന്നാലും കിട്ടില്ലടി . നീ പോയിട്ട് വാ.

വീണ്ടും പുഞ്ചയിലേക്ക് കണ്ണും നട്ട് ഒരു പുത്തന്‍ ഉഷസും സ്വപ്നം കണ്ടു, കൊയ്ത്തു പാട്ടും മൂളി ഞാന്‍ അവിടെ ഇരുന്നു.

**********************************************************************************

8 അഭിപ്രായങ്ങൾ:

 1. ഒരു യഥാര്‍ഥ കര്‍ഷകന്റെ സ്വപ്നം ! ആധ്വനം കൂടുതലും അതിനനുസരിച്ചുള്ള ലാഭം കുറവുമുള്ള കൃഷിയാണ് നെല്‍കൃഷി ഇത്തരം ചില ആവേശങ്ങള്‍ ആണ് എന്നും കേരളത്തില്‍ കതിരിനെ വളര്‍ത്തി വിടുന്നത് .......ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പോയ്മറഞ്ഞ നാട്ടിന്‍പുറത്തേ ഓര്‍മ്മകള്‍ . കാലത്തിന്‍റെ മാറ്റത്തില്‍ കുറെയേറെ മാറ്റങ്ങള്‍ വരുത്തിയിരികുന്നു നാം പോലും അറിയാതെ ...കഴിഞ്ഞു പോയ ആ പത്തര മാറ്റിന്‍ ഓര്‍മ്മകള്‍
  ഇന്ന് വെറുംഓര്‍മകളായി നമ്മുടെയോകെ മനസ്സില്‍ ഒതുങ്ങുന്നു കൊയ്ത്തു പാട്ട് എന്‍റെ കുഞ്ഞു പ്രായത്തില്‍ കേട്ടിരുന്നു .വീണ്ടും ഒന്നുടെ കേള്‍ക്കാന്‍ കൊതിക്കുന്നു എന്നാല്‍ അതോകെ നമ്മെ തോല്‍പ്പിച്ച് കൊണ്ട് എങ്ങോ പോയി . ഒരു കൊയ്ത്തു പാട്ടിന്റെ ഓര്‍മ ശെരിക്കും മനസ്സില്‍ വീണ്ടും ഒരു കുളിര്‍ തെന്നലായ് ..ഭാവുകങ്ങള്‍ ഉണ്ണി ഭായ് .

  സസ്നേഹം ഓപ്പോള്‍ .
  devika.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഓപ്പോളേ ... തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

   ഇല്ലാതാക്കൂ
 3. പുത്തന്‍ ഉഷസ്സിന്റെ സ്വപ്നം...സുഖമുള്ള സ്വപ്നം. സുഖമുള്ള വായനയും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി അജിത്‌ ഭായി ... തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

   ഇല്ലാതാക്കൂ