2012, ഏപ്രിൽ 4, ബുധനാഴ്‌ച

എന്‍ പ്രണയം ....!!!!

ഋതുക്കള്‍ മാറി വന്നാലും കാലങ്ങള്‍ പോയ്‌ മറഞ്ഞാലും

എനിക്ക് നിന്നോടുള്ള പ്രണയം

അനശ്വരമായ ഒരു അനുഭുതിയായി

ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിലനില്‍ക്കും .........എന്‍ മനസ്സില്‍ വിടരുന്ന

ഓരോ പനുനീര്‍ മലരിലും

നിന്‍ ഗന്ധം ഞാന്‍ തിരിച്ചറിയുന്നു പ്രിയേ.....

കാതങ്ങളോളം അകലെയാണെങ്കിലും

മീട്ടാത്ത തമ്പുരുവിന്‍ തന്ത്രികള്‍ പോലെ

ഭ്രിന്ഗം പുണരാത്ത പൂവിന്‍ ഇതളുകള്‍ പോലെ

ഒരു ഹിമ കണത്തിന്‍ പരിശുദ്ധിയോടെ

എനിക്കു നിന്നോടുള്ള പ്രണയം .....................എന്‍ അകതാരില്‍ നീ അറിയാതെ

ഞാന്‍ കുറിച്ചിട്ട നിന്‍ രൂപം

ചായങ്ങള്‍ മായാതെ ചാരുതയോടെ

ഇന്നും തിളങ്ങിടുന്നു .......

ഓരോ നിദ്രയിലും നീ എന്‍ സ്വപ്നങ്ങളെ

വര്ന്ണാഭാമാക്കി എന്‍ ചാരത്തു നീ അണഞ്ഞു ,

നിന്‍ നിസ്വനങ്ങള്‍ ഒരു രജനീ ഗാന്ധിയായി

നീ എന്നില്‍ പടര്‍ന്നിടുന്നു ....

പുലരിയില്‍ നീ നല്‍കും ചുടു ചുമ്പനത്തിന്‍

പുളകങ്ങളാല്‍ എന്‍ ദിനങ്ങള്‍ ധന്യമയിടുന്നു ........ഋതുക്കള്‍ മാറി വന്നാലും കാലങ്ങള്‍ പോയ്‌ മറഞ്ഞാലും

എനിക്ക് നിന്നോടുള്ള പ്രണയം

അനശ്വരമായ ഒരു അനുഭുതിയായി

ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിലനില്‍ക്കും ...........

*************************************************************

8 അഭിപ്രായങ്ങൾ:

 1. ഈ കവിതയില്‍ ഇതു വരിയാണ് മനോഹരം എന്ന് പറയാന്‍ ആവില്ല സത്യത്തില്‍ എല്ലാ വരികളും മനോഹരം

  ഋതുക്കള്‍ മാറി വന്നാലും കാലങ്ങള്‍ പോയ്‌ മറഞ്ഞാലും

  എനിക്ക് നിന്നോടുള്ള പ്രണയം

  അനശ്വരമായ ഒരു അനുഭുതിയായി

  ഈ പ്രപഞ്ചം ഉള്ള കാലത്തോളം നിലനില്‍ക്കും ......


  യഥാര്‍ത്ഥ പ്രണയം ഇതിങ്ങനെ തന്നെയാവണം അതാണ്‌ പ്രണയം ...... അഭിനന്ദനങ്ങള്‍

  കുറെ കാലത്തിനു ശേഷം ബ്ലോഗ്‌ ഒന്ന് ചലിച്ചു കണ്ടതില്‍ വളരെ സന്തോഷം ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഇനി ഇടയ്ക്കു ഇടയ്ക്കു ഇവിടെ കാണാം . ബ്ലോഗ്‌ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തീര്‍ച്ചയായും . ഇവിടെ ഭരിക്കാനും ഭീഷണിപ്പെടുത്താനും ആരും ഇല്ലല്ലോ . സൊ ആരെയും പേടിക്കാതെ വരാം പോകാം

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. നന്ദി സ്മിത . തുടര്‍ന്നും ഈ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു

   ഇല്ലാതാക്കൂ
 4. വരികൾ മനോഹരം..

  അക്ഷരപ്പിശകുകളെ ഓടിക്കുക, നല്ലൊരു മലയാളം റ്റൈപ്പിങ്ങ് റ്റൂൾ സെലെക്ട് ചെയ്യൂ.

  മറുപടിഇല്ലാതാക്കൂ