2012, ഏപ്രിൽ 4, ബുധനാഴ്‌ച

ഒരു സുന്ദര സായാഹ്നം

അസ്തമന സുര്യന്റെ ചെങ്കിരനങ്ങള്‍ ഏറ്റു ഈ ആല്‍ത്തറയില്‍ ഇങ്ങനെ ഇരിക്കുമ്പോള്‍ ജിവിതത്തിലെ ഞാന്‍ ആഗ്രഹിച്ച നല്ല നിമിഷങ്ങള്‍ കടന്നു വരുകയാണോ .... ??!! തിരക്കേറിയ ഗള്‍ഫ് ജിവിതത്തില്‍ നിന്നും 30 ദിവസത്തെ അവധിക്കു നാട്ടില്‍ എത്തിയതാണ് ഞാന്‍‍. എന്നാല്‍ ഇപ്പോള്‍ തന്നെ 27 ദിവസങ്ങള്‍ കഴിഞ്ഞു ഇനി അവശേഷിക്കുന്നത് വെറും 3 ദിവസം മാത്രം. അത് കഴിയുമ്പോള്‍ എനിക്കു വിണ്ടും ഈ ആല്‍ത്തറയും, ഈ അമ്പല മുറ്റവും, ഈ ദീപാരാധനയും , ഈ ശങ്ഖുനാദവും , ഈ ചന്ദനക്കുറിയും നഷ്ടമാകും. വിണ്ടും പിന്നെ ഒരു വര്‍ഷം കാത്തിരിക്കണം ഇവ ഒന്ന് ആസ്വദിക്കാന്‍ .
എന്റെ ജിവിതത്തിലെ ഒരുപാടു നല്ല നിമിഷങ്ങള്‍ എനിക്കു സമ്മാനിച്ച ഈ അമ്പലവും, ഈ ആല്‍ത്തറയും ഇല്ലാതെ ഒരു ജിവിതം ഇല്ല എന്ന് വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ ഇന്ന് ഇതെല്ലാം ഒരു ഗ്രഹാതുര സ്മരണ മാത്രമാണ് . അവധിക്കു വരുമ്പോള്‍ ഒന്നോ രണ്ടോ ദിവസം ഈ ആല്‍ത്തറയില്‍ ഇരിക്കാന്‍ കഴിയുന്നത്‌ തന്നെ ഭാഗ്യം. 

എന്താ അളിയാ വന്നട്ട്‌ ഇപ്പോള്‍ ആണോ ഇങ്ങോട്ട് വരാന്‍ തോനിയത് ഞങ്ങളെ ഒക്കെ മറന്നോ നീ ? 

പരിചിതമായ ശബ്ദം . തിരിഞ്ഞു നോക്കിയപ്പോള്‍ കുമാര്‍ അവന്റെ നിസ്വര്ധമായ ആ ചോദ്യം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത് .

വന്നട്ട്‌ തിരക്കോട് തിരക്ക് ഇങ്ങോട്ട് ഇറങ്ങാന്‍ പോലും സമയം കിട്ടിയില്ല അളിയാ . എന്താ ചെയ്ക ?

ഞങള്‍ കരുതി നീ ഞങളെ ഒക്കെ മനപൂര്‍വം ഒഴുവാക്കുകയാണ് എന്ന് .

യേ ഞാന്‍ അങ്ങനെ ചെയില്ലട . വന്ന ദിവസം മുതല്‍ തിരക്കാരുന്നു, ഇപ്പോള്‍ ആണ് ഒന്ന് സ്വസ്ഥമായി ഇറങ്ങാന്‍ പറ്റിയത്. ഇന്ന് നമുക്ക് അടിച്ചു പൊളിക്കാം പഴയ നമ്മുടെ സ്റ്റൈലില്‍ ..

അതിനു ഞങ്ങള്‍ കാത്തിരിക്കുവരുന്നു, ഇന്നലെക്കൂടി ഞങള്‍ പറഞ്ഞു നിന്റെ കാര്യം . മറ്റവന്മ്മാര് ‍കൂടി വരട്ടെ, എന്നിട്ട് ആകാം. എന്തൊക്കെയാണ് വിശേഷങ്ങള് ? .

പ്രതിയെകിച്ചു വിശേശേം ഒന്നും ഇല്ലടാ . ഇങ്ങനെ കഴിഞ്ഞു കുടുന്നു . അവിടെ ജോലി കുഴപ്പം ഇല്ല . പക്ഷെ നമ്മുടെ ഇവിടെ കിട്ടുന്ന ജിവിത സുഖം ഒന്നും അവിടെ ഇല്ലടാ. എല്ലാ ഇടവും തിരക്കാണ് മനസമാധാനം ആയി ഇങ്ങനെ ഇരിക്കാനോ? ഇങ്ങനെ ഉള്ള നല്ല കുട്ടുകാരോ ഒന്നും അവിടെ ഇല്ല . എല്ലാവര്ക്കും ജോലിയും തിരക്കും തന്നെ. നമ്മുടെ ഹസ്സന്‍ മുതലാളിയുടെ കടയിലെ ചായയും പരിപ്പുവടയും ദോശയും കഴിച്ചാല്‍ കിട്ടുന്ന സുഖം ഒന്നും അവിടെ കിട്ടില്ല . 

എടാ അളിയാ എപ്പോള്‍ വന്നു നീ ? എവിടരുന്നടാ കുറെ ദിവസമായി ഞങ്ങള്‍ നിന്നെ നോക്കി ഇരിക്കുന്നു . 

അളിയാ മധു എവിടാരുന്നെടാ നീ ?

പണികഴിഞ്ഞു വീട്ടില്‍ ‍ പോയി ഒന്ന് കുളിച്ചു വരുന്ന വഴിയാണ് .? എന്നാല്‍ വാ ഓരോ ചായ കുടിക്കാം ? അളിയാ നീ ഒന്നും കൊണ്ട് വന്നില്ലെടാ . നീ കഴിക്കില്ല എന്ന് അറിയാം കഴിക്കുന്ന ഞങ്ങളെ പോലെ ഉള്ള കുറെ പേര് ഉണ്ട് ഇവിടെ . ?

ഞാന്‍ കൊണ്ടുവന്നില്ല വേണം എങ്കില്‍ വാങ്ങാം. എല്ലാരടേം സന്തോഷത്തിനു വേണ്ടി.

അളിയാ നീ ഇപ്പോഴും ആ പഴയ പട്ടരുടെ സ്വഭാവം മാറ്റിയില്ലേ . ഇതൊക്കെ ഇത്തിരി രുചിച്ചു നോക്ക്.

അതില്‍ കുറചോള്ള സുഖം മതി. നീ വാ ചായ കുടിക്കാം.. ഒരു പാടുകാലം ആയി ആഗ്രഹിക്കുന്നതാ ഈ ചായയും പരിപ്പുവടയും കഴിക്കാന്‍ .

മധു വിടുന്ന ലെക്ഷണം ഇല്ല അവന്‍ എന്നെ കൊണ്ട് കുപ്പി വാങ്ങിയേ അടങ്ങു എന്ന് തോനുന്നു . ഉം എന്തായാലും അടിച്ചു പൊളിക്കാം.!

എടാ ചായ കുടി കഴിഞ്ഞല്ലോ ഇനി നമുക്ക് കുപ്പി എടുത്താലോ ? ബാറില്‍ പോണോ ?

വേണ്ട നമുക്ക് എവിടാ പുഞ്ചയുടെ തിട്ടക് ഇരുന്നു അടിക്കാം. അതാ സുഖം നീ പോയി വാങ്ങി വാ ഞാന്‍ വരുന്നില്ല .

എങ്കില്‍ ശെരി നീയും കുമാറും ഇവിടെ ഇര്ക്ക്. ഞങള്‍ പോയിവാങ്ങി വരം .

അര മണിക്കൂറിനുള്ളില്‍ മധു കുപ്പിയും കഴിക്കാന്‍ ഉള്ള ഭക്ഷണവും ആയി തിരികെ വന്നു . ഞങ്ങള്‍ അങ്ങ് അടിക്കാന്‍ തുടങ്ങി .

അളിയാ ആനന്ദ നീ ഇപ്പോള്‍ പാട്ട് പാടാരില്ലേ ?

അയ്യോ അവനു വെള്ളം അകത്തു ചെന്നാലേ ഇപ്പോള്‍ പാട്ട് വരുകയുള്ളു . !!!!

എങ്കില്‍ തുടങ്ങിക്കോ .......

ഉം തുടങ്ങാം.

ആനന്ദന്‍ പാട്ട് പാടാന്‍ ഉള്ള തയാറെടുപ്പില്‍ ആണ്. പണ്ടേ അവന്‍ നല്ല പോലെ പാട്ട് പാടും. അതാരുന്നു ഞങ്ങളുടെ സായാഹ്നങ്ങള്‍ അടിപൊളി ആക്കി കൊണ്ടിരുന്നതും . നല്ല നാടന്‍ ‍ പാട്ട് അവന്‍ പാടും ഞങ്ങള്‍ ഏറ്റു പാടും . കുട്ടത്തില്‍ പാടാനും വെള്ളത്തില്‍ പൂട്ടാനും ആര്‍ക്കും ആകും!! . പക്ഷെ ഇങ്ങനെ ഉള്ള സമയത്ത് എല്ലാരും പാടും അതാ ഒരു രസം അത് ജിവിതത്തിലെ ഏറ്റവും രസകരമായ നിമിഷങ്ങള്‍ ആണ് .

എടാ കുറച്ചു കഴിക്കു നീ പട്ടരുടെ സ്വഭാവം മാറ്റു .

വേണ്ടടാ ഞാന്‍ ഈ ഫുഡ്‌ കഴിച്ചോളാം നിങ്ങള്‍ കുടിച്ചോ.

പാട്ടും പാടി സമയം പോയത് അറിഞ്ഞില്ല സമയം 11 മണി കഴിഞ്ഞു അപ്പോള്‍ ആണ് ഞങ്ങള്‍ നിര്‍ത്തിയത് .

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍. ഇനി ഇങ്ങനെ ഒരു സുന്ദര സായാഹ്നം കിട്ടാന്‍ അടുത്ത അവധി വരെ കാത്തിരിക്കണം . ഇനി അവശേഷിക്കുന്ന 3 ദിവസങ്ങള്‍ വേറെ ഒരുപാടു തിരക്കുകള്‍ ഉണ്ട്......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ