2011, മേയ് 8, ഞായറാഴ്‌ച

അഗ്നിയിലേക്ക്

കരിന്തിരി കത്തും നിലവിളക്കിന്‍ പിന്നില്‍ നീറുന്ന ഉമിത്തീയായിരിക്കെ
ഒട്ടിയ വയറില്‍ തല ചായ്ച്ചു ഒരിറ്റമ്മീഞ്ഞപ്പാലിനായി
കേഴുന്ന മകള്‍ തന്‍ മൂര്‍ധാവില്‍
പതിച്ചിടുന്നു എന്‍ നൊമ്പരത്തിന്‍ മിഴിനീര്‍ത്തുള്ളികള്‍.

ഇരുളില്‍ നിന്നും മനസ്സില്‍ കാമവും സിരകളില്‍ ഹരിയുമായെത്തിടുന്നു പകല്‍ മാന്യന്മാര്‍ 
കരിയും ചെളിയും നിറഞ്ഞ ഈ ഭൂവിലേക്ക് ഇനിയില്ല സ്ത്രീയായി ഒരു ജന്മം കൂടി .
ചതുപ്പില്‍ വീണു പിടയുമ്പോള്‍ കാമഭ്രാന്തന്മാരാം
ചെന്നായിക്കളാല്‍ കടിച്ചു കീറപ്പെടുന്നു സ്ത്രീത്വം .

പായുന്ന വണ്ടിയിലും പ്രമാണികള്‍ തന്‍ അന്തപ്പുരങ്ങളിലും  
മന്ത്രധ്വനികളുയരും ഉത്സവപ്പറമ്പുകളിലും 
വര്‍ണ്ണപ്പറവകള്‍ പാറിനടക്കും കലാലയ മുറ്റങ്ങളിലും
ഭൃംഗങ്ങളാല്‍ ചുമ്പിക്കപ്പെടുന്ന വെറും പനുനീര്‍ പുഷ്പങ്ങല്ലോ സ്ത്രീത്വം. 

കലാലയ മുറ്റത്തെ വാക മരച്ചോട്ടില്‍
അവന്റെ ഇടനെഞ്ചോട്‌ ചേര്‍ത്ത് നല്‍കിയ
ചുടു ചുമ്പനങ്ങളും ശ്രിങ്കാരമാം വാക്കുകളും
ഇന്നീക്കാതില്‍  കാരമുള്ളായി മാറിടുന്നു.

സ്നേഹത്തിന്‍ മൂട്പടം അണിഞ്ഞ ആ കരിവണ്ട്‌
തേനൂറും വചങ്ങളുമായി മറ്റൊരു പൂവിനായി
പാറി നടക്കുമ്പോള്‍ ഇതളുകള്‍ കൊഴിഞ്ഞു പെരുവഴിയില്‍
അനാഥയായി മടിയിലുറങ്ങുമീ നേദ്യവുമായി ഇനിയെങ്ങോട്ട് ? 

 മടിയിലുറങ്ങുമീ പൂമൊട്ട് വിരിയാനായി  
വട്ടമിട്ടു പറക്കുന്നു നിരവധി വണ്ടുകള്‍ ചുറ്റിനും
വശ്യമാം മിഴിയും ചതിയാം മനസ്സുമായി
വാനിലുയര്‍ന്നു പറക്കുന്നു നിരവധി ഭൃംഗങ്ങള്‍ . 

കാമമാം കരിനാഗത്തിന്‍ കടിയേറ്റു പിടയുമ്പോള്‍  
ണ്ഡത്തില്‍ നിന്നുയരുന്നു വനരോദനങ്ങള്‍ .
കഴിയില്ല ഇനിയൊരു ഭൃംത്തിനും എന്നെ ചുമ്പിച്ചിടാന്‍ 
എന്‍ തങ്കക്കുടത്തിന്‍ നാവില്‍ ഒരിറ്റു വിഷം തൂകി അലിയുന്നു ഞാനീ അഗ്നിയിലേക്ക് .

2 അഭിപ്രായങ്ങൾ:

 1. പായുന്ന വണ്ടിയിലും പ്രമാണികള്‍ തന്‍ അന്തപ്പുരങ്ങളിലും
  മന്ത്രധ്വനികളുയരും ഉത്സവപ്പറമ്പുകളിലും
  വര്‍ണ്ണപ്പറവകള്‍ പാറിനടക്കും കലാലയ മുറ്റങ്ങളിലും
  ഭൃംഗങ്ങളാല്‍ ചുമ്പിക്കപ്പെടുന്ന വെറും പനുനീര്‍ പുഷ്പങ്ങളല്ലോ സ്ത്രീത്വം.

  ഇതൊരു നല്ല കവിത എന്ന് പറയാന്‍ ഞാന്‍ നിര്‍ബദ്ധിതനാകുന്നു ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നന്ദി പുണ്യ . നിര്‍ബന്ധിച്ചു പറയണ്ട വായിച്ചു ഇഷ്ടായി എങ്കില്‍ പറഞ്ഞാല്‍ മതി ട്ടോ . ഹാ ഹാ ഹാ

  മറുപടിഇല്ലാതാക്കൂ