2011, മേയ് 8, ഞായറാഴ്‌ച

ഗോപാലന്‍ കണിയാനും പ്രേതവും ......

എന്റെ നാട്ടിലെ ഒരു പ്രശസ്തനായ ജോത്സ്യന്‍ ഉണ്ട് . ഗോപാലന്‍ കണിയാന്‍ എന്നാണ് പേര്. നാട്ടില്‍ എവിടെ ബാധ കൂടിയാലും എന്ത് കര്‍മ്മതിനായാലും ഒഴിവുകാണാന്‍ പോകുന്നത് ഈ ജോത്സ്യന്‍ ആണ് . ജ്യോതിഷ വിഷയങ്ങളില്‍ അദേഹം വളരെ പ്രഗല്ഭന്‍ ആണ്. അത് കാരണം തന്നെ അദേഹം എപ്പോഴും തിരക്കില്‍ ആയിരുന്നു . എന്നാല്‍ അദ്ദേഹത്തിനു പ്രേതത്തെ പേടിയാണ്താനും. നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും കുറുന്തോട്ടിക്കും വാതമോ എന്ന്. ? എന്ത് ചെയാം കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിനു പ്രേതം, ഭൂതം, മര്‍ത., അങ്ങനെ ഉള്ള എല്ലാം അദ്ദേഹത്തിനു പേടിയാണ്. അത് കാരണം തന്നെ ഒരുപാടു കഥകള്‍ അദ്ദേഹത്തെ ചുറ്റിപ്പറ്റി നാട്ടില്‍ ഇറങ്ങി .

അദ്ധേഹത്തിന്റെ വീട് ഹൈവയില്‍ നിന്നും കുറച്ചു അകതോട്ടു കയറി ആണ് . ഞങളുടെ ജഗ്ഷനില്‍ ഒരുപാടു അപകട മരണങ്ങള്‍ നടന്നട്ടുള്ള സ്ഥലം ആണ് . അത് കാരണം തന്നെ സന്ധ്യ കഴിഞ്ഞാല്‍ കണിയാന്‍ ആ വഴിക്ക് വരില്ല . ഒരിക്കല്‍ അമ്പലപ്പുഴയില്‍ ഒരു പൂജക്ക്‌ ഒഴിവുകാണാന്‍ പോയി . അവര്‍ തിരികെ കാറില്‍ കൊണ്ട് വിട്ടുകൊള്ളം എന്നാണ് പറഞ്ഞത്. പൂജ ഒക്കെ കഴിഞ്ഞു . സമയം 11 കഴിഞ്ഞു അമ്പലപ്പുഴയില്‍ നിന്നും വീട്ടില്‍ എത്താന്‍ 1 മണിക്കൂര്‍ വേണം . കാറില്‍ വീട്ടിലേക്കു പുറപ്പെട്ടു . കാറ്‌ ഹരിപ്പാട്‌ ആയപ്പോള്‍ കേടായി . സമയം 11 .30 ആയി . കാര്‍ ശെരിയാക്കാന്‍ ശ്രമിച്ചു നടന്നില്ല . ഹരിപ്പാട് KSRTC സ്റ്റാന്‍ഡില്‍ നിനും ഒരു ഫാസ്റ്റില്‍ കയറി. ഞങ്ങളുടെ ജഗ്ഷന് മുന്പ് ഉള്ള സ്ഥലം ആയപ്പോള്‍ ഇറങ്ങണം എന്ന് പറഞ്ഞു .പക്ഷെ ബസ്‌ വന്നു നിന്നത് കറക്റ്റ് ഞങ്ങളുടെ ജഗ്ഷനില്‍.

എല്ലാ ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൊണ്ട് ഇറങ്ങി നടന്നു . ഒരു സാധാ നാട്ടുംപുറം ആണ് . അത് കൊണ്ട് തന്നെ കുറേ തെരുവ് നായ്ക്കളും ഉണ്ട് . ബസ്സില്‍ നിന്നും ഇറങ്ങി വളരെ വേഗം വീട്ടിലേക്കു നടക്കാന്‍ തുടങ്ങി . പെട്ടന്ന് ആരോ പുറകില്‍ നിന്നും വിളിച്ചു . നല്ല പരിചയം ഉള്ള ശബ്ദം. അയ്യോ അത് കഴിഞ്ഞ ആഴ്ച അപകടത്തില്‍ മരിച്ച വാസുദേവന്റെ ശബ്ദം ആണല്ലോ . ഇനി എന്താ ചെയ്ക . ഓടി വീട്ടില്‍ എത്താം എന്ന് കരുതി ഓടാന്‍തുടങ്ങി . അര്‍ജ്ജുന നാമവും ജപിച്ചു കൊണ്ട് ഓടാന്‍ തുടങ്ങി .

റോഡില്‍ കൂടി ഓടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം കാരണം നായ്ക്കള്‍ കുരച്ചു കൊണ്ട് പുറകെ ഓടാന്‍ തുടങ്ങി . മനസ്സില്‍ പ്രേത ഭയവും പുറകെ പട്ടി ഉള്ള ഭയവും കാരണം പ്രാണ രക്ഷാര്‍ധം ഓടി . അടുത്തുള്ള ഒരു വീടിലേക്ക്‌ ഓടി ക്കയറി. പെട്ടന്നാണ് ഓര്‍ത്തത്‌ അവിടുത്തെ അപ്പൂപന്‍ കുറച്ചു നാള് മുന്പ് മരിച്ചതാണ് എന്ന് . പെട്ടന്ന് അദേഹത്തെ ഓര്‍മ്മ വന്നു . നോക്കുമ്പോള്‍ ആ വീടുന്റെ തിന്നക്ക് ഒരാള്‍ ഇരിക്കുന്നു!!!! അയ്യോ അത് ആ അപ്പൂപ്പന്‍ അല്ലെ.... ദൈവമേ ഇന്ന് എല്ലാംകൂടി എന്നെ പിച്ചി ചീന്തും. (വീടുകാര് തിന്നക്ക് ആയയില്‍ ഒരു തോര്‍ത്ത്‌ വിരിച്ചിട്ടിരുന്നു അതാരുന്നു ) അവിടുന്നും ഇറങ്ങി ഓടി പോകുന്ന വഴിക്ക് ആളു താമസം ഇല്ലാത്ത ഒരു വീടും അതിനോട് ചേര്‍ന്ന് കുറെ സ്ഥലവും ഉണ്ട് അത് കാടു കയറി കിടക്കുകയാണ് . . അവിടെ എത്തിയപ്പോള്‍ ആരോ മുകളില്‍ നിന്നും ആര്‍ത്തു അലച്ചു കൊണ്ട് താഴേക്ക്‌ വരുന്നു ( ഒരു ഉണങ്ങിയ ഓല തെങ്ങില്‍ നിന്നും താഴേക്ക്‌ വീണതാണ് ) . അയ്യോ അയ്യോ രേക്ഷിക്കണേ എന്ന് വിളിച്ചുകൊണ്ടു ഓടാന്‍ തുടങ്ങി ... പുറകെ പട്ടികളും പ്രേതങ്ങളും ഉണ്ട് . എളുപ്പം വീട്ടില്‍ എത്താന്‍ പറ്റുന്ന വഴിയില്‍ കൂടി ഓടി. അത് ഒരു പറമ്പില്‍ കൂടി ആണ് ആ വഴി . അവിടെ കപ്പ നടാനായി തടം എടുത്തിട്ടിരുന്നു അത് കാണാന്‍ കഴിഞ്ഞില്ല . അവിടെ കൂടി കയറി ഓടി . നേരെ പോയി വീണത്‌ ആ തടത്തില്‍. കയിലിരുന്ന കവടിയും ബാഗും എല്ലാം തെറിച്ചു വീണു . ബാഗു തപ്പി എടുത്തു കവടി (കവടി - ജോല്സ്യന്മാര് ഉപയോഗിക്കുന്ന ചെറിയ ശംഖു ) തെറിച്ചു വീണതിനാല്‍ ഇരുട്ടത്ത്‌ എങ്ങനെ പെറുക്കി എടുക്കും . അത് പെറുക്കി എടുക്കാന്‍ നിന്നാല്‍ ജീവന്‍ പോകും. അത് കാരണം എണിറ്റു ഓടി. ഇടക്ക് വീണു എങ്ങനെയോ റോഡില്‍ എത്തി.

ഇനിയും കുറച്ചു കൂടി പോണം വീട്ടില്‍ എത്താന്‍ നായ്ക്കള്‍ ഇപ്പോളും പുറകെ തന്നെ ഉണ്ട്. കിതപ്പ് കാരണം ഓട്ടത്തിന്റെ വേഗത കുറച്ചു അപ്പോഴേക്കും നായ്ക്കള്‍ അടുത്തെത്തി . പെട്ടന്നു ഒരു നായ കേറി കടിച്ചു!!!! ഭാഗ്യം കടി കൊണ്ടില്ല. പകരം മുണ്ട് ആ നായ കടിചോണ്ട് പോയി . മുണ്ടിനു വേണ്ടി തിരിഞ്ഞു നിന്നാല്‍ നായ്ക്കള്‍ നെഞ്ചത്ത്‌ കേറി തായമ്പക കൊട്ടും. അതുകാരണം വേഗത്തില്‍ ഓടാന്‍ തുടങ്ങി . ബഹളം കേട്ടുകൊണ്ട് ഒരു വീട്ടുകാരന്‍ ലൈറ്റ് ഇട്ടു പുറത്തു ഇറങ്ങി . നോക്കുമ്പോള്‍ ആരോ ഓടിവരുന്നു പുറകെ നായ്ക്കളും . കണിയാന്‍ ഓടി ആ വീട്ടില്‍ കയറി . പേടി കാരണം നടന്ന കഥ അങ്ങേരോട് പറഞ്ഞു . അപ്പോളേക്കും നായ്ക്കള്‍ എല്ലാം പോയി. എന്നാലും ഒറ്റക്ക് വീട്ടില്‍ പോകാന്‍ പേടി . നായ്ക്കളെ പോയുള്ളൂ പ്രേതങ്ങള്‍ പോയിട്ടില്ല !!!!!

ആ വീട്ടില്‍ നിന്നും ഒരു മുണ്ട് വാങ്ങി ഉടുത്ത് ആ വീട്ടുടമസ്ഥന്‍ കണിയാനെ വീട്ടില്‍ കൊണ്ടാക്കി . പാവം ഗോപാലന്‍ കണിയാന്‍..............
*******************************************************************************************************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ