2012, ഏപ്രിൽ 4, ബുധനാഴ്‌ച

സഖി നിനക്കൊരായിരം മംഗളാശംസകള്‍

ഒരു പുതു മഴയായി ഞാനറിയാതെ
നീ എന്നില്‍ പെയ്തിറങ്ങി
കളിയും ചിരിയും കലഹവുമായി
നാം നട്ടു വളര്‍ത്തിയ
അനുരാഗത്തിന്‍ പൂമരം
ഒരു വാക്ക് ചൊല്ലാതെ
ഒരു മലരിറുക്കും ലാഖവത്തോടെ
നീ പിഴുതെറിഞ്ഞു .

വസന്തം കളിയാടിയ
എന്‍ മാനസ സരോവരം
ഇന്നു വെറുമൊരു മരുഭുമിയാക്കി
എന്തിനു നീ മാറ്റി ?
സഖീ എന്തിനു നീ മാറ്റി ??

എത്ര ശിശിരങ്ങള്‍ കഴിഞ്ഞാലും
കൊഴിയാത്ത ഇലകളായി
വാടാത്ത പൂക്കളായി തളിരിട്ടു നില്‍ക്കും എന്ന്
നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍
ഇന്ന് വെറും ജല രേഖകള്‍ ആയോ ?

എത്രയോ സായാഹ്നങ്ങളില്‍ എന്‍റെ ഇടനെഞ്ചില്‍ തലചായ്ച്ചു
ഈ നിളയുടെ തിരത്ത് കിടന്നു നമ്മള്‍ കണ്ട സ്വപ്‌നങ്ങള്‍ നിനക്ക് ഓര്‍മ്മയുണ്ടോ
ഇന്ന് നീ എവിടയാണ് എന്നില്‍ നിന്നും അകന്നു
വസന്തത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍
നീ ഉല്ലസിക്കുമ്പോള്‍ ഇവിടെ പഴയ സ്വപ്നങ്ങളും പേറി
നിന്നെയും കാത്തു ഞാന്‍..................

ഈറനണിഞ്ഞ കണ്ണുമായി നിന്നെയും കാത്തു
ഞാന്‍ ആ അമ്പല നടയില്‍ നിന്നിട്ടും
ഒരു വാക്ക് ചൊല്ലാതെ ഒന്ന് നോക്കാതെ നീ നടന്നകന്നു
ഇറ്റിറ്റു വീഴുന്ന ഈ കണ്ണ് നീര്‍ തുള്ളികളാല്‍
നേരുന്നു സഖി നിനക്കൊരായിരം മംഗളാശംസകള്‍ .

3 അഭിപ്രായങ്ങൾ:

  1. പുണ്യവാളനു തോന്നുന്നു കഥയേക്കാള്‍ മഞ്ഞുതുള്ളികളുടെ കുളിരില്‍ കവിതകള്‍ എഴുതുന്നതാവും യോജ്യമെന്നു

    മറുപടിഇല്ലാതാക്കൂ
  2. നന്ദി പുണ്യവാള . ഒരു എഴുത്തുകാരന്‍ ഒന്നും അല്ല മനസ്സില്‍ തോനുന്നത് കുത്തിക്കുറിക്കുന്നു അത്ര മാത്രം

    മറുപടിഇല്ലാതാക്കൂ