2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഓട്ടോഗ്രാഫ്


"മറക്കാന്‍ ശ്രെമിക്കും തോറും മനസ്സിലേക്ക് ഓടിയെത്തുന്ന കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ ആരായിരുന്നു എന്നാ അറിവാണ്  ഓരോ ഓര്‍മ്മകളും നമ്മള്‍ക്ക് സമ്മാനിക്കുന്നത് .  അവയില്‍ സന്തോഷവും ദുഖവും നിറഞ്ഞ ഓര്‍മ്മകള്‍ ഉണ്ടായേക്കാം.  അങ്ങനെ ഉള്ള സന്തോഷവും ദുഖവും നല്‍കുന്ന ഓര്‍മ്മകളില്‍ നിന്നും നമ്മള്‍ ഉള്‍കൊള്ളുന്ന പാഠം ആണ് നമ്മളെ നല്ല പാതയിലേക്ക് നയിക്കുന്നത് .  നമ്മുടെ ചിന്തകള്‍ പോസിറ്റീവ്  ആകുകയും പ്രവൃത്തികള്‍ സല്‍ പ്രവൃത്തികള്‍ ആകുകയും ചെയട്ടെ . നമ്മുടെ ഓര്‍മ്മകളില്‍ ഈ സൗഹൃദം എന്നും നില നില്‍ക്കട്ടെ . "    വര്‍ഷങ്ങള്‍ക്കു ശേഷം പഴയ പുസ്തകങ്ങള്‍ക്ക്  ഇടയില്‍ നിന്നും കിട്ടിയ  ഡിഗ്രീ കാലത്തേ ഓട്ടോഗ്രാഫ്  മനസ്സില്‍  കുറെ സന്തോഷങ്ങളും അതിലുപരി മഹേഷിന്റെ ഈ വരികള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ വേദനയും തോന്നി.  പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഉള്ള ജീവിത യാത്രകളില്‍  ചില സമയങ്ങളില്‍ മറവി മനുഷ്യനെ ഗ്രസിക്കാറുണ്ട് . ആ മറവിയില്‍ നിന്നും  മനസ്സിനെ ഓര്‍മകളിലേക്ക് നയിക്കുന്ന ഒരു ഉണര്‍ത്തു പാട്ടാണ് ഇങ്ങനെ ഉള്ള ഓട്ടോഗ്രാഫുകള്‍.

മഹേഷ്‌ അവന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ക്കേ നല്ല ഒരു സുഹൃത്തും നല്ല ഒരു എഴുത്തുകാരനും . അത്യാവശ്യം നല്ല ഒരു പ്രാസംഗികനും ആയിരുന്നു . ഒരുപാടു സായാഹ്നങ്ങളില്‍     കോളേജു ഹോസ്റ്റലിന്റെ മുന്നില്‍ ഉള്ള   മരച്ചുവട്ടിലും  മ്യൂസിയത്തിന്റെ മുറ്റത്ത്‌ ഉള്ള പുല്‍ത്തകിടികളിലും, ശംഖു മുഖം കടപ്പുറത്തും  ഞങ്ങള്‍ ഒത്തു കൂടാറുണ്ടായിരുന്നു. സൂര്യന്‍  ചെമ്പട്ട് പുതച്ചു കടലിന്റെ ഉള്ളിലേക്ക്  പോകുന്ന കാഴ്ച വളരെ മനോഹരം. ഒരു പുത്തന്‍ പുലരിക്കായി വേദനകള്‍ ഉള്ളില്‍ ഒതുക്കി കടലിന്റെ അഗാധങ്ങളിലേക്ക്  ഊളിയിട്ടു ഇറങ്ങുന്ന സൂര്യന്‍ .  ഓരോ സായാഹ്നങ്ങളിലും പുതിയ പുതിയ വിഷയങ്ങളുമായി അവന്‍റെ കൊച്ചു കൊച്ചു രചനകളുമായി അവന്‍ എത്തും.  അവന്‍റെ വാദ മുഖങ്ങളിലേക്ക് മറ്റുള്ളവരെ കൊണ്ട് വരാനുള്ള  കഴിവ് അവനില്‍ ഉണ്ടായിരുന്നു .  രാഷ്ട്രീയ ആഭിമുഖ്യം ഉണ്ട് എങ്കില്‍ പോലും ഒരിക്കലും ഒരു കൊടിയുടെ  കീഴില്‍ അണിചേരാന്‍ അവന്‍ തയ്യാറായിരുന്നില്ല . എന്നും അവനു അവന്‍റെതായ ന്യായങ്ങള്‍ അതിനു ഉണ്ടാകും. 

എന്തിനെയും  സൗമ്യമായി നേരിടുക . കാര്യങ്ങള്‍ പഠിച്ചു അഭിപ്രായം പറയുക , വായില്‍ വരുന്നത് കോതക്ക് പാട്ട് എന്നാ നിലയില്‍ ഉള്ള ഒരു അഭിപ്രായവും ഒരിക്കലും മഹിയില്‍ നിന്നും ഉണ്ടായട്ടില്ല പെണ്‍കുട്ടികളായ നല്ല സുഹൃത്തുക്കള്‍ അവനു ഉണ്ട് പക്ഷെ ഒരിക്കലും അതിര് വിട്ട പെരുമാറ്റം അവനില്‍ നിന്നും ഉണ്ടായിട്ടില്ല.  ഒരിക്കല്‍ ഞങ്ങള്‍ അവനോടു ചോദിക്കുകയുണ്ടായി എന്താ നീ ആരെയും പ്രണയിക്കാത്തെ ? പ്രണയം ഇല്ലാതെ എന്ത് കാമ്പസ്സ് ജീവിതം എന്ന് . അന്നത്തെ അവന്റെ മറുപടി ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു . " പ്രണയം അത് മനസ്സിന്റെ കൂടിച്ചേരല്‍ ആണ്.  ഒരിക്കല്‍ കൂടി ചേര്‍ന്നാല്‍ അത് മരണം വരെ ആകണം . അല്ലാതെ ഉള്ള ചേഷ്ടകള്‍ വെറും നീര്‍കുമിളകള്‍ മാത്രം ആണ് . അതിനെ പ്രണയം എന്ന് വിളിച്ചു ആക്ഷേപിക്കരുത് ,  എന്റെ മനസ്സില്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ മാത്രമേ ഉള്ളു അവിടേക്ക് ഒരു പെണ്ണിനോ ഒരു ലഹരിക്കോ സ്ഥാനം ഇല്ല. "

വര്‍ഷങ്ങള്‍ക്കു ശേഷം പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത ആണ് എന്റെ മനസ്സില്‍ അവന്‍ എന്നാ സുഹൃത്തിന്റെ ഓര്‍മ്മകള്‍   വീണ്ടും കൊണ്ട് വന്നത് .  അതാണ് പഴയ പുസ്തകങ്ങള്‍ക്ക് ഇടയില്‍ പരതി  ഈ ഓട്ടോഗ്രാഫ് ലേക്ക് എന്നെ നയിച്ചത് .  ഓട്ടോഗ്രാഫിലെ ചിതലരിച്ചു  തുടങ്ങിയ പേജില്‍ നിന്നും പത്ര വാര്‍ത്തയിലേക്കും അതിന്റെ പിന്നിലുള്ള കാരണത്തിലേക്കും ഞാന്‍ പോയി . ആദര്‍ശ ശാലിയും സൗമ്യ പ്രകൃതക്കാരനുമായ മഹി എങ്ങനെ പോലീസിന്റെ ലിസ്റ്റില്‍ പെട്ടു? എന്താണ് അവനെ ഈ ദുരന്തത്തിലേക്ക് നയിച്ച വസ്തുത ?. അത് തേടി ഉള്ള യാത്രയില്‍  ആയിരുന്നു കഴിഞ്ഞ കുറെ ദിനങ്ങള്‍.  

കോളേജില്‍ നിന്നും ഞങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം അവന്‍ വീണ്ടും പഠിത്തം  തുടരുകയായിരുന്നു .ഇംഗ്ലീഷില്‍ മാസ്റ്റര്‍ ഡിഗ്രീയും ജേര്‍ണലിസം ഡിപ്ലോമയും പാസ്സായി .  പതിവ് പോലെ പത്രമാഫീസ്സില്‍ നിന്നും ഇറങ്ങിയ അവന്‍  തന്റെ പഴയ ഹീറോ ഹോണ്ട ബൈക്കില്‍ റൂം ലക്ഷ്യമാക്കി പോകുകയായിരുന്നു. റബ്ബര്‍ തോട്ടങ്ങള്‍ക്ക് ഇടയില്‍ കൂടി ഉള്ള റോഡു,  ബൈക്കിന്റെ  പ്രകാശത്തില്‍ ആരൊക്കെയോ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു . ബൈക്ക് അടുത്ത് ചെല്ലാറായപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജീപ്പില്‍ കയറി അവര്‍ പോയി .  അവിടെ ശരീരം ആസകലം വെട്ടേറ്റു  പിടയുന്ന  ആളെ ആണ് കാണാന്‍ കഴിഞ്ഞത് .  അവസാനമായി അവര്‍ വെട്ടിയ വടിവാള്‍ അപ്പോളും അയാളുടെ കഴുത്തിന്‌ താഴെ മാംസത്തിലേക്ക് ആഴന്നു നില്‍പ്പുണ്ടായിരുന്നു .  അത് വലിച്ചൂരി  ആ ആളിനെ പൊക്കിയെടുത്തു അത് വഴി വന്ന  ഒരു വാനില്‍ കയറ്റി അടുത്ത ആശുപത്രി ലക്ഷ്യമാക്കി അവന്‍ നീങ്ങി . അപ്പോളും ചെറിയ മൂളല്‍ മാത്രമേ ആ മനുഷ്യനില്‍ നിന്നും വരുന്നുള്ളൂ .

 ഇയാള്‍ ആരാണ് . ആരാണ് ഇയാളെ കൊല്ലാന്‍ ശ്രമിച്ചത്, എവിടേയോ കണ്ട മുഖം, പക്ഷെ അപ്പോളത്തെ ടെന്‍ഷനില്‍ അത് ഓര്‍മ്മയിലേക്ക് തെളിഞ്ഞു വരുന്നില്ല  . മെഡിക്കല്‍ കോളെജിലേക്ക് അയാളെ എത്തിക്കുമ്പോള്‍ അയാള്‍ക്ക് ഒന്നും സംഭവിക്കല്ലേ എന്നായിരുന്നു മനം ഉരുകിയുള്ള  പ്രാര്‍ത്ഥന.  അപ്പോള്‍ തന്നെ പത്രം ഓഫീസ്സില്‍ വിളിച്ചു വിവരം പറഞ്ഞു . അപ്പോഴേക്കും ഹോസ്പിറ്റലില്‍ അയാളെ ഓപ്പറേഷന്‍ തീയേറ്ററിലേക്ക്  മാറ്റിയിരുന്നു .  അപ്പോഴാണ് അവന്‍ തന്‍റെ ബൈക്കിന്റെ കാര്യം ഓര്‍ത്തത്‌ . പെട്ടന് ഒരു ഓട്ടോ വിളിച്ചു അവിടേക്ക് യാത്ര ആയി . അവിടെ എത്തിയപ്പോള്‍ ആ ബൈക്ക് കാണാന്‍ കഴിഞ്ഞില്ല . അവിടെ അങ്ങനെ നില്‍ക്കുന്നത് പന്തിയല്ല എന്ന് തോനിയതിനാല്‍ വേഗം  ആ ഓട്ടോയില്‍ തന്നെ തിരിച്ചു പോകാന്‍ തുനിഞ്ഞു . പെട്ടാണ് അവന്റെ  മൊബൈലില്‍ ഒരു കാള്‍ . 


"മഹേഷ്‌ അല്ലേ . താങ്കളുടെ ബൈക്ക് പോലീസ്സ് കൊണ്ട്പോയി കൂടെ താങ്കള്‍ അയാളെ വെട്ടാന്‍ ഉപയോഗിച്ച വടിവാളും".

 അപ്പോളാണ് മഹി  തനിക്കു പറ്റിയ അബദ്ധത്തെക്കുറിച്ച്  ഓര്‍ക്കുന്നത് . അയാളെ രക്ഷിക്കാന്‍ ഉള്ള ശ്രെമത്തില്‍ താന്‍ വലിച്ചൂരിയ വടിവളില്‍ തന്റെ വിരലടയാളം പതിഞ്ഞട്ടുണ്ടാകും .  പോലീസ്സ് തന്നെ പ്രതിയാക്കാന്‍ മറ്റൊന്നും വേണ്ട . . 

"നിങ്ങള്‍ ആരാണ് ? "

" ഞാന്‍ ആരുമാകട്ടെ നിങ്ങള്ക്ക് ഇനി അതറിഞ്ഞട്ടു കാര്യം ഇല്ല . ഞങ്ങള്‍ ചെയ്ത ഒരു കുറ്റം അറിയാതെയാണെങ്കില്‍പ്പോലും നിങ്ങളുടെ തലയില്‍ വീണതില്‍ ദുഃഖം ഉണ്ട് .  മരണപ്പെടേണ്ട ഒരു വ്യക്തിയെയാണ് താങ്കള്‍ രക്ഷിക്കാന്‍ ശ്രെമിച്ചത് . പക്ഷെ രക്ഷപെടുന്ന കാര്യം സംശയമാണ് അത്രക്കും ഞങ്ങള്‍ പൂശിയട്ടുണ്ട്. "  

 ഇത്രയും പറഞ്ഞു അവന്‍ ഫോണ്‍ കട്ടുചെയ്തു .

പെട്ടന്നെന്തുചെയ്യണമെന്നറിയാതെ മനസ്സാകെ കലുഷിതമായി .ഒരു പിടയുന്ന ജീവന്‍ രക്ഷിക്കാന്‍ ശ്രെമിച്ചതാണോ താന്‍  ചെയ്ത തെറ്റ് .  ഹോസ്പിറ്റലില്‍ തന്റെ വിലാസവും ഫോണ്‍നമ്പരും നകിയട്ടുണ്ട്. അതിനാല്‍ത്തന്നെ ഞാനാണ്‌ രക്ഷിക്കാന്‍ ശ്രമിച്ചതെന്നതിനു തെളിവായി. എന്നിരുന്നാലും പോലീസിന്റെ സംശയദൃഷ്ടി എന്നില്‍ നിന്നും മാറാന്‍  സാധ്യതകുറവാണു .  പെട്ടന്ന് സുഹൃത്തായ അനിലിനെ വിളിച്ചു വിവരംപറഞ്ഞു. അവന്‍ ജില്ലാക്കോടതിയിലെ വക്കീലാണ്. അവന്റെ ഉപദേശ പ്രകാരം പോലീസ്സ് സ്റ്റേഷനില്‍  വിവരം അറിയിക്കാനായെത്തി.  സ്റ്റേഷന്റെ മുറ്റത്തു തന്റെ ബൈക്ക് ഇരിക്കുന്നത് മഹേഷ്‌ കണ്ടു . പല നഗരങ്ങളിലും റിപ്പോര്‍ട്ടറായി ജോലി നോക്കിയെങ്കിലും ഇത് വരെ പോലീസ്റ്റേഷന്റെ പടി കയറണ്ടിവന്നിട്ടില്ല. വിറയ്ക്കുന്ന കാലടികളോടെ അവന്‍ അവിടേക്ക് എത്തി .  എസ് ഐ യെകണ്ട്  ഉണ്ടായ കാര്യങ്ങള്‍ വിവരിച്ചു താന്‍ ഒരു പത്ര പ്രവര്‍ത്തകന്‍ ആണ് എന്ന് മനസ്സിലാക്കിയ അവര്‍ . മര്യാദയോട് കൂടിത്തന്നെ   ആണ് പെരുമാറിയത് . പക്ഷെ ബൈക്ക് വിട്ടു തരാന്‍ കഴിയില്ല അതിനു കുറെ ചടങ്ങുകളുണ്ട്‌. ഹോസ്പിറ്റലില്‍ കിടക്കുന്നയാള് മരിച്ചാല്‍  താന്‍ വീണ്ടും നിയമത്തിന്റെ നൂലാമാലകളില്‍ കുടുങ്ങുമെന്ന് എസ് ഐ യുടെ സംസാരത്തില്‍  നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു . 

റൂമിലെത്തിയ ശേഷം ഹോസ്പിറ്റലില്‍ വിളിച്ചു വിവരം തിരക്കി . മനസ്സിന് വീണ്ടും ടെന്‍ഷന്‍ കൂട്ടുന്ന വാര്‍ത്തയാണ് കേള്‍ക്കാന്‍ കഴിഞ്ഞത് . അയാള്‍ മരിച്ചു . പോലീസ്സ് തന്നെത്തേടിയെപ്പോള്‍ വേണമെങ്കിലും ഇവിടെയെത്താം. കൊന്നവനെ കിട്ടിയില്ലങ്കില്‍ കണ്ടവനെ പ്രതിയാക്കാന്‍ അവര്‍ ശ്രമിച്ചാല്‍ താന്‍ കുടുങ്ങും . അതിനു മുന്നേയാരാണ്  കൊലയാളികളെന്നു കണ്ടെത്തണം .  ഈ നഗരത്തില്‍ വന്നിട്ടോരുമാസമേ ആകുന്നുള്ളൂ അതിനാല്‍ത്തന്നെ പരിചയങ്ങള്‍ കുറവാണു . എന്നിരുന്നാലും അന്വേഷിക്കാന്‍ തീരുമാനിച്ചു . മരിച്ചയാളിന്റെ വിവരങ്ങള്‍ തേടി , വിവരങ്ങള്‍ അറിഞ്ഞു കഴിഞ്ഞപ്പോള്‍ ഇന്നലെ ഫോണില്‍ അവര്‍ പറഞ്ഞത് ശരിയാണെന്ന് മനസ്സിലായി . ഇവന്‍ കൊല്ലപ്പെടണ്ടവന്‍ തന്നെ. നിരവധി ക്രിമിനല്‍ കേസ്സുകളില്‍പ്പെട്ട ഒരു ഗുണ്ടയും 
നഗരത്തിലെയറിയപ്പെടുന്ന ഒരു പിമ്പുമായിരുന്ന വിനോദാണ് കൊല്ലപ്പെട്ടയാള്‍.

വല്ല   ഗുണ്ടാപ്പകയുമാകും കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്സ് വ്യാഖ്യാനിച്ചു അതിനാല്‍ത്തന്നെ തല്‍കാലം അവന്‍ രക്ഷപെട്ടു.  പക്ഷെ തന്റെ അന്വേഷണം മഹി തുടര്‍ന്നു . അവന്‍ ചെന്നെത്തിയത് ഞെട്ടിപ്പിക്കുന്ന  രഹസ്യങ്ങളിലേക്കായിരുന്നു. "നഗരത്തിലെ പല മാന്യന്മാരുടെയും കിടപ്പറ രഹസ്യങ്ങള്‍ അറിയാവുന്ന അവന്‍ ജീവിച്ചിരുന്നാല്‍ അത് അവര്‍ക്ക് പാരയായതിനാല്‍ അവര്‍ അവനെ കൊല്ലിച്ചു."   അതായിരുന്നു അവനേക്കുറിച്ച് കേട്ട മറ്റൊരു നിറംപിടിപ്പിച്ച കഥ. പോലീസ്സ്  മഹിയെ  കേസ്സില്‍ സാക്ഷിയാക്കി. ആരും കുത്തിപ്പോക്കാനില്ലാത്ത  കൊണ്ട്  പോലീസും അതില്‍ വലിയ ജാഗ്രത കാട്ടിയില്ല . പക്ഷെ മഹിയന്വേഷണം തുടര്‍ന്നു . 

നല്ല   ഒരു കുടുംബത്തില്‍ ജനിച്ചു ഗുണ്ടയും പിമ്പായും മാറിയ വിനോദിന്റെ ജീവിതം ഒരുപാടു ദുരന്തങ്ങള്‍ നിറഞ്ഞതായിരുന്നു . ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചു . അമ്മയുടെയും രണ്ടാനച്ചന്റെയും ശിക്ഷണത്തില്‍ വളര്‍ന്നു .  ഡിപ്ലോമ ക്ക്  വീടിനു കുറച്ചു ദൂരെയുള്ള പോളിയില്‍ ചേര്‍ന്നതാണ് അവന്റെ ജീവിതം മാറ്റിമറിച്ചത് .   കോളേജില്‍  സജീവമായ അവനെത്തേടി എത്തിയത് നിരവധി കേസ്സുകളായിരുന്നു . അറിഞ്ഞുമറിയാതെയും അവന്‍ പല കേസുകളിലും ചെന്നുചാടുകയായിരുന്നു. നിയന്ത്രിക്കാനാരുമില്ലാതെ, കുത്തഴിഞ്ഞ ജീവിതം .  ആവശ്യത്തിനുള്ള പണം മാസന്തോറും ബാങ്ക് അക്കൌണ്ടിലേക്ക് അമ്മ അയച്ചിരുന്നു .  കോളേജില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അവനൊരു പേടിസ്വപ്നമായിരുന്നു. അവന്റെയീ സ്വഭാവം പലരും മുതലാക്കി . അവനെ  പല കുറ്റ കൃത്യങ്ങളിലെക്കും  അവര്‍ ചാടിക്കുകയായിരുന്നു.  നഗരത്തിലെ പല പ്രമാണികളുമായി  അവനു നല്ല ബന്ധമായി. അവര്‍ക്ക് വേണ്ടി അവന്‍ പലതും ചെയ്തു . തന്റെ കോളേജില്‍ നിന്ന് തന്നെ നിരവധി വിദ്യാര്‍ത്ഥിനികള്‍ പണത്തിനു വേണ്ടി ശരീരംവില്‍ക്കാന്‍ തയ്യാറായി നടന്നിരുന്നു . അവരെയൊക്കെ പ്രമാണികളായ പലരുടെയടുത്തും എത്തിച്ചു അവനൊരു പിമ്പായി മാറുകയായിരുന്നു. 

ലക്ഷ്യമില്ലാത്തൊരു ജീവിതം നയിച്ച്‌ അവന്‍ നാശത്തിലേക്ക്  നടന്നു അടുത്തു . കോളേജിലുണ്ടായ സംഘട്ടനത്തില്‍ പുറത്തുനിന്നും വന്നയാരോ ബോംബു എറിഞ്ഞു, അതും അവന്റെ തലയിലായി . പ്രശ്നങ്ങള്‍ കാരണം കോളേജില്‍ നിന്നും പുറത്താക്കി. നാട്ടിലേക്കു പോകാനുള്ള   മാനസ്സികാവസ്ഥ അവനിഇല്ലായിരുന്നു . തന്റെ നശിച്ച ജീവിതത്തെക്കുറിച്ച്  ചെറിയച്ചന്‍ അറിയാനിടയായി അതോടെ വീട്ടുകാരുമായി പിണങ്ങിക്കഴിയണ്ടിവന്നു. അത് അവനെ കൂടുതല്‍ ക്രിമിനല്‍ പ്രവൃത്തികളിലേക്ക് തള്ളിവിട്ടു . പണത്തിനുവേണ്ടി അവന്‍ പലതും ചെയ്തുകൂട്ടി . നഗരത്തിലെ അറിയപെടുന്ന ഒരു  ഗുണ്ടാപ്പടയിലെ  അംഗമായി .    

തന്റെയൊപ്പംവന്നു  ശരീരം വിറ്റു കാശു വാങ്ങുന്ന സുന്ദരികളായ കുട്ടികളോട് അവനൊരിക്കലും ആകര്‍ഷണം തോന്നിയില്ല . പെണ്ണ് എന്നാ വര്‍ഗ്ഗത്തോടുതന്നെ അവനു വെറുപ്പായി മാറി . പക്ഷെ ദുരന്തം അവനെ വിട്ടൊഴിഞ്ഞില്ല ചില പീഡനക്കേസ്സുകലില്‍ അവന്‍ പ്രതിയായി. നഗരത്തിലെ പല പ്രമുഖരും അവന്റെ ശത്രുക്കളായിമാറി . അവര്‍ അവനെ കുരുതി കൊടുത്തു രക്ഷപെടാനുള്ള വ്യഗ്രതിയിലായിരുന്നു . ഒരിക്കല്‍ പോലും സ്ത്രീ സുഖമറിഞ്ഞിട്ടില്ലാത്ത അവന്‍  ഒന്നാം പ്രതിയായിമാറി . രക്ഷിക്കാമെന്ന് പറഞ്ഞ പല പ്രമാണികളും കാലുമാറുന്ന  കാഴ്ചയാണ് അവനു കാണേണ്ടിവന്നത് .  ഒരു സുഹൃത്തിന്റെ സഹായത്താല്‍ പുറത്തിറങ്ങിയ  അവന്‍ തന്നെ വഞ്ചിച്ച മുതലാളിമാര്‍ക്ക് എതിരായി കരുനീക്കങ്ങള്‍ തുടങ്ങി. പക്ഷെ ഇത് മുന്‍കൂട്ടിക്കണ്ട അവര്‍ അവനെ വകവരുത്താനായി . മറ്റൊരു ഗുണ്ടാപ്പടയെ നിയോഗിച്ചിരുന്നു .  

അവനെയേറ്റവും കൂടുതല്‍  ദ്രോഹിച്ചത് പെണ്ണ് കേസ്സില്‍ പെട്ടവരായിരുന്നില്ല . കോടികളുടെ ചന്ദനത്തടികള്‍ കാട്ടില്‍ നിന്നും  താന്‍ കടത്തികൊണ്ടു വന്നു കൊടുത്തു കോടീശ്വരനായ വില്യം മുതലാളി  ആയിരുന്നു . അടുത്തു ഉണ്ടായ ചില ചാനല്‍ വാര്‍ത്തകളില്‍ കൂടി ചന്ദന മോഷണം ജനശ്രെദ്ധ ആകര്‍ഷിച്ചപ്പോള്‍ സര്‍ക്കാരിനു പിടിച്ചു നില്ക്കാന്‍ കുറെ കേസ്സുകള്‍ ഉണ്ടാക്കണ്ടത് അത്യാവശ്യമായി മാറി . അതിനു വേണ്ടി തന്നെ ആ കേസ്സിലും ബലിയാടാക്കി . പക്ഷെ താന്‍ ഉള്ള   സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ഭരണത്തിലിരിക്കുന്നവര്‍ മുതല്‍ താഴോട്ട് പലരുടെയും മുഖംമൂടിയഴിയും എന്ന് മനസ്സിലാക്കിയ വില്യം, വിനോദിനുവേണ്ടി കുഴിച്ച വാരികുഴി ആയിരുന്നു  ഈ കൊലപാതകം . കൊലപാതകത്തിന് ചുക്കാന്‍ പിടിച്ചത് നഗരത്തിലെ പ്രമുഖ പോലീസ്സ് ഓഫീസര്‍ .

അന്വേഷണത്തിന്റെ ഈ വഴിയില്‍ എത്തിയ മഹിക്ക് താന്‍ അറിഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ഇതെല്ലം കൂട്ടിയിണക്കി അവന്‍ പത്രത്തില്‍ ഒരു പരമ്പര തുടങ്ങാന്‍ തീരുമാനിച്ചു .  അത് ഉണ്ടാക്കുന്ന കോളിളക്കം ചെറുതായിരിക്കില്ലയെന്നു മഹിക്ക് ബോധ്യമുണ്ടായിരുന്നു .  അതിനാല്‍ അറിഞ്ഞ വസ്തുതകളും തെളിവുകളും തന്റെ പത്രത്തിന്റെ ചീഫുമായി  മഹി പങ്കുവെച്ചു .  അടുത്ത ആഴ്ചതന്നെ പത്രത്തില്‍ പരമ്പര കൊടുക്കാമെന്നുറപ്പു ചീഫ് എഡിറ്ററില്‍  നിന്നുമവനു കിട്ടി . ആ സന്തോഷത്തിലാണ് അവന്‍ റൂമിലേക്കുപോയത്.  പക്ഷെ അവിടെ അവനെ കാത്തു നിന്നത് വില്യം മുതലാളിയും കുറെ ഗുണ്ടകളും കൂടെ നഗരത്തിലെ പ്രമുഖനായ ഒരു പോലീസ്സ് ഉദ്യോഗസ്ഥനും . അവന്റെ കൈയിലുള്ള രേഖകളും തെളിവുകളുമായിരുന്നു അവര്‍ക്കാവശ്യം. അവ വിട്ടുനല്‍കിയാലും അവര്‍ തന്നെ വെറുതെവിടില്ലയെന്ന് മനസ്സിലാക്കിയ മഹി തന്ത്രപൂര്‍വ്വം അവിടുന്ന് രക്ഷ പെട്ടു . പക്ഷെ പിറ്റേന്ന് പത്രത്തില്‍ വന്ന വാര്‍ത്ത ഇതാണ്  "നഗരത്തില്‍ മയക്കുമരുന്ന് വേട്ട, പ്രമുഖ പത്രത്തിന്റെ റിപ്പോര്‍ട്ടറിനെ  പോലീസ്സ് തിരയുന്നു"  .  

പക്ഷെ കൂടുതല്‍ മുങ്ങി നടക്കാന്‍ അവനു കഴിഞ്ഞില്ല . അവര്‍ അവനെ പിടികൂടി . ഭരണ നേതൃത്വവും പോലീസും ചേര്‍ന്ന് ഉണ്ടാക്കിയ കള്ളക്കേസ്സില്‍ അവന്‍  ജയിലിലടക്കപ്പെട്ടു.  ചെയ്യാത്ത തെറ്റിന്  മരണത്തിലേക് പോയ ഒരാളിനെ രക്ഷിക്കാനുള്ള തന്റെ മനസ്സാണ് തന്നെ ഈ ജയില്‍ മുറിയിലെച്ചതെന്ന ചിന്ത അവന്റെ മനസ്സില്‍ നിറഞ്ഞുനിന്നു . അധികാരി വര്‍ഗ്ഗത്തോട്‌ തന്നെയും, താന്‍ വിശ്വസിച്ച തന്റെ ചീഫ് എഡിറ്ററെയും മനസ്സാ ശപിച്ചു കൊണ്ട് അവന്‍ ആ ജയില്‍ മുറികളില്‍ ദിനങ്ങള്‍ തള്ളി നീക്കി 

നിയമത്തിന്റെ ഓട്ടോഗ്രാഫില്‍ ആരോ പണ്ടെഴുതിവെച്ചു " ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്".  ഈ വസ്തുത ഇന്നത്തെ സമൂഹത്തില്‍  പിച്ചിച്ചീന്തപെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി  ഇങ്ങനെയെത്ര മഹിമാര്‍ നമ്മുടെ നമ്മുടെ ജയിലുകളില്‍  അടക്കപെട്ടിരിക്കുന്നു. 

8 അഭിപ്രായങ്ങൾ:

  1. കഥ വായിച്ചു. പലയിടത്തും ഒരു റിപ്പോര്‍ട്ടിംഗിന്റെ പ്രതീതി തോന്നിയെന്നാലും ഇന്ററസ്റ്റിംഗ് ആയിട്ടുണ്ട്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ആദ്യം ഓര്‍മ്മകുറുപാണെന്നു കരുതി തുടങ്ങിയ വായന കഥയിലെയ്ക്ക് വഴിമാറിയത് പെട്ടെന്നായിരുന്നു.... പകുതിയ്ക്ക് ശേഷം നിലനിന്ന സസ്പെന്‍സ് പോയി

    മറുപടിഇല്ലാതാക്കൂ
  3. നന്ദി പുണ്യ .. ഓര്‍മ്മകുറിപ്പ് അല്ല മനസ്സില്‍ വന്ന കുറെ വട്ടുകള്‍ എഴുതി ഇട്ടു എന്നെ ഉള്ളൂ

    മറുപടിഇല്ലാതാക്കൂ
  4. കഥയുടെ വിഷയം നന്നായിട്ടുണ്ട്.
    കുറച്ചു കൂടി ഒതുക്കത്തില്‍ കഥ പറയാമായിരുന്നു.
    കഥയുടെ നീളവും കുറയ്ക്കാമായിരുന്നു.
    ആശംസകള്‍........

    മറുപടിഇല്ലാതാക്കൂ