2016, മാർച്ച് 19, ശനിയാഴ്‌ച

വേനൽമഴ പെയ്തു കഴിഞ്ഞപ്പോൾ"ഒരു വേനൽ മഴ പോലെ മനസ്സിനെ തണുപ്പിക്കുന്ന അനുഭൂതിയാണ് പ്രണയം അത് ഒരിക്കലെങ്കിലും അനുഭവിക്കാൻ കഴിയുന്നതാണ് ജീവിതത്തിലെ സൌഭാഗ്യം. ആ മഴ എന്നും നല്ല ഒരു ഓർമ്മയായിരിക്കും. പല പുൽനാമ്പുകൾക്കും കിളിർത്തു വരാൻ കഴിയും എന്നാൽ പിന്നീടു പ്രതികൂലമായ ചൂടിനെ അതിജീവിക്കുന്ന പുൽനാമ്പുകൾ മാത്രം വളർന്നു വലുതാകുന്നു. കടുത്ത വേനലിലും വാടാതെ നിൽക്കുന്ന നമ്മുടെ പ്രണയത്തിന്റെ തണലിൽ ഇന്ന് നമ്മൾ മുന്നോട്ടു പോകുന്നത്. എന്റെ മുത്തിനെ കാണാതെ കേൾക്കാതെ എനിക്ക് ഒരു ദിനം പോലും മുന്നോട്ടുപോകാൻ ആവില്ല. എത്ര പിണക്കം കുശുമ്പും നീ എടുത്താലും നിന്റെ ആ സ്വരം എന്നിലെ എല്ലാ വിഷമങ്ങളും അലിയിച്ചു ഇല്ലാതാക്കും. അത് എന്നെക്കാളും കൂടുതൽ നിനക്ക് അറിയാം അതിനാൽ തന്നെ നീ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നതും."
ദിവസവും വീഡിയോ ചാറ്റ് ചെയ്യും എങ്കിലും ഒരു മെയിൽ ദിവസവും കിട്ടിയില്ല എങ്കിൽ ഞങ്ങൾ 2 പേർക്കും അത് വല്ലാത്ത വീർപ്പു മുട്ടൽ ആണ്. വാക്കുകൾക്ക് ഉള്ള സൌന്ദര്യം ഒന്ന് വേറെ തന്നെ.
വാട്സ് അപ്പിലേക്ക് മെസ്സേജു വരുന്നതിന്റെ ശബ്ദം കേട്ട് ആണ് കാലത്ത് ഉണർന്നത് . എടുത്തു നോക്കുമ്പോൾ കുറെ "ഹും ഹും ഹും" മാത്രം. വെള്ളിയാഴ്ച ആയതിനാൽ കുറെ അധികം അങ്ങ് ഉറങ്ങി .ഇന്ന് ഇന്ദുവിന്റെ ജന്മദിനം ആണ് എന്നാ കാര്യം ഓർത്തും ഇല്ല . വെളുപ്പിനെ എണിറ്റു വിളിക്കണം എന്ന് ആണ് ഇന്നലെ അവസാന ഉമ്മയും കൊടുത്തു പിരിയുമ്പോൾ ഞാൻ തീരുമാനിച്ചത് . അലാം അടിക്കാത്ത വെള്ളിയാഴകളിൽ ഉണരുന്നത് ഒരു സമയത്ത് ആണ് . എല്ലാ ദിവസവും "നളദമയന്തി കഥയിലെ അരയന്നം പോലെ" എന്നാ മലയാള ഗാനവും കേട്ട് ഉണര്മ്പോൾ തന്നെ മനസ്സ് ഒരു പ്രണയാതുര ആയ മൂടിലേക്ക് എത്തും അതിനാൽ തന്നെ ജോലികൾ ചെയ്യാനും ഒരു ആവേശം ആണ് .
മെസ്സേജു കണ്ടു വേഗം ഇന്ദുട്ടിയെ വിളിച്ചു എന്നാൽ മൊബൈൽ ഓഫ്‌ . അപ്പോൾ ആണ് ഓർത്തത്‌ കാലത്ത് എണിറ്റു അമ്പലത്തിൽ പോകും എന്ന് പറഞ്ഞിരുന്നു . നാട്ടിൽ ഇപ്പോൾ അമ്പലത്തിൽ ഉച്ചപൂജക്കു സമയം ആയി കാണുമല്ലോ . ഇത് വരെ തൊഴുതു കഴിഞ്ഞില്ലേ . എന്തായാലും വാട്സ് അപ്പിൾ കുറെ മെസ്സേജ് വിട്ടേക്കാം എന്ന് കരുതി കുറ എമെസ്സെജുകൾ അങ്ങട് വിട്ടു .
അവസാന വർഷ ഡിഗ്രിക്ക് ഞാൻ പഠിക്കുമ്പോൾ ആണ് ഇന്ദുനെ ആദ്യമായി കാണുന്നത്. അത് വരെ പ്രണയിക്കാൻ തോനാതിരുന്നതിന്റെ എല്ലാ വീർപ്പു മുട്ടലുകളും അവളെ കണ്ടതോടെ മാറി. കോളേജു ക്യന്റീനിലും വരാന്തയിലും വെച്ച് ഒരുപാട് കാണാറുണ്ട് എങ്കിലും ഒരിക്കലും മനസ്സ് തുറന്നു സംസാരിക്കാൻ അവസരം കിട്ടിയില്ല. കാണുമ്പൊൾ ചിരിക്കും സംസാരിക്കും എന്നതിന് ഉപരിയായി മനസ്സിൽ അവളോട്‌ ഉള്ള പ്രണയം അലയടിച്ചു ഉയരുകയാണ്. എങ്ങനെ അവളോട്‌ അത് പറയും എന്നാ ചിന്ത മനസ്സിനെ പലപ്പോഴും വിഷമത്തിൽ ആക്കി. തുറന്നു പറഞ്ഞു കഴിയുമ്പോൾ ഇഷ്ടമല്ല എന്നാ മറുപടി ആണ് വരുന്നത് എങ്കിൽ എന്ത് ചെയ്യും എന്നാ ചിന്ത വല്ലാതെ വിഷമ അവസ്ഥയിൽ എത്തിച്ചു. അങ്ങനെ ഇരിക്കെ ആണ് കോളേജു യൂണിയൻ തിരഞ്ഞെടുപ്പ് എത്തിയത്. തിരഞ്ഞെടുപ്പിന്റെ ആവേശം തലയ്ക്കു പിടിച്ചു എല്ലാവരും നടക്കുമ്പോൾ എന്റെ മനസ്സ് മുഴുവൻ അവളോട്‌ ഉള്ള പ്രണയത്തിന്റെ ആവേശം ആയിരുന്നു. എന്റെ നോട്ടവും പെരുമാറ്റവും മനസ്സിലാക്കിയട്ട് എന്നോണം അവളിലും ചില മാറ്റങ്ങൾ ഞാൻ കണ്ടു. അതിനെ ഒരു പോസിറ്റീവ് ആയതിനാൽ 2 ഉം കൽപ്പിച്ചു അവളോട്‌ ഉള്ള പ്രണയം തുറന്നു പറഞ്ഞു.
"ഹായ് ഇന്ദു സുഖം അല്ലെ . എനിക്ക് അത്യാവശ്യം ആയി ചില കാര്യങ്ങൾ പറയാൻ ഉണ്ട് . അത് കേട്ട് നീ എന്ത് പ്രതികരിച്ചാലും എന്റെ തീരുമാനം മാറില്ല."
"എന്താ കാര്യം വല്ല ഉടായിപ്പും ആണോ?"
"ഞാൻ ഉടായിപ്പ് ആണ് പക്ഷെ എന്റെ ചിന്തയും എന്റെ സ്നേഹവും ഉടായിപ്പ് അല്ല . എനിക്ക് തന്നെ ഇഷ്ടം ആണ് . ഇഷ്ടം എന്നാൽ എന്റെ ജീവിതത്തിൽ ഇനി എന്നും നീ എന്റെ ഒപ്പം ഉണ്ടാവണം എന്റെ പെണ്ണ് ആയി എന്നാണു എന്റെ ചിന്ത തീരുമാനം. എന്താ നിന്റെ അഭിപ്രായം?"
ഞാൻ ഇത്രയും തുറന്നടിച്ചു പറയും എന്ന് അവളും കരുതിയില്ല. കേട്ട ഷോക്കിൽ അവൾ ഒന്നും പറയാതെ പോകാൻ തുടങ്ങി. ഞാൻ ബാഗിൽ പിടിച്ചു അവിടെ നിർത്തി.
"എന്ത് മറുപടി ആയാലും പറഞ്ഞട്ട് പോകൂ."
"ഞാൻ എന്ത് പറയാൻ . മനസ്സിലാക്കാൻ കഴിയില്ല എങ്കിൽ ഒന്നും പറയാൻ ഇല്ല. എന്നെ പഠിക്കാൻ വേണ്ടി ആണ് ഇങ്ങോട്ട് വിട്ടത് അല്ലാതെ ജീവിത പങ്കാളിയെ കണ്ടെത്താൻ അല്ല. അത് മനസ്സിലാക്കിയാൽ നല്ലത്."
"കൂടുതൽ ജാഡ ഇറക്കണ്ട നിനക്ക് ഇഷ്ടം ആണോ എന്നാ ചോദ്യം ഇനി ഞാൻ ചോദിക്കുന്നും ഇല്ല. കോളേജു ക്ലാസ് ഒക്കെ കഴിഞ്ഞട്ട് ഞാൻ വീട്ടില് വന്നു പെണ്ണ് ചോദിച്ചു കെട്ടിക്കൊള്ളാം. അത് വരെ നിന്നെ വേറെ ആരും അടിച്ചോണ്ട് പോകാതിരുന്നാൽ മതി."
"ഹും ഞാൻ എന്താ വിലക്കാൻ വെചെക്കുന്ന ചരക്കോ വല്ലോരും കൊണ്ട് പോകാൻ . ഹും ഞാൻ പോകുന്നു. എന്നാലും എനിക്ക് ഇഷ്ടം അനു ഈ ഉടായിപ്പിനെ ട്ടോ."
പിന്നീട് ഉള്ള ദിനങ്ങൾ പ്രണയത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിച്ചു ഉള്ളതായിരുന്നു. കോളേജു അങ്കണത്തിൽ ഉള്ള ഗുൽമോഹർ മരങ്ങൾക്ക് താഴെ ആയിരുന്നു അന്ന് മിക്ക കമിതാക്കളും ഞങ്ങളും അവിടെ ഞങ്ങൾക്കായി ഒരു സ്ഥലം കണ്ടെത്തി . സ്വസ്ഥമായി ഇരുന്നു സംസാരിക്കാൻ ഇതിലും നല്ല സ്ഥലം ഇല്ല, ചുമന്ന പട്ടു കൊണ്ട് കുട പിടിച്ച പോലെ ഉള്ള ഗുൽമോഹർ മരങ്ങൾ എന്നും പ്രണയത്തെ തളിർത്തു വളരാൻ പ്രേരിപ്പിക്കുന്ന ഒന്ന് ആണ് .
എന്റെ കൊഴ്സ്സു കഴിഞ്ഞു പിരിയുന്ന ദിനം വല്ലാത്ത ഒരു അവസ്ഥ ആയിരുന്നു . അന്ന് ആണ് ഞങ്ങൾ ശരിക്കും വേദനിച്ചത്‌. ഇനി ഇതേപോലെ ഒന്നിച്ചു ഇരുന്നു സംസാരിക്കാൻ ഉള്ള അവസരം ഇല്ലല്ലോ എന്ന ചിന്ത മനസ്സിനെ എത്ര മാത്രം നൊമ്പരപ്പെടുത്തി എന്നത് പറഞ്ഞു അറിയിക്കാൻ കഴിയില്ല . ശരിക്കും ഉള്ള പ്രണയം അറിയുന്നത് അകന്നു നിൽക്കുമ്പോൾ ആണ് എന്ന് പലരും പറയുന്നത് ശരിയാണ് എന്ന് പിന്നീട് മനസ്സിലായി . ഒരു ദിനം എങ്കിലും ഫോണിൽ കൂടി എങ്കിലും അവളുടെ ശബ്ദം കേൾക്കാതിരിക്കാൻ കഴിയാത്ത അവസ്ഥ .

തുടരും ....

7 അഭിപ്രായങ്ങൾ:

  1. നല്ലെഴുത്ത് ....തുടരട്ടെ ഈ അശ്വമേധം. ഉണ്ണീ ഭാവുകങ്ങൾ. ഛെ അല്ല.... ഉടായിപ്പ് ഉണ്ണീ .... ;)

    മറുപടിഇല്ലാതാക്കൂ
  2. ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ