2014, മാർച്ച് 9, ഞായറാഴ്‌ച

എന്റെ സംതൃപ്തി

തമ്പാനൂരിലെ തിരക്കേറിയ വീഥിയിൽ കൂടി വേഗത്തിൽ നടന്നു മുന്നോട്ടു പോകുമ്പോൾ ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ ഉള്ളവരുടെ വലിയ തിരക്കാണ് . രണ്ടാം ശനിയാഴ്ച്ചക്ക് തലേ ദിവസം ആയതിനാൽ പതിവിലും കൂടുതൽ തിരക്ക് നിരത്തിലും ബസ്സിലും . ട്രെയിനിൽ പോകാം എന്ന് കരുതി ടിക്കറ്റ് കൌണ്ടറിലേക്ക് ചെന്നപ്പോൾ അവിടെയും നല്ല തിരക്ക് . ആദ്യമായി ജോലി കിട്ടി ഒരുമാസം കഴിഞ്ഞു നാട്ടിലേക്കു ഉള്ള യാത്ര യാണ് അതിനാൽ തന്നെ കുറച്ചു വസ്ത്രങ്ങളും സാധങ്ങളും വാങ്ങിയിരുന്നു. എല്ലാം തൂക്കി ടിക്കറ്റ് എടുക്കാനായി ആ തിരക്കിൽ അലിഞ്ഞു ചേർന്നു. ഇന്റർ സിറ്റിക്കു ഉള്ള ടിക്കറ്റ് ഒപ്പിച്ചെടുത്തു . സന്ധ്യ കഴിയും നാട്ടിൽ എത്താൻ . ട്രെയിനിൽ കയറാനും നല്ല തിരക്ക് . സീറ്റ് കിട്ടുന്ന ഒരു ലക്ഷണവുമില്ല . കൈയിൽ ഉള്ള സാധനങ്ങൾ വെക്കാനും സ്ഥലം ഇല്ല . സൈഡിൽ ഉള്ള ബർതിലും നിറച്ചു ബാഗുകൾ. എല്ലാം തൂക്കിപ്പിടിച്ചു ഒരു സീറ്റിൽ ചാരി നിന്നു .

പുറപ്പെടാൻ സമയം ആയപ്പോഴേക്കും സൂചി കുത്താൻ പോലും ഇടം ഇല്ലാത്ത അവസ്ഥ . ആണും പെണ്ണും വ്യത്യാസമില്ലാതെ എല്ലാരും തിരക്കിൽ തന്നെ . ഇടയ്ക്കു ചായയുമായി ഒരു പയ്യൻ വന്നു . ഒരു ചായ കുടിക്കാൻ അതിയായ മോഹം പക്ഷെ കൈയിൽ സാധനങ്ങൾ . എന്റെ മുന്നിൽ ഉള്ള സീറ്റിൽ ഒരു അമ്മയും മകളും പിന്നെ 3 ആണുങ്ങളും . എന്റെ നിൽപ്പ് കണ്ടിട്ടോ എന്തോ

" മോനെ സാധനങ്ങൾ ഇങ്ങു തന്നേക്ക്‌ ഞാൻ പിടിച്ചോളാം " എന്ന് ആ അമ്മ .

ഒരുപാട് സന്തോഷത്തോടെ ഞാൻ അത് ആ അമ്മയെ ഏല്പ്പിച്ചു ചായവാങ്ങി, കൂടെ 2 ചായ അവർക്കും വാങ്ങി നൽകി. എന്റെ നിർബന്ധത്തിനു വഴങ്ങി അവർ ചായ കുടിച്ചു . ട്രെയിൻ വർക്കല ആയപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ഒരാൾ അവിടെയിറങ്ങി എന്നാലും 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ അപ്പോഴും 4 പേര്. അമ്മയുടെ കരുണാർദ്രമായ മനസ്സ് എന്നെ തുണച്ചു. അവർ കുറച്ചു നീങ്ങി എനിക്ക് ഇരിക്കാൻ സ്ഥലം തന്നു . അവർ ദാനമായി നൽകിയ ആ ഇത്തിരി സ്ഥലം പിന്നീട് പല മാറ്റങ്ങളും എന്റെ ജീവിതത്തിലുണ്ടാക്കി .

ഞങ്ങൾ പരിചയപെട്ടു, അവരുടെ ഭർത്താവു മരിച്ചു, 3 മക്കൾ അതിൽ മൂത്ത കുട്ടിയാണ് കൂടെ ഉള്ളത് അവൾ " മഞ്ജു" പി ജി കഴിഞ്ഞു നിൽക്കുന്നു. അവളുടെ അച്ഛൻ റെവന്യൂ വകുപ്പിൽ ജോലിയിൽ ഇരിക്കെ മരണപെട്ടു . അതിനാൽ ആ ജോലി മകൾക്ക് കിട്ടാൻ വേണ്ടി കുറെ നാളുകളായി സർക്കാർ ഓഫീസിന്റെ പടികൾ കയറിയിറങ്ങുന്നു . ആശ്രിത നിയമനം ലഭിക്കാൻ വേണ്ടിയുള്ള നൂലാമാലകൾ കുറെയുണ്ട് . ഞാൻ സെക്രട്ടറിയേറ്റിൽ ആണ് എന്ന് അറിഞ്ഞപ്പോൾ അവർക്ക് ഒരു സന്തോഷം പോലെ, കാരണം പലതും അവർക്ക് അവിടുന്നും ചെയ്തു കിട്ടാനുണ്ട് . കരുനാഗപ്പള്ളിയായപ്പോൾ അവരിറങ്ങി.

ജീവിതത്തിന്റെ തിരക്കിൽ ദിനങ്ങൾ മുന്നോട്ടു പോയികൊണ്ടിരുന്നു. ഒരു ദിവസം ഊണ് കഴിക്കാനായി ഇറങ്ങിയപ്പോൾ ഗേറ്റിൽ വെച്ച് ഒരു പെണ്‍കുട്ടിയെ കണ്ടു, നല്ല പരിചയം ഉള്ള മുഖം . പെട്ടന്ന് ഓർമ്മ കിട്ടിയില്ല . എന്നെ കണ്ടപ്പോൾ ആ കുട്ടി അടുത്തേക്ക് എത്തി . 
"എന്നെ മനസ്സിലായില്ലേ? ഞാൻ മഞ്ജു കുറച്ചു നാൾ മുന്നേ ട്രെയിനിൽ വെച്ച് നമ്മൾ പരിചയ പെട്ടിരുന്നു . "

"ഓ ...ഇപ്പോൾ ഓർക്കുന്നു , തന്നെ കണ്ടപ്പോൾ എവിടേയോ കണ്ട പോലെ തോന്നി. ദിവസവും പലരും ഇവിടെ വന്നുപോകുന്നതുകൊണ്ട് പെട്ടന്ന് മനസ്സിലായില്ല ക്ഷമിക്കുക."
"അത് സാരമില്ല "
" എന്താ ഇവിടെ "
"അന്ന് പറഞ്ഞിരുന്നില്ലേ അച്ഛന്റെ ജോലി എനിക്ക് കിട്ടാൻ ഉള്ള കര്യങ്ങൾ നടക്കുന്നു എന്ന് അതിന്റെ പേപ്പർ ഇപ്പോൾ ഇവിടെ ആണ് അത് ശരിയാക്കാൻ വേണ്ടി വന്നതാണ്‌ . ഇനിയും കുറേ നടക്കേണ്ടി വരും."
" അന്ന് പറഞ്ഞിരുന്നു , എവിടയാണ് ഇപ്പോൾ ഫയൽ . അതിന്റെ വിശദ വിവരങ്ങൾ തരൂ ഞാൻ തിരക്കാം. താൻ വല്ലതും കഴിച്ചോ ? അമ്മയെവിടെ ? ഒറ്റയ്ക്ക് ആണോ വന്നത് ?"
"ഇന്ന് ഞാൻ ഒറ്റക്കാണ് വന്നത് , അമ്മക്ക് സ്പോണ്ടിലൈറ്റിസ്സിന്റെ അസ്വസ്ഥത ഉണ്ട് അതിനാൽ ഇടയ്ക്കു ഇടയ്ക്കു തലചുറ്റൽ . "
"താൻ ഊണ് കഴിച്ചോ ?" 
"ഇല്ല കഴിക്കണം "
"എങ്കിൽ പോരെ ഒന്നിച്ചു കഴിക്കാം"

മഞ്ജു വിൽനിന്നും ഫയലിന്റെ വിവരങ്ങൾ എഴുതി വാങ്ങി . എന്റെ മൊബൈൽ നമ്പരും നൽകി അതിനെ പറഞ്ഞു വിട്ടു . ഒരാഴ്ചക്കുള്ളിൽ തന്നെ അതിനു വേണ്ട കാര്യങ്ങളെല്ലാം ശരിയാക്കി നൽകി. കൊല്ലം ജില്ലയിൽ തന്നെ റവന്യൂ വകുപ്പിൽ അവർ ജോയിൻ ചെയ്തു . ഫോണിൽ കൂടി ഇടയ്ക്കു ആ സൗഹൃദം തുടർന്ന് പോന്നു .

നിർത്താതെയുള്ള മൊബൈൽ റിംഗ് കേട്ടാണ് ഉണർന്നത് . നോക്കുമ്പോൾ പരിചയം ഇല്ലാത്ത നമ്പർ. ആരാണാവോ കാലത്ത് എന്നാ ചിന്തയുമായി ഫോണ്‍ എടുത്തു . സ്വരം കേട്ടപ്പോൾ തന്നെ മനസ്സിലായി മഞ്ജുവാണ് എന്ന് . 
" അനുജത്തിക്ക് ഒരു അപകടം സംഭവിച്ചു . ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് വരുകയാണ്. ജയൻ ചേട്ടൻ കൂടി വന്നിരുന്നു എങ്കിൽ ഒരു സഹായമാകുമായിരുന്നു . "
കാര്യങ്ങൾ തിരക്കി .ഞാൻ വേഗം മെഡിക്കൽ കോളേജിലേക്ക് പോയി . ഞാൻ ചെന്ന് കുറച്ചു സമയത്തിനുള്ളിൽ അവർ എത്തി .

പരിചയമുള്ള ചില ഡോക്ടർമാർ ഉണ്ടായിരുന്നു അതിനാൽ വേഗം ഗീതയെ (അനുജത്തി ) അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകാൻ സാധിച്ചു . ഓപ്പറേഷന് കുറെ രക്തം വേണ്ടിവന്നു, "O-Ve " ഗ്രൂപ്പ് ആയതിനാൽ കിട്ടാനും പ്രയാസമായിരുന്നു. എന്റെയും ഗീതയുടെയും ഒരേ ഗ്രൂപ്പായതിനാൽ ഞാൻ രക്തം നൽകി. രക്തദാനം മഹാദാനം എന്ന് കേട്ടിട്ടുള്ളതല്ലാതെ അന്ന് ആദ്യമായാണ് ഞാൻ രക്തം നൽകുന്നത്. 2 ആഴ്ചയോളം അവിടെ കിടന്നതിനു ശേഷമാണ് ഗീത ഡിസ്ചാർജ്ജു ആയതു.

അത്യാവശ്യ സന്ദർഭത്തിൽ ഉള്ള എന്റെ സഹായവും രക്ത ദാനവും ഒക്കെ അവരുടെ മനസ്സിൽ എനിക്ക് ഒരു നല്ല വ്യക്തിത്വം നൽകി. അതിനേക്കാളുപരി എനിക്ക് കിട്ടിയ മാനസ്സിക സംതൃപ്തി അത് വർണ്ണിക്കാൻ കഴിയില്ല . എന്റെ രക്തത്തിലൂടെ മറ്റൊരാളിന്റെ ജീവൻ നിലനിൽക്കുന്നു. അന്ന് മുതൽ ആര് വിളിച്ചാലും ഞാൻ രക്തദാനത്തിനു തയ്യാറായി . ഇന്നും ആ മാനസ്സിക സംതൃപ്തി എനിക്ക് കിട്ടുന്നു . ഒരു ജീവൻ നൽകാൻ നമുക്ക് കഴിയില്ല, എന്നാൽ നമ്മുടെ ഒരു തുള്ളി രക്തം ദാനം ചെയ്യുന്നത് ചിലപ്പോൾ ഒരു ജീവൻ നിലനിർത്താൻ സാധിച്ചേക്കും.
*********************************************************************************

19 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി അനുരാജ്

      ഇല്ലാതാക്കൂ
  2. നന്മ ചെയ്യുമ്പോഴുള്ള സുഖം, അത് അനുഭവിച്ചു തന്നെ അറിയണം അല്ലെ? എഴുത്ത് ഇഷ്ടമായി, എല്ലാ ആശംസകളും. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ശാലിനി

      ഇല്ലാതാക്കൂ
  3. Good.. Blood Donation Best Donation !! By the by" Manju" enthu cheyyunnu ippol ??
    :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ശ്രീ അണ്ണാ.. Manju നായികാ ... നായകന്റെ പേരും ഉണ്ടല്ലോ കഥയിൽ

      ഇല്ലാതാക്കൂ
  4. നന്നായി. മനസ്സിലെ നന്മ എന്നും നില നില്‍ക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ശ്രീ

      ഇല്ലാതാക്കൂ
  5. നമുക്ക് നഷ്ട്ടമില്ലതെ ഒരു ജീവന കാക്കാൻ കഴിയുന്ന മാര്ഗം തന്നെയാണ് രക്ത ദാനം... നല്ല ഒരു രചനയിലൂടെ രക്ത ദാനത്തിന്റെ മഹത്വം എടുത്തുകാട്ടി... ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ബൈജു

    മറുപടിഇല്ലാതാക്കൂ
  7. Nannayittundu.. ennum nanmakal cheyyan namuku kazhiyatte

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി ദീപ

      ഇല്ലാതാക്കൂ
  8. മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി

      ഇല്ലാതാക്കൂ
  9. നല്ല വിഷയം
    കഥാരൂപത്തിലേയ്ക്ക് വന്നില്ലയെങ്കിലും വായനയില്‍ മുഷിപ്പിച്ചില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി അജിത്ത്

      ഇല്ലാതാക്കൂ
  10. O-Ve ആവശ്യം വന്നാല്‍ അറിയിക്കാം.... നന്നായിട്ടുണ്ട്. ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദി

      ഇല്ലാതാക്കൂ
  11. ഹൃദയത്തിലെന്നും നന്മ നിറഞ്ഞുനില്‍ക്കട്ടെ. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ