2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ഉപരോധ സമരം

ഉപരോധ സമരം
******************


ഉപരോധ സമരത്തിന്റെ മുദ്രാവാക്യങ്ങൾ പൂർണ്ണമായും വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. 50 % വിജയം അവകാശപ്പെടാം. ഉത്തരവാദിത്വം ഉള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ എല് ഡി എഫ് ചെയ്തത് നല്ലതാണ്. എല് ഡി എഫ് നു ഗുണങ്ങൾ ഏറെ . അന്വേഷണം പ്രഖ്യപിച്ചട്ടു മുഖ്യൻ തുടരും അതും ഉറപ്പാണ്‌ . മുഖ്യന്റെ ആദർശ മുഖംമൂടി ജനത്തിന് മുന്നില് തുറന്നുകാണിക്കാൻ സാധിച്ചു. രാഷ്ട്രീയമായി ഈ സമരം ഇടതു മുന്നണിക്ക്‌ നല്ലതേ നല്കുന്നുള്ളൂ . എന്തും നേരിടാൻ വന്ന സഖാക്കളുടെ ആവേശം കുറച്ചു കെടുത്തി എന്നത് ശെരി . പ്രായോഗിക രാഷ്ട്രീയത്തിൽ ഇതേപോലെ ജനപങ്കാളിത്തം ഉള്ള നീണ്ടു പോകുന്ന ഉപരോധസമരം വരുത്തി വെക്കുന്ന നെഗറ്റീവ് കാര്യങ്ങൾ മുൻകൂട്ടി കാണാതെ അനന്ശ്ചിതകാല സമരം പ്രഖ്യാപിച്ച മുന്നണി നേതൃത്വം അണികൾക്ക്മുന്നിൽ അതിനു ഉത്തരം പറയാൻ ബാധ്യസ്ഥർ ആണ് .

ഈ സമരത്തിലൂടെ ഇടതു മുന്നണി നേടിയ നേട്ടങ്ങൾ .

1. ജുഡീഷ്യൽ അന്വേഷണം പഖ്യപിപ്പിച്ചു.
2. അന്വേഷണ കാര്യങ്ങൾ ഇടതു പക്ഷവുമായി ചര്ച്ച ചെയ്തു തീരുമാനിക്കും .
3. അഴിമതിക്ക് എതിരെ ജനവികാരം ഉയര്ത്താൻ സാധിച്ചു.
4. യു ഡി എഫ് ന്റെ പൊള്ളത്തരങ്ങൾ ജനത്തിന് മുന്നിലേക്ക്‌ കൊണ്ട് വരാൻ കഴിഞ്ഞു.
5. അഴിമതിക്കും സ്വജന പക്ഷപാതതിനും നിയമത്തെ വളചോടിക്കലിനും സര്ക്കാര് കാണിക്കുന്ന ശുഷ്കാന്തി ജനത്തിന് മുന്നില് അവതരിപ്പിക്കാൻ സാധിച്ചു .
6. നിയമത്തിനെ സ്വന്തക്കാരുടെ ആവശ്യത്തിനു വേണ്ടി വളച്ചു ഓടിക്കുന്ന സര്ക്കാര് നിലപാടുകൾ പൊതു സമൂഹത്തിൽ ചര്ച്ച ചെയ്യിപ്പിക്കാനും അത് ജനത്തിന് മുന്നില് യു ഡി എഫ് നു നേർക്ക്‌ ഉള്ള ചോദ്യങ്ങൾ ആയി കൊണ്ടുവരാനും സാധിച്ചു.
7. ഇടതു മുന്നണിയുടെ സമരവീര്യവും സംഘടനാശക്തിയും ശക്തമാക്കാൻ ഉപകരിച്ചു . സർവോപരി ഒരു പൊതു തിരഞ്ഞെടുപ്പ് നേരിടാൻ തയാറെടുക്കുന്ന മുന്നണിക്ക്‌ ആവേശം പകരുന്ന തുടക്കം.

സമരത്തിന്‌ സംഭവിച്ച കോട്ടം ഒന്ന് മാത്രം മുദ്രവാക്യം പൂർണ്ണ അർത്ഥത്തിൽ വിജയിപ്പിക്കാൻ കഴിഞ്ഞില്ല. അതിനു ഉള്ള മറുപടി വരും ദിവസങ്ങളിൽ നേതൃത്വം അണികളെ ബോധ്യപെടുതും എന്ന് വിശ്വസിക്കുന്നു .

സമരം പൊളിഞ്ഞു എന്ന് പറഞ്ഞു ആവേശം കൊള്ളാൻ ഇടതു വിരുധർക്കു അവകാശം ഉണ്ട് . അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാട് അല്ലേ ഇന്ത്യ. സമരത്തിലൂടെ ഇടതു പക്ഷം നേടിയ ഈ നേട്ടങ്ങളെ വിജയങ്ങളെ ഉൾ കൊള്ളുകയോ തള്ളിക്കളയുകയോ ചെയ്യാം എന്ന് കരുതി ഇടതു മുന്നണി നേടിയ ഈ രാഷ്ട്രീയ നേട്ടങ്ങൾ ഇല്ലാതാകില്ല.

2 അഭിപ്രായങ്ങൾ:

  1. ...സര്വ്വോപരി, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാർ ആണ് എന്ന ന്യായം പറഞ്ഞു, ആര്ക്കും അഞ്ചുവര്ഷം എന്തും കാണിക്കാം എന്ന ധാര്ഷ്ട്യത്തിനു, അതെ ജനങ്ങളാൽ നല്കാവുന്നതും ഏതു സമൂഹത്തിനും പാഠമാക്കാവുന്നതുമായ ഒരു സമര മുഖം ആയിരുന്നു ഈ ഉപരോധ സമരം എന്ന് പറയാം

    മറുപടിഇല്ലാതാക്കൂ
  2. സമരം അവസാനിപ്പിച്ചത് വിവേകപൂര്‍വമായിരുന്നു!

    മറുപടിഇല്ലാതാക്കൂ