2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

കേരളം കണികണ്ടുണരുന്ന വിലക്കയറ്റം .


ഓരോ പ്രഭാതത്തിലും നാം പത്രം എടുത്തു നോക്കുമ്പോള്‍ വിലക്കയറ്റത്തിന്റെ വാര്‍ത്ത‍ ആണ് തല വാചകം . ഇനി വിലകൂട്ടാന്‍ ഈ ഭാരത നാട്ടില്‍ വല്ലതും  ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്ന സര്‍ക്കാരാണ് . സാമുദായിക ഐക്കവും വര്‍ഗ്ഗീയ വാദവും  പറഞ്ഞു  നടക്കുന്ന ഒരു നേതാക്കളും വിലക്കയറ്റ ത്തിനു എതിരായി പ്രതികരിക്കുന്നില്ല  . പ്രതികരണ ശേഷി ഇടതു പക്ഷത്തിനു ഒഴിച്ച് ബാക്കി എല്ലാര്ക്കും നഷ്ടപെട്ടോ ? അതോ മുതലാളിമാരുടെ ചട്ടുകമായി വായടച്ചു  നില്‍ക്കുകയാണോ ?

 കേന്ദ്ര സര്ക്കാര് എല്ലാം വിദേശ വല്‍ക്കരണം , സംസ്ഥാന സര്ക്കാര് എല്ലാം വിലകൂട്ടുന്നു . പെട്രോ,ള്‍ ഡീസ്സല്   , ഗ്യാസ്സ്  , പാല് ബസ്സ് ചാര്‍ജു , നിത്യോപയോഗ സാധനങ്ങള്‍ , മരുന്നുകള്‍ , പച്ചക്കറികള്‍ , ഇനി വിലകൂട്ടാന്‍ ഒന്നും ഇല്ല .. ഒന്ന്  തൂങ്ങി ചാവണം   എങ്കില്‍ ഒരു പിടി കയറിനു വേണം 50 രൂപ ...  ഇതിനു എതിരെ ഒന്നും പ്രതികരിക്കാന്‍  ജനത്തിന് സമയം ഇല്ലാ . തല്ലു  കൊള്ളാന്‍  ചെണ്ടയും കാശു വാങ്ങാന്‍ മാരനും എന്ന നില ആണ് ഇപ്പോള്‍ കേരളത്തില്‍ . സമരങ്ങളും പ്രതിഷേധങ്ങളും  നടത്താനും അവകാശങ്ങള്‍ നേടി കൊടുക്കാനും ഇടതു പക്ഷം . കാര്യം കഴിഞ്ഞു വോട്ടിനു ചെല്ലുമ്പോള്‍ സമദൂരവും ശെരി ദൂരവും പറഞ്ഞു വോട്ടു കൊണ്ഗ്രസ്സിനു . അവര് വന്നു വീണ്ടും  വില കൂട്ടും.

ഇന്ന് നാട്ടില്‍  പ്രതിഷേധങ്ങള്‍ ഇഷ്ടപെടാത്ത ഒരു അരാഷ്ട്രീയ ജന വിഭാഗം വളര്‍ന്നു  വരുന്നുണ്ട് . അതിന്റെ പ്രതിഫലനങ്ങള്‍  സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കാണാന്‍ കഴിയുന്നുണ്ട് .  അഴിമതിക്ക് എതിരെ ഉം വില വര്‍ധനവിന്  എതിരെയും പ്രതികരിക്കുന്നവരും ഉണ്ട് .  കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഇഷ്ടംപോലെ വിലകൂട്ടുംപോള്‍ , ദുരിതത്തില്‍ ആകുന്നതു സാധാരണ ജന വിഭാഗം ആണ് . കോരന് കഞ്ഞി എന്നും കുമ്പിളില്‍ തന്നെ എന്ന് പഴം ചൊല്ല്  എന്നാല്‍ ഇന്ന് കഞ്ഞി പോയിട്ട് കഞ്ഞി വെള്ളം പോലും കിട്ടാത്ത അവസ്ഥ ആണ് വരുന്നത് .  ഒരു ആശ്വാസം പൊതു വിതറ സമ്പ്രദായവും മാവേലി സ്ടോരുകളും ആരുന്നു . എന്നാല്‍ ഇന്ന് അവ അടച്ചു പൂട്ടലിന്റെ വക്കില്‍ ആണ് .   ഇങ്ങനെ പോയാല്‍ സമീപ ഭാവിയില്‍  തന്നെ  ഭാരതത്തില്‍ പട്ടിണി മരണങ്ങള്‍  ഒരുപാട് ഉണ്ടാകും .   അതിനെയും എങ്ങനെ വിദേശ മാര്‍ക്കറ്റില്‍  വിറ്റഴിക്കാം എന്ന് ആകും സര്‍ക്കാരുകളുടെ അടുത്ത നോട്ടം . എല്ലാം സഹിക്കാന്‍  വിധിക്ക പെട്ട വിഭാഗം ആണ് സാധാരണ ജനം ... 


  ഈ വിഷയം ഇവിടെ അവതരിപ്പിക്കുന്നു . നാടിന്‍റെ പുരോഗതി ഇഷ്ടപെടുന്നവര്‍ അഭിപ്രായം പറയുക . 

1 അഭിപ്രായം:

  1. വളരെ ശരി ആണ് സാമ്പത്തിയ പുനക്രമികരണം നടത്താതെ സകല സര്‍ക്കാരുകളും സകല ഭാരവും സധാരനക്കാരന്റെ മേലെ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തു വരുന്നത് ... മണ്‍സൂണ്‍ മഴയുടെ കുറവുമൂലം ഇനിയും കടുത്ത വിലകയറ്റം അനുഭവിക്കാന്‍ ഇരിക്കുന്നതെ ഉള്ളു അന്നും സര്‍ക്കാരുകള്‍ നോക്കി ഇരിക്കും

    ഇത്തരം പ്രവര്‍ത്തികളും അഴിമതിയുമാണ് രാജ്യത്തെ ജനങ്ങള്‍ക്ക്‌ ജനാതിപത്യത്തില്‍ ഉള്ള വിശ്വാസം തന്നെ ഇല്ലാതെ ആക്കുന്നത് ..

    മറുപടിഇല്ലാതാക്കൂ