2012, മേയ് 16, ബുധനാഴ്‌ച

ആശയ സമരം



ആശയസമരങ്ങള്‍ സി പി ഐ എം ഇല്‍ പുത്തരി അല്ല  എന്നാല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുടെ വക്താക്കളായി നടന്ന കുറെ അധികം സഖാക്കള്‍ വിഭാഗീയത മൂത്തപ്പോള്‍ പാര്‍ട്ടി വിട്ടു പോയി . അത് ആശയ സമരം എന്ന് പുറമേ പറയാം എന്ന് അല്ലാതെ  പാര്‍ട്ടിയിലെ അധികാര സ്ഥാനങ്ങള്‍  പിടിക്കാനും ആ സ്ഥാനത്തിലൂടെ  പാര്‍ലമെന്ററി   സ്ഥാനങ്ങളില്‍  എത്തിപ്പെടാനും വേണ്ടി കുറെ കാലമായി  പ്രസ്ഥാനത്തില്‍  നില നില്‍ക്കുന്ന വിഭാഗീയതയുടെ ഫലമായി  പാര്‍ട്ടിയില്‍ നിന്നും പലരും പുറത്തു പോയിട്ടുണ്ട്, അതെല്ലാം ആശയ സമരം എന്ന് വ്യാഖ്യാനിക്കാന്‍ കഴിയില്ല . അടുത്ത കാലത്തായി  പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗീയതക്ക് ഒരു ആശയ സമരവും ഉണ്ടായട്ടില്ല  അപൂര്‍വ്വം ചില അവസരങ്ങളില്‍ ഒഴിച്ചാല്‍ . നാലാം ലോകവാദവും, എ ഡി ബി, ലോകബാങ്ക്  വായിപ്പയും , വര്‍ഗ്ഗീയ പാര്‍ട്ടികളോട് ഉള്ള   സമീപനവും, സ്വത്വ രാഷ്ട്രീയവും അങ്ങനെ ചില വിഷയങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പാര്‍ട്ടിയിലെ വിഭാഗീയത പൂര്‍ണ്ണമായും അധികാര സ്ഥാനങ്ങളില്‍ എത്തിപ്പെടാന്‍ വേണ്ടി ചില നേതാക്കള്‍ നടത്തിയ തരംതാണ കളിയായിരുന്നു.  അതിനു വേണ്ടി ചിലര്‍ മാധ്യമങ്ങളെ ഉപയോഗിച്ചു, ചിലര്‍ പാര്‍ട്ടി സഖാക്കളേ ഉപയോഗിച്ചു. 


റിവിഷനിസ്റ്റ്  രീതിയേയും  പങ്കാളിത്ത ജനാധിപത്യത്തെയും  തള്ളി പറഞ്ഞു   മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു ധാരയില്‍ കൂടി തന്നെ  ആണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത് . അല്ലായിരുന്നു എങ്കില്‍ പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു പ്രധാനമന്ത്രിയെ കിട്ടിയേനേം , മുസ്ലീം ലീഗ് പോലെ ഉള്ള പാര്‍ട്ടികളെ കൂട്ട് പിടിച്ചു പാര്‍ട്ടിക്ക് എന്നും അധികാരത്തില്‍ തുടരാമായിരുന്നു. അതിനു ഒന്നും പാര്‍ട്ടിക്ക് പോകാന്‍ കഴിയഞ്ഞത്   മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നത്‌ കൊണ്ട് തന്നെ ആണ്.  ജനകീയാസൂത്രണത്തിന് എതിരെ പോലും ആശയ സമരവും പാര്‍ട്ടിയില്‍ വ്യക്തമായ ചര്‍ച്ചയും അതിലൂടെ നിലപാടുകളും ഉണ്ടായട്ടുണ്ട് . കേന്ദ്രീകൃത  ജനാധിപത്യത്തില്‍ നിന്നും വികേന്ദ്രീകാരണതിലൂടെ   ജനങ്ങളിലേക്ക്  അധികാരം എത്തുകയും  അത് നാടിന്റെ മുഖച്ചായ മാറ്റുന്ന വികസനം ആകിമാറ്റാന്‍ കഴിഞ്ഞതും  ലോകത്തിന്റെ മുഴുവന്‍ പ്രശംസ നേടിയെടുത്ത മാറ്റങ്ങള്‍ ആയിരുന്നു .  അതേപോലെ  തന്നെ നാലാം ലോകവാദം, ആ സമയത്തും പാര്‍ട്ടിയില്‍ ആശയപരമായ ചേരിതിരുവും ആശയ സംഘട്ടനങ്ങളും ഉണ്ടാകുകയും അത് വിശദമായ ചര്‍ച്ചകളിലൂടെ നാലാം ലോക വാദവും  മാര്‍സ്സിസ്റ്റു ലെനിനിസ്റ്റു ആശയങ്ങളും തമ്മില്‍ ഉള്ള വെത്യാസവും വലതു പക്ഷ വെതിയാനവും  എല്ലാം വ്യക്തത വരുത്തിയതാണ്. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ആശയ സമരങ്ങളെ മാധ്യമങ്ങളില്‍ കൂടി പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത്  തെറ്റായി കാണുന്നില്ല അത് പൊതു സമൂഹത്തിന്റെ കാഴ്ചപാടുകള്‍ മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍  ഇന്ന് മാധ്യമങ്ങള്‍ പാര്‍ട്ടിയിലെ ആശയ സമരങ്ങളെ അഭിപ്രായ വെത്യസങ്ങളെ  അവരുടെ വാര്‍ത്താ വിപണനത്തിന് ഉള്ള ആയുധം ആക്കുകയാണ് അതിനു അറിഞ്ഞോ അറിയാതയോ പല ഉന്നത സഖാക്കളും വീണു പോകുന്നു . അത് വിഭാഗീയത ഊതി പെരുപ്പിക്കാന്‍ ഉള്ള ആയുധം ആക്കുന്നു. അത് കമ്മ്യൂണിസ്റ്റു നേതാക്കള്‍ക്ക് ചേര്‍ന്ന നിലപാടുകളും പ്രവര്‍ത്തിയും അല്ല.


 ഒരു ആശയ സംവാദങ്ങളും  ഒഞ്ചിയതും ഷൊര്‍നൂറും  ഉയര്‍ന്നു വന്ന വിഭാഗീയതയില്‍ ദര്‍ശിക്കാന്‍ കഴിയുന്നില്ല .  പാര്‍ട്ടി നേതൃത്വത്തിന് എതിരെ സ്ഥാനമാനങ്ങള്‍ പിടിച്ചെടുക്കാന്‍ വേണ്ടി കാലങ്ങളായി നടന്ന വിഭാഗീയതയുടെ ഫലം ആയി ആഗ്രഹിച്ച അധികാരങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ കുറെ  സഖാക്കള്‍ പുറത്തു പോയി .  പഞ്ചായത്ത് ഭരണങ്ങള്‍ എല്ലാ സ്ഥലങ്ങളിലും ഇടതു പക്ഷം കൂട്ടായി നടത്തുന്നു. ചില സ്ഥലങ്ങളില്‍ പ്രസിഡണ്ട്‌  സ്ഥാനങ്ങള്‍ ഒരു നിശ്ചിത കാലയളവിലേക്ക് വീതം വെക്കാറുണ്ട്. അത് ഒരു മുന്നണി മര്യാദയുടെ ഭാഗം ആണ് അത് ഉള്‍ക്കൊള്ളാന്‍  കഴിയാതെ  ഒഞ്ചിയത്തെ ചില പഞ്ചായത്തുകളിലെ പ്രസിഡണ്ട്‌ സ്ഥാനം വിട്ടു കൊടുക്കുന്നതിനു എതിരെ പ്രതികരിച്ചു കുറെ സഖാക്കള്‍ പുറത്തു പോയി. സ്വന്തമായി ഒരു പാര്‍ട്ടി രൂപീകരിച്ചു . അതില്‍ എന്ത് ആശയ സമരം ആണ് ഉള്ളത്? അധികാരത്തിനു വേണ്ടി ഉള്ള കടിപിടിയായെ അതിനെ കാണാന്‍ കഴിയു . ഒരു ഇടതു പക്ഷ പ്രവര്ത്തകന് ആദ്യം വേണ്ടത് സംഘടന അച്ചടക്കവും  പാര്‍ട്ടി നിലപാടുകളെ അംഗീകരിക്കാന്‍ ഉള്ള മനസ്സും ആണ്. അത് പുലര്‍ത്താതെ പുറത്തുപോയി . പോയവര്‍ക്ക് ഊര്‍ജ്ജം പകരത്തക്ക നിലയില്‍ അന്ന് പാര്‍ട്ടിയില്‍ നിന്നും ചില സഖാക്കളുടെ പ്രതികരണങ്ങളും  വൈരാഗ്യ ബുദ്ധിയോടെ ഉള്ള സമീപനവും ഉണ്ടായി . കൂട്ടിയോജിപ്പിന്റെ പാത സ്വീകരിക്കാന്‍ അന്ന് പ്രാദേശിക നേതൃത്വത്തിനോ ജില്ല സംസ്ഥാന നേതൃത്വത്തിനോ കഴിഞ്ഞില്ല എന്നത് വസ്തുത ആണ്. 

പാര്‍ലമെന്റാരി വ്യാമോഹം  ഇന്ന് സി പി ഐ എം  നേതാക്കളിലും കടന്നു കൂടിയട്ടു ഉണ്ട് എന്നത് പാര്‍ട്ടി പലപ്പോഴും അംഗീകരിച്ച സത്യമാണ്. അത് ഉപേക്ഷിച്ചു എങ്കില്‍ മാത്രമേ  നേതാക്കള്‍ വെച്ച് പുലര്‍ത്തുന്ന വിഭാഗീയത അവസാനിക്കുകയുള്ളൂ . കേരളത്തിന്റെ മുന്നേറ്റത്തിനു ഇന്ത്യയുടെ മുന്നേറ്റത്തിനു ഇടതു പക്ഷത്തിന്റെയും  അതിനു നേതൃത്വം കൊടുക്കുന്ന സി പി ഐ എം ന്റെയും വളര്‍ച്ച  അത്യാവശ്യം ആയ ഘടകമാണ്. ആശയ സമരങ്ങളെ ആശയ പരമായി നേരിട്ടുകൊണ്ട് ശക്തമായ സംവാദങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ട്  സമൂഹത്തിന്റെ  ബൌധിക മണ്ഡലങ്ങളെ ഇപ്പോള്‍ ഉള്ള നവ ലിബരലിസത്തിനു എതിരെ  അണി നിരത്തി  ഭൂരിപക്ഷം വരുന്ന പാവങ്ങളുടെയും സാധാരണക്കാരുടെയും  ഇടത്തരക്കാരുടെയും പ്രതീക്ഷയായ ഇടതു പ്രസ്ഥാനങ്ങള്‍  വളരണം.

ഇത് ഇടതുപക്ഷ ആശയ സമരങ്ങളെ കുറിച്ച് ഉള്ള വിശദമായ ലേഖനം അല്ല . ഇപ്പോള്‍ മാധ്യമങ്ങളില്‍ ഉണ്ടായ ചര്‍ച്ചകളെ നിരീക്ഷിച്ചു എന്ന് മാത്രം .

12 അഭിപ്രായങ്ങൾ:

  1. നിരീക്ഷണം ഓക്കേ നന്ന് , എന്നാലും കൊല്ലരുതായിരുന്നു ഹും !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊലപാതകത്തിനെ ഞാന്‍ ന്യായീകരിക്കുന്നില്ല . അത് നീചവും നിഷ്ടൂരവും ആണ് . ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് . ആശയസമരം ആണ് കുറെ സഖാക്കള്‍ പുറത്തു പോയി പാര്‍ടി ഉണ്ടാക്കാന്‍ കാരണം എന്നാ വ്യാഖ്യാനങ്ങളെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല അത് നിരീക്ഷിച്ചു എഴുതി എന്നെ ഉള്ളൂ

      ഇല്ലാതാക്കൂ
  2. ചില കാര്യങ്ങളോട് വിയോഗിപ്പ് രേഖപ്പയൂത്തുന്നു.

    പാര്‍ട്ടി വിട്ടവര്‍ എല്ലാം പാര്‍ലമെന്റാരി വ്യാമോഹം കൊണ്ടാണ് എന്നാ കാഴ്ചപ്പാട് തെറ്റാണ്.ഒഞ്ചിയം എന്നത് പാര്‍ലമെന്റാരി വ്യാമോഹം ആണ് എന്നാ നിലയില്‍ സി.പി.എം ഇപ്പോള്‍ രേഖ തയ്യാറാക്കി പുറത്തിറക്കിയിരിക്കുന്നു.ഇത് കണ്ണടച്ച് വിശ്വസിച്ചു കൂടാ.മറ്റൊന്ന് പാര്‍ലമെന്റാരി വ്യാമോഹം കൊണ്ട് തന്നെ ആണ് പിണറായിയും കൂട്ടരും ഇന്ന് ജനങ്ങളില്‍ നിന്ന് അകന്നു കൊണ്ടിരിക്കുന്നത്."മുസ്ലീം ലീഗ് പോലെ ഉള്ള പാര്‍ട്ടികളെ കൂട്ട് പിടിച്ചു പാര്‍ട്ടിക്ക് എന്നും അധികാരത്തില്‍ തുടരാമായിരുന്നു."എന്നതും ശരിയല്ല.മദനിയുടെ തോളില്‍ കൈയിട്ടു നടന്ന ഒരു കാലം ഉണ്ടായിരുന്നു എന്നത് മറക്കരുത്.പിണറായിയുടെ പാര്‍ലമെന്റാരി വ്യാമോഹം തന്നെ ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കാന്‍ കാരണം.ജയിച്ചാല്‍ അച്ചുതാനന്ദനെ മുഖ്യ മന്ത്രി ആക്കേണ്ടി വരും എന്നത് തന്നെ ആണ്.വികേന്ദ്രീകരണം നല്ലത് തന്നെ ആണ് അവിടെ രാഷ്ട്രീയപാര്‍ട്ടികളുടെ കളികള്‍ കാണാന്‍ മറക്കരുത്."പാര്‍ലമെന്റാരി വ്യാമോഹം ഇന്ന് സി പി ഐ എം നേതാക്കളിലും കടന്നു കൂടിയട്ടു ഉണ്ട് എന്നത് പാര്‍ട്ടി പലപ്പോഴും അംഗീകരിച്ച സത്യമാണ്." എങ്കില്‍ എന്തുകൊണ്ട് ഇവര്‍ മാറുന്നില്ല.ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്യാപ്പെടനം എന്നുള്ള ഒരു സാധാ അങ്ങത്തിന്റെ വികാരം മാനിക്കാം.എന്നാല്‍ മേല്‍ ഘടകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങള്‍ ആണ് ഇന്ന് സി.പി.എമ്മിനെ നാശത്തിലേക്ക് നയിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ നല്ലത് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സി പി ഐ എം കേന്ദ്രീകൃത ജനാധിപത്യം നിലനില്‍ക്കുന്ന ഒരു പാര്‍ട്ടി ആണ് . ഉപരിക്കമ്മട്ടിയുടെ തീരുമാനങ്ങള്‍ അങ്ങീകരിക്കാന്‍ ഉള്ള ബാധ്യത ഓരോ അങ്ങതിനും കമ്മറ്റിക്കും ഉണ്ട് . ഒന്ചിയാതെ വിഷയം പാര്‍ടി രേഖ ഇറക്കി ഞാന്‍ അറിഞ്ഞതല്ല വര്‍ഷങ്ങളായി അറിയാം . കഴിഞ്ഞ 15 വര്‍ഷങ്ങളായി പാര്‍ട്ടി അംഗം ആയി അല്ലാതെയും പാര്‍ട്ടിയുമായി അടുത്ത പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ അറിയാവുന്ന വസ്തുതകള്‍ കോര്‍ത്ത്‌ ഇണക്കി എഴിതിയതാണ് . മദനിയെ കൂട്ടുപിടിച്ചത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രം ആയിരുന്നു അവരെ ഒരിക്കലും ഇടതു മുന്നണിയിലേക്ക് കൊണ്ട് വരന്‍ സി പി ഐ എം ശ്രെമിച്ചട്ടില്ല. . പാര്‍ലമെന്റാരി വ്യാമോഹം ഒരു സുപ്രഭാതത്തില്‍ മാറും എന്ന് കരുതാന്‍ കഴിയില്ല . അത് മാറാന്‍ ശക്തമായ നടപടികള്‍ ആവശ്യം ആണ് . അതിന്റെ ആദ്യ പടിയാണ് ഒരു ആളിന് രണ്ടു പ്രാവശ്യം മത്സരിക്കാന്‍ ഉള്ള അവസരം , കൂടാതെ മൂന്നു പ്രാവശ്യം സെക്രടറി ആയി ഇരിക്കാന്‍ ഉള്ള അവസരം . സി പി ഐ എം ന്റെ ജനകീയ മുഖം എന്ന് വി എസ് നെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുംപോലും എനിക്ക് അത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ല . കാരണം അധികാരത്തിനു വേണ്ടി പാര്‍ട്ടിയില്‍ വിഭാഗീയത തുടക്കം ഇട്ടതു അദേഹം ആണ് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ . പിണറായി ഉള്‍പെടുന്ന ഇപ്പോഴത്തെ നേതൃത്വത്തിലെ ചിലരുടെ ജീവിത ശിളികളും പ്രവര്‍ത്തനങ്ങളും ഒരു കമ്മ്യൂണിസ്റ്റു നേതാവിന് ചേര്‍ന്നതാണോ എന്ന് ചോദിച്ചാല്‍ അതും അല്ല . കാരണം ജനങ്ങളോട് അടുത്ത് നില്‍ക്കണ്ടാവര്‍ ആണ് നേതാക്കള്‍ അവരില്‍ ഇന്ന് കാണുന്ന ധാര്‍ഷ്ട്യം പ്രസ്ഥാനത്തെ പിന്നോട്ട് അടിപ്പിക്കും എന്നാ കാര്യത്തില്‍ സംശയം ഇല്ല . വിമര്‍ശനവും സ്വയം വിമര്‍ശന പരമായും കാര്യങ്ങളെ വിലയിരുത്തി മുന്നോട്ടു പോയി എങ്കിലേ പ്രസ്ഥാനത്തിന് നിലനില്‍ക്കാന്‍ കഴിയു .

      പാര്‍ട്ടി വിട്ടു പുതിയ പാര്‍ട്ടി ഉണ്ടാക്കിയവര്‍ ഒരു ആശയ സമരവും ഉയര്‍ത്തി ഇല്ല എന്ന വസ്തുത ഉയര്‍ത്തി കാട്ടാനും പാര്‍ട്ടിയുടെ പോരയിമകള്‍ ചൂണ്ടി കാട്ടാനും വേണ്ടി എഴുതിയ ഒരു ലേഖനം ആണ്

      ഇല്ലാതാക്കൂ
    2. രെക്ത രൂക്ഷിത വിപ്ലവം അല്ല ജനകീയ ജനാധിപത്യ വിപ്ലവം ആണ് പാര്‍ട്ടി നയം എന്ന് മനസ്സിലാക്കാത്ത കുറെ സഖാക്കള്‍ കാട്ടി കൂട്ടുന്ന അക്രമത്തിനു പ്രസ്ഥാനം മൊത്തത്തില്‍ സമൂഹത്തില്‍ തെറ്റിദ്ധരിക്ക പെടുന്ന അവസ്ഥ ആണ് ഉള്ളത് . ഇങ്ങനെ ഒരു കൊലപാതകത്തില്‍ കൂടി പാര്‍ട്ടിക്ക് വളരാന്‍ കഴിയില്ല. ജനങ്ങളെ ആശയപരമായി ആണ് പ്രസ്ഥാനത്തിന് ഒപ്പം കൂട്ടണ്ടത് അല്ലാതെ അക്രമവും ധാര്‍ഷ്ട്യവും കൊണ്ട് പാര്‍ട്ടിക്ക് ഒന്നും നേടാന്‍ കഴിയില്ല എന്ന് നേത്ക്കളും സഖാക്കളും മനസ്സിലാക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു . ഈ കൊലപാതകത്തെ ഒരിക്കലും അന്ഗീകരിക്കുന്നില്ല ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം പാര്‍ട്ടിയെ മൊത്തത്തില്‍ തകര്‍ക്കാനുള്ള മാധ്യമങ്ങളുടെയും കുറെ രാഷ്ട്രീയ നേതാക്കളുടെയും ശ്രെമത്തെ ശക്തമായി തള്ളികളയുന്നു . പോലീസ്സ് പറയുന്നത് ശെരിയാണ്‌ എങ്കില്‍ തന്നെ ഏതാനും കുറെ സഖാക്കള്‍ ചെയ്ത ക്രൂരത പാര്‍ട്ടിയുടെ മൊത്തത്തില്‍ ഉള്ളനയം അല്ല . അതിനെ തള്ളി കളഞ്ഞു കൊണ്ട് തന്നെ പാര്‍ട്ടി കേരള സമൂഹത്തില്‍ ശക്തമായി നിലയുറപ്പിച്ചു നില്‍ക്കും .

      സഖാവ് ടി പി യുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു ഒപ്പം അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു

      ഇല്ലാതാക്കൂ
  3. ഇരകളുടെ കൂടെ ഓടുകയും വേട്ടക്കാരുടെ കൂടെ വേട്ടയാടുകയും...എന്നൊരു ചൊല്ലുണ്ട്

    മറുപടിഇല്ലാതാക്കൂ
  4. ജനകീയ ജനാധിപത്യ വിപ്ലവം --പാര്‍ലമെന്റാരി വ്യാമോഹം രണ്ടും തമ്മിലുള്ള വ്യത്യാസം താങ്കള്‍ മനസിലാക്കിയതാണോ---മദനിയെ കൂട്ടുപിടിച്ചത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രം ആയിരുന്നു പോലും എന്താണ് സഖാവെ തന്ത്രമല്ലാത്തത്---? മുഖത്തേക്ക് പായുന്ന കൊലക്കത്തിയോ ?

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. മറുപടികൾ
    1. അങ്ങനെ ഒരു വിശ്വാസം എനിക്ക് ഇല്ല സുഹൃത്തേ ജനങ്ങള്‍ ആണ് പാര്‍ട്ടിയുടെ കറുത് അതില്‍ പൂര്‍ണ്ണമായും വിശ്വസിച്ചു തന്നെ ആണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതും ചില തെറ്റുകള്‍ പ്രസ്ഥാനത്തിന് പറ്റിയട്ടുണ്ട് അവ തിരുത്തി മുന്നോട്ടു പോകുക തന്നെ ചെയ്യും . ജനങ്ങള്‍ വിഡ്ഢികള്‍ ആണ് എന്ന ഒരു വിചാരവും സി പി ഐ എം നു ഇല്ല . എന്നും ജനങ്ങള്‍ക്ക്‌ ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം ആണ് . അതിനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രെമിച്ചാല്‍ അത് ബോധ്യമാകും . ഇന്ന് കുറെ മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നത് അല്ല സി പി ഐ എം . അത് എന്താണ് എന്ന് വര്‍ഷങ്ങളോളം അടുത്ത അറിയുകയും പഠിക്കുകയും ചെയ്ത ആള് എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും പാര്‍ട്ടി ഒരിക്കലും ജനത്തെ വിഡ്ഢികളായി കാണുന്നില്ല എന്ന് .

      ഇല്ലാതാക്കൂ
  7. പ്രിയ സഖാവെ , താങ്കള്‍ അയക്കുന്ന കമെന്റുകള്‍ എനിക്ക് മെയില്‍ ആയി മാത്രമേ ഇപ്പോള്‍ കിട്ടുന്നുള്ളൂ..എന്താണെന്നറിയില്ല ബ്ലോഗില്‍ കമെന്റ് വരുന്നില്ല. മറുപടി മെയില്‍ അയക്കാന്‍ നോക്കിയപ്പോള്‍ താങ്കളുടെ മെയില്‍ ഐ ഡി യും അവിടെ ഇല്ല.

    വിശദമായ അഭിപ്രായങ്ങളും വീക്ഷണവും പങ്കു വച്ചതിനു ഒരുപാട് നന്ദി. താങ്കള്‍ അവസാനം അയച്ച മറുപടികളില്‍ പലതിനോടും ഞാന്‍ യോജിക്കുന്നു. വിയോജിപ്പുകള്‍ ഇവിടെ ഞാന്‍ പങ്കു വക്കുന്നില്ല.
    നന്ദി ..വീണ്ടും കാണാം..ലാല്‍ സലാം..

    മറുപടിഇല്ലാതാക്കൂ