2012, മേയ് 11, വെള്ളിയാഴ്‌ച

ഒരു സായന്തന പുഷ്പത്തിന്‍ തേങ്ങല്‍കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,
ഇതളുകളില്‍   തളിര്‍ത്തു സൗരഭം പരത്തി
ഞാന്‍ നിന്നിരുന്നപ്പോള്‍
നീ എന്നില്‍ അലിഞ്ഞു .
ഞാന്‍ എന്നില്‍ ഒളിപ്പിച്ച എന്‍
തേന്‍ കണങ്ങള്‍ നീ നുകര്‍ന്നു .
ഇന്ന് എന്‍ ഇതളുകള്‍ കൊഴിഞ്ഞു
ഈ സായന്തനത്തില്‍ എത്തിടുമ്പോള്‍
എന്തേ നീ പറന്നകന്നിടുന്നു.??...
എന്‍ തേന്‍ നുകര്‍ന്ന് നിന്നപ്പോള്‍
എന്‍ കാതില്‍ നീ മൂളിയ 
ശൃംഗാര ഗാനത്തിന്‍
അലയൊലികള്‍ ഇന്നും
എന്‍ കാതില്‍ മുഴങ്ങിടുന്നു
ഇതോ നീ പറഞ്ഞ പ്രണയം ?
ഇതോ നീ പാടിയ അനശ്വര പ്രണയം?
ഇതോ കവികള്‍ പാടി പുകഴ്ത്തിയ
സ്വര്‍ഗീയ അനുഭൂതി ? .
ഇതോ കാമദേവന്റെ പുഷ്പ ബാണത്തില്‍
ഒളിപ്പിച്ച അനുരാഗത്തില്‍ വല്ലികള്‍ ?
ഇന്ന് നിന്‍ പ്രണയം
അരികത്തു നിക്കുമെന്‍ സഖിയോടോ ?
അവളിലേ തേന്‍ നുകരനായി നീ  ത്തിടുമ്പോള്‍
എന്‍ അന്തരാത്മാവ് നിനക്കായ്‌  കേഴുന്നു 

എന്തെ എന്‍ അരികത്തു നീ അണയാത്തത്.?
കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,

**************************************കടപ്പാട് :ചിത്രം , എന്റെ സുഹൃത്ത്‌ വിനു മാത്യു 

13 അഭിപ്രായങ്ങൾ:

 1. ഉണ്ണീ കവിത നന്നായി.. "ശൃംഗാരം" എന്നാണു വേണ്ടത്.. എഡിറ്റ്‌ ചെയ്യൂ
  ഓള്‍ ദി ബെസ്റ്റ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ജോയിച്ചായ... ടൈപ്പിങ്ങില്‍ വന്ന പിശകാണ് . തെറ്റ് ചൂണ്ടി കാട്ടിയതിനു ഒരുപാട് നന്ദി . തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

   ഇല്ലാതാക്കൂ
 2. നന്നായിട്ടുണ്ട്....പ്രണയത്തിന്റെ മറ്റൊരു മുഖം..
  അരികിലെത്താന്‍ സാധിക്കട്ടെ സായന്തന പുഷ്പത്തിന്..
  എല്ലാ ആശംസകളും....

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ട് ..എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 4. നന്നായിട്ടുണ്ട് ഉണ്ണീ...തുടരുക! ആശംസകള്‍ !!

  മറുപടിഇല്ലാതാക്കൂ