കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,
ഇതളുകളില്‍ തളിര്‍ത്തു സൗരഭം പരത്തി
ഞാന്‍ നിന്നിരുന്നപ്പോള്‍
നീ എന്നില്‍ അലിഞ്ഞു .
ഞാന്‍ എന്നില്‍ ഒളിപ്പിച്ച എന്‍
തേന്‍ കണങ്ങള്‍ നീ നുകര്‍ന്നു .
ഇന്ന് എന്‍ ഇതളുകള്‍ കൊഴിഞ്ഞു
ഈ സായന്തനത്തില്‍ എത്തിടുമ്പോള്‍
എന്തേ നീ പറന്നകന്നിടുന്നു.??...
എന്‍ തേന്‍ നുകര്‍ന്ന് നിന്നപ്പോള്‍
എന്‍ കാതില്‍ നീ മൂളിയ ശൃംഗാര ഗാനത്തിന്
അലയൊലികള്‍ ഇന്നും
എന്‍ കാതില്‍ മുഴങ്ങിടുന്നു
ഇതോ നീ പറഞ്ഞ പ്രണയം ?
ഇതോ നീ പാടിയ അനശ്വര പ്രണയം?
ഇതോ കവികള്‍ പാടി പുകഴ്ത്തിയ
സ്വര്‍ഗീയ അനുഭൂതി ? .
ഇതോ കാമദേവന്റെ പുഷ്പ ബാണത്തില്‍
ഒളിപ്പിച്ച അനുരാഗത്തില്‍ വല്ലികള്‍ ?
ഇന്ന് നിന് പ്രണയം
അരികത്തു നിക്കുമെന് സഖിയോടോ ?
അവളിലേ തേന്‍ നുകരനായി നീ എത്തിടുമ്പോള്‍
എന്‍ അന്തരാത്മാവ് നിനക്കായ് കേഴുന്നു
എന്തെ എന്‍ അരികത്തു നീ അണയാത്തത്.?
കൊതിച്ചു പോണു ഞാന്‍ ഒരിക്കല്‍ കൂടി
നീ എന്‍ അരുകില്‍ എത്തിയിരുന്നെങ്കില്‍ ,
******************************
കടപ്പാട് :- ചിത്രം , എന്റെ സുഹൃത്ത് വിനു മാത്യു
ഉണ്ണീ കവിത നന്നായി.. "ശൃംഗാരം" എന്നാണു വേണ്ടത്.. എഡിറ്റ് ചെയ്യൂ
മറുപടിഇല്ലാതാക്കൂഓള് ദി ബെസ്റ്റ്
നന്ദി ജോയിച്ചായ... ടൈപ്പിങ്ങില്‍ വന്ന പിശകാണ് . തെറ്റ് ചൂണ്ടി കാട്ടിയതിനു ഒരുപാട് നന്ദി . തുടര്‍ന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു
ഇല്ലാതാക്കൂനന്നായിട്ടുണ്ട്....പ്രണയത്തിന്റെ മറ്റൊരു മുഖം..
മറുപടിഇല്ലാതാക്കൂഅരികിലെത്താന് സാധിക്കട്ടെ സായന്തന പുഷ്പത്തിന്..
എല്ലാ ആശംസകളും....
thank you rajesh
ഇല്ലാതാക്കൂകൊള്ളാം....
മറുപടിഇല്ലാതാക്കൂthank you
ഇല്ലാതാക്കൂNo honey No money
മറുപടിഇല്ലാതാക്കൂthank you ajith
ഇല്ലാതാക്കൂകൊള്ളാം.. ഇനിയും എഴുതുക.
മറുപടിഇല്ലാതാക്കൂthank you najeem
ഇല്ലാതാക്കൂനന്നായിട്ടുണ്ട് ..എല്ലാ ആശംസകളും
മറുപടിഇല്ലാതാക്കൂthank you raihana
ഇല്ലാതാക്കൂനന്നായിട്ടുണ്ട് ഉണ്ണീ...തുടരുക! ആശംസകള്‍ !!
മറുപടിഇല്ലാതാക്കൂ