2011, ജൂൺ 13, തിങ്കളാഴ്‌ച

കൈനീട്ടം............. (ഭാഗം 2)


പെട്ടനുള്ള ഞെട്ടലില്‍ നിന്നും മുക്തയായി ഞാന്‍ റൂമിലേക്ക്‌ ഓടി . പിന്നീടു ഉള്ള ദിനങ്ങള്‍ തീഷ്ണമായ പ്രണയതിന്റെതായിരുന്നു. അവദിക്കാലം ഒരു പ്രണയകാലം ആയി മാറി . മെയ്‌ മാസം ആയപ്പോഴേക്കും എന്റെ റിസള്‍ട്ട്‌ വന്നു ഞാന്‍ തിരിച്ചു കൊച്ചിയിലേക്ക് പോയി . എങ്കിലും ദിവസേന ഉള്ള ഫോണ്‍ വിളികളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ സ്വപ്‌നങ്ങള്‍ അയവിറക്കി . ഞാന്‍ പ്രീഡിഗ്രിക്ക് മഹാരാജാസില്‍ ചേര്‍ന്നു,സന്ദീപേട്ടന്‍ ‍ എഞ്ചിനീയറിംഗ്
പഠനത്തിനായി പാലക്കാട്ടേക്ക് പോയി . 

തുടര്‍ന്ന് വന്ന ഓണം അവധിക്കു മുന്‍പ് ഉള്ള ദിനങ്ങള്‍ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ ആവാത്ത ദിനങ്ങള്‍ ആയിരുന്നു . 

അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. കോളേജില്‍ നിന്നും ക്ലാസ്സു കഴിഞ്ഞു വീട്ടില്‍ എത്തിയ എന്നെയും കാത്തു അടുത്ത വീട്ടിലെ അങ്കിളും ആന്റിയും ഉണ്ടാരുന്നു. എന്താ കാര്യം എന്ന് മനസിലായില്ല, അവരുടെ മുഖഭാവത്തില്‍ നിന്നും എന്തോ വലിയ അപകടം ആണ് എന്ന് എനിക്ക് തോന്നി . ആന്റി പറഞ്ഞു മോളെ നിന്റെ അച്ഛനും അമ്മയും സഞ്ചരിച്ചിരുന ബൈക്ക് അപകടത്തില്‍ പെട്ടു . 2 പേരും ആശുപത്രിയില്‍ ആണ് . ഭൂമി പിളര്‍ന്നു താഴേക്ക്‌
പോവുകയാണോ എന്ന് തോന്നിപ്പോയി . കരയാന്‍ പോലും തോനാതെ മനസിന്റെ കടിഞ്ഞാല്‍
എന്നില്‍ നിന്നും പോയി .

മുഖത്ത് വെള്ളം വീഴുന്നത് അനുഭവ പെട്ടപോള്‍ ആണ് ഞാന്‍ കണ്ണ് തുറന്നത് ‍ . വേഗം ആശുപത്രിയിലേക്ക് തിരിച്ചു. പക്ഷേ എന്നെ കാണാന്‍ കാത്തു നില്‍ക്കാതെ എന്റെ അച്ഛന്‍ എന്നെ വിട്ടു പോയിരുന്നു . അമ്മ അത്യാസന്ന നിലയില്‍ ICU വില്‍ ആയിരുന്നു . ICU വില്‍ കയറി അമ്മയെ കാണുമ്പൊള്‍ അമ്മക്ക് ബോധം ഉണ്ടായിരുന്നില്ല. അച്ഛനെ അവിടെ എല്ലാം തിരക്കി അപ്പോളാണ് ആന്റി പറഞ്ഞത് മോരച്ചരിയിലേക്കു മാറ്റി എന്ന് . അലറി കരഞ്ഞു കൊണ്ട് മോര്ച്ചരിയിലേക്ക് ഓടി . അവിടെ ചെന്നപോള്‍ കണ്ട കാഴ്ച !!!! ഇന്നും അത് ഓര്‍ക്കുമ്പോള്‍ എന്റെ ശരീരം തളരുന്നു . മോര്‍ച്ചറിയില്‍ ബോധം കേട്ട് വീണ എന്നെ ആരോക്കെയിതാങ്ങി പുറത്തു കിടത്തി . ഒന്ന് ഉറക്കെ കരയാന്‍ പോലും എനിക്കു കഴിഞ്ഞില്ല . മനസ് വേറെ ഏതോ ലോകത്തേക്ക് പോയി . എല്ലാരേയും നോക്കി നിര്‍വികാര ആയി ഞാന്‍ ഇരുന്നു . അപ്പോഴേക്കും അവിടേക്ക് അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കള്‍ എത്തിയിരുന്നു . അടുത്ത ബന്ധുക്കള്‍ ആരും തന്നെ കൊച്ചിയില്‍ ഉണ്ടായിരുന്നില്ല .
ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപതി കിടക്കയില്‍ ആണ്. അടുത്ത്‌ അപ്പച്ചിയും അങ്കിളും ശ്രുതിയും ഉണ്ടായിരുന്നു . ശ്രുതിയും അപ്പച്ചിയും കരയുകയാണ്. എനിക്കു പക്ഷെ കരയാന്‍ കഴിഞ്ഞില്ല ഞാന്‍ അവരെ നോക്കി ചിരിച്ചു. എപ്പോള്‍ വന്നു എന്നൊക്കെ തിരക്കി . പിന്നെ എന്തെല്ലാമോ പരസ്പര ബന്ധം ഇല്ലാതെ ഞാന്‍ പറഞ്ഞു . എന്റെ സംസാരം കൂടി കേട്ടാകണം
അവര്‍ 2 പേരും കൂടുതല്‍ കരയാന്‍ തുടങ്ങി . അവിടെ വന്ന എല്ലാരോടും ഞാന്‍
വിശേഷങ്ങള്‍ തിരക്കി എന്തെല്ലാമോ സംസാരിച്ചു കൊണ്ടിരുന്നു . കുറെ കഴിഞ്ഞാണ്
അറിഞ്ഞത് അമ്മയും എന്നെ ഉപേക്ഷിച്ചു പോയി എന്ന് . അതുകൂടി കേട്ടപ്പോള്‍ ശരീരവും മനസ്സും തളര്‍ന്നു പോയി എന്താണ് ചെയണ്ടത് ജീവിക്കണോ അതോ മരിക്കണോ !!. 

ഇനി എനിക്കു ഈ ലോകത്ത് വേറെ ആരാ ഉള്ളെ. ഇനി ഞാന്‍ എന്തിനാ അപ്പച്ചി ജീവിക്കുന്നെ ?

മോളെ നീ അങ്ങനെ ഒന്നും ചിന്തിക്കരുത് നിനക്ക് ഞങ്ങള്‍ എല്ലാവരും ഉണ്ട് . 

എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ട് എങ്കിലും കരയുകയാണോ ? ഇന്നും അറിയില്ല അത് . ആരൊക്കെയോ എന്നെ താങ്ങി കാറില്‍ കയറ്റി . അമ്മയുടെ തറവാട്ടിലേക്ക് ആണ് പോയത് . ഞങ്ങള്‍ അവിടെ എത്തിയപോഴേക്കും ബന്ധുക്കളും നാട്ടുകാരും ആയി ഒരു വലിയ ജനക്കുട്ടം അവിടെ ഉണ്ടായിരുന്നു . എന്നെയും ശ്രുതിയേം പിടിച്ചു കൊണ്ട് അപ്പച്ചി അകത്തേക്ക് പോയി . എന്നെ കണ്ടതും അമ്മൂമ്മ എന്നെ കെട്ടി പിടിച്ചു കരയാന്‍ തുടങ്ങി . 

അടുത്ത ദിവസം ആണ് പോസ്റ്മോട്രും കഴിഞ്ഞു അച്ഛന്റെയും അമ്മയുടെയും ശരീരം വീട്ടിലേക്കു കൊണ്ട് വന്നത്. അവിടെ കൂടി നിന്നവരില്‍ കരയാത്തവര്‍ ആയി
ആരും ഉണ്ടയുരുന്നില്ല . കാരണം എന്റെയും ശ്രുതിയുടെയും അമ്മൂമ്മയുടെയും ഒക്കെ
കരച്ചില്‍ അതുപോലെ ആയിരുന്നു . ഉച്ച അയപോഴെകും ചിത ഒരുക്കി . സന്ദീപേട്ടന്‍
ആണ് 2 ചിതക്കും തീ കൊളുത്തിയത് . അപോഴെക്കും കണ്ണ് നീര്‍ വറ്റിയോ അതോ
മനസ് കൈ വിട്ടു പോയതിനാലോ എനിക്കു കരയാന്‍ കഴിഞ്ഞില്ല . എല്ലാം നിശബ്ദമായി നോക്കി കൊണ്ടു മുറിയുടെ മൂലയില്‍ ഒതുങ്ങി കൂടി ഞാന്‍ . ശ്രുതിയും സന്ദീപെട്ടനും എപ്പോളും എന്റെ ഒപ്പം തന്നെ നിന്നു . ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്ന് അവര്‍ ഭയപെട്ടിരുന്നു . ദിവസവും ബലി ഇടുന്ന സമയം ആകുമ്പോള്‍ ജനാലയിലൂടെ ഞാന്‍ അത്
നോക്കി നിന്നു . കണ്ണുകള്‍ അപ്പോളും ഇറനണിയുന്നുണ്ട് .പക്ഷെ കരയുക ആയിരുന്നോ ഞാന്‍? 

സഞ്ചയിനതിനു കുറെ അധികം ബന്ധുക്കള്‍ വന്നു. എല്ലാരും എന്നെ കണ്ടു ആശ്വസിപ്പിക്കാന്‍ എത്തി .. എല്ലാവരും സ്നേഹം കൊണ്ട് ആണ് വരുന്നത്, എങ്കിലും അവരുടെ സാമിപ്യം എന്നെ കൂടുതല്‍ അസ്വസ്ഥ ആക്കി . കട്ടിലില്‍ ഒതുങ്ങി കൂടി ഇരിക്കുക മാത്രം ആണ് ചെയ്തത് . അമ്മൂമ്മയുടെയും അപ്പച്ചിയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ആഹാരം കഴിച്ചു എന്നു വരുത്തി . ഒന്നും കഴിക്കാന്‍ തോനുന്നില്ല.

"ഇനി ഞാന്‍ എന്തിനു ജീവിക്കണം. ഈ ലോകത്ത് എനിക്കു ആരാണ് ഉള്ളത്" . ഈ ചിന്തകള്‍ എന്റെ മനസ്സിന്റെ സമനില തെറ്റിച്ചു കൊണ്ട് ഇരുന്നു . പത്താം ദിവസം പുലകുളി നടത്തി . എല്ലാ ബന്ധുക്കളും പിരിഞ്ഞു പോയി . ഞാനും അപ്പച്ചിയുടെ കുടുംബവും മാത്രമായി അവിടെ. ചില സമയങ്ങളില്‍ ഏകാന്തത എന്നെ വട്ടു പിടിപ്പികുമോ എന്ന് പോലും തോനിപ്പോയി. മിക്കപോഴും കൂട്ടിനായി സന്ദീപേട്ടനും ശ്രുതിയും കാണും . എങ്കില്‍ പോലും എന്റെ മനസ് എനിക്കു കൈവിട്ടു പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു .

ദിവസങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ പുറത്തേക്കു ഇറങ്ങുന്നത് . ശ്രുതി എന്നെയും വിളിച്ചു കൊണ്ട് പടിഞ്ഞാറെ ചിറയില്‍ പോയി ഇരുന്നു 2 പേര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിയുന്നില്ല . അസ്തമന സുര്യനെയും നോക്കി കുറെ നേരം അവിടെ ഇരുന്നു . ഒരു മാസത്തോളം ഞാന്‍ അവിടെ താമസിച്ചു . എന്നെ നാട്ടില്‍ ഉള്ള കോളെജിലേക്ക്‌ മാറ്റണം എന്ന് എല്ലാവരും പറഞ്ഞു . പക്ഷെ എനിക്കു അതില്‍ താല്പര്യം തോനിയില്ല . അച്ഛനും അമ്മയും ഒത്തു ഞാന്‍ താമസിച്ച എന്‍റെ വീട്ടിലേക്കു പോകണം എന്ന് ആയിരുന്നു എന്‍റെ തീരുമാനം . ഇവിടെ നിന്നാല്‍ എല്ലാവരുടെയും സാന്ത്വന വാക്കുകള്‍ എന്നെ വീണ്ടും വീണ്ടും വേദനിപ്പികുകയെ ഉള്ളു . അതിനാല്‍ കൊച്ചിയില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ തിരുമാനിച്ചു . എന്നോടൊപ്പം അമ്മൂമ്മ കൊച്ചിയിലേക്ക് വരാം എന്ന് പറഞ്ഞു. എന്നെ ഒറ്റക്ക് വിടാന്‍ എല്ലാവര്ക്കും പേടി .

(തുടരും )

1 അഭിപ്രായം:

  1. ഞാന്‍ ഈ നീണ്ട കഥയൊന്നു വായിക്കാറില്ല സമയകുറവും ക്ഷമയില്ലായിയും കാരണമായി ചുമ്മാ പറയാം , കവിതയാണ് കൂടുതല്‍ ഇഷ്ടം ഒന്നും മനസിലായിലെങ്കില്ലും സംഗതി പെട്ടെന്ന് തീരുമല്ലോ .?.
    ഞാനീ കഥ നന്നായി വായിച്ചു രസിച്ചു , ചേട്ടനും ഒന്ന് മനസിരുത്തി വയിക്കുന്നത് നന്നായിരിക്കും . എല്ലരു എന്നോട് പറയുന്ന കൂര്‍ത്ത പല്ലും നഖങ്ങള്ളും ഉള്ള വാക്കുകള്‍ ഞാന്‍ എന്തായാലും ചേട്ടനോട് പറയില്ല ( മനസിലായല്ലോ ) അപ്പൊ വായിക്കണേ ...... ഇന്നിയും എഴുത്തണം അടുത്ത ഭാഗത്തിനായി ഞാന്‍ കാത്തിരിക്കുന്നു ...........

    മറുപടിഇല്ലാതാക്കൂ