2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒന്നാം ഇന്റർനാഷണലിന്റെ 150)o വാർഷികം

സാർവ്വദേശീയ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് ആഹ്വാനം ചെയ്തു 1848 ഇൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ പ്രസിദ്ധീകരിച്ചതിനു ശേഷം സാർവ്വദേശീയ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന എട് ആണ് കാറൽ മാക്സ്സിന്റെയും എങ്കൽസ്സിന്റെയും നേതൃത്വത്തിൽ 1964 സെപ്റ്റംബർ 28 നു നടന്ന ഒന്നാം ഇന്റർനാഷണൽ. സാർവ്വദേശീയ തൊഴിലാളികൾ എന്ന ആശയം സജീവ ചർച്ച ആകുന്നതു ഈ സമ്മേളനത്തോട് കൂടി ആണ് . തൊഴിലാളി വർഗ്ഗത്തെ അടിമകളായി കണ്ടിരുന്ന സാമൂഹിക ചുറ്റുപാടിൽ നിന്നും അവർക്ക് ഒരു സംഘടിത രൂപം ഉണ്ടാക്കാനും അവർക്ക് മോചനം നൽകാനും ആഹ്വാനം ചെയ്തു ഉയർന്നു വന്ന പ്രസ്ഥാനം ആയിരുന്നു അത് . വർഗ്ഗ സമരത്തിലൂടെ സമൂഹത്തിൽ തുല്യ അവകാശങ്ങൾ നേടി എടുക്കണ്ടത് തൊഴിലാളികളെ പ്പോലെ എല്ലാ വിഭാഗത്തിന്റെയും ആവശ്യം ആണ് എന്ന മഹത്തായ ചിന്ത ഉയർത്തികൊണ്ടു വരാൻ അതിലൂടെ സാധിച്ചു . തുല്യ അവകാശങ്ങൾക്കും തുല്യമായ കടമകളും വർഗ്ഗ സമരത്തിന്റെ ആശയമായി ഉയർന്നു വരുകയും അതിലൂടെ സാർവ്വദേശീയമായ ഐക്യത്തിന്റെയും പ്രസക്തി എല്ലാ തൊഴിലാളി യൂണിയനുകളും തിരിച്ചറിഞ്ഞു .

1889 ൽ സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലും പിന്നീട് 1919ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും നിലവില്‍വന്നു. 1943 ഇൽ അത് പിരിച്ചു വിടുകയും പിന്നീട് സാർവ്വദേശീയ തൊഴിലാളികളുടെ ഐക്യവേദിയായി വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ (ഡബ്ല്യുഎഫ്ടിയു) രൂപം കൊണ്ട് ശീത യുദ്ധത്തിന്റെ ഫലമായി അത് ദുർബ്ബലപ്പെടുകയും സോവേറ്റ് യൂണിയന്റെ തകർച്ചയോടെ അത് ഇല്ലാതാകുകയും ചെയ്തു . ഇപ്പോൾ നിലവിൽ ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെ സംഘടയായി അറിയപ്പെടുന്നത് ട്രേഡ്യൂണിയന്‍ ഇന്റര്‍നാഷണല്‍ ആണ് .

ചൂഷക രഹിതമായ ഒരു സമൂഹം ഉയർന്നു വരുകയും . എല്ലാവർക്കും തുല്യ അവകാശവും തുല്യ കടമയും ലഭിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടം ഉണ്ടാവണം . അതാകണം എല്ലാ പ്രസ്ഥാങ്ങളുടെയും ലക്ഷ്യം . വ്യാവസായിക തൊഴിലാളികൾ കൂടാതെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെടുന്ന എല്ലാ തൊഴിലാളികളും അണിനിരക്കുന്ന പ്രസ്ഥാനം ആയി ഇന്ന് പല തൊഴിലാളി സംഘടനകളും മാറി. അവയുടെ കാലോചിതമായ പരിഷ്കാരങ്ങളും സമൂഹത്തിലും തൊഴിൽ മേഘലകളിലും ഉള്ള ഇടപെടലും വർഗ്ഗ ബോധവും തൊഴിൽ നിയമങ്ങലെക്കുരിച്ചുള്ള ബോധ വൽക്കരണം നടത്തുകയും അതിലൂടെ കൂടുതൽ വർഗ്ഗ ബോധം ഉള്ള തൊഴിലാളി സംസ്കാരം ഉയർത്തികൊണ്ടു വരാനും ഇന്ന് കഴിയുന്നുണ്ട് .

ഇന്ന് (28-9-2014)ഒന്നാം ഇന്റർനാഷണലിന്റെ 150)o വാർഷികമാണ് . ബ്രിട്ടനിൽ ഇന്ന് വിവിധ തൊഴിലാളി സംഘടനകളും വിവിധ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങളും സംയുക്തമായി അത് ആഘോഷിക്കുന്നു .

3 അഭിപ്രായങ്ങൾ:

 1. സര്വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ എന്ന മുദ്രാവാക്യം, കേരളത്തിൽ ഉണ്ടാക്കിയതാണ് എന്ന നിലയിലുള്ള ചില ബാലിശമായ അഭിപ്രായങ്ങൾ പലരും പലയിടത്തും രേഖപ്പെടുത്തിയതായി കണ്ടു. ശരി തെറ്റുകൾ ഇല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ലോകത്ത് തന്നെ ഇല്ല . കാറ്റുള്ളപ്പോൾ തൂറ്റണം എന്ന പോലെ അവസരം മുതലെടുക്കുന്നവനാണ് ഇന്ന് നിലനില്പ്പ്. കാലോചിതമായ മാറ്റങ്ങൾ എല്ലാ പ്രത്യയ ശാസ്ത്രങ്ങളിലും അവസരോചിതമായി കൊണ്ട് വരേണ്ടത് അനിവാര്യമാണ്.

  നമ്മുടെ പ്രധാനമന്ത്രി ഇന്നലെ പറയുകയുണ്ടായി ലോകത്തിൽ ഭാരതീയൻ ഇല്ലാത്ത രാജ്യം ഇല്ലാ അതുപോലെ അമേരിക്കയിൽ ഇല്ലാത്ത രാജ്യക്കാരും ഇല്ല എന്ന് . ലോകത്തിന്റെ നനാകോണ്കളിൽ ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആളുകള് അധിവസിക്കുന്നുണ്ട് . കേരളത്തിനു പുറത്ത് പോയി പണിയെടുക്കാൻ മലയാളി നിര്ബ്ബന്ധിതം ആയതു പ്രത്യയ ശാസ്ത്രങ്ങളുടെ പിടിപ്പു കേടായും പലരും പറഞ്ഞു കണ്ടു. കേരളത്തെപ്പോലെയോ ഒരു പക്ഷെ അതിനെക്കാൾ കൂടുതലോ വിദേശങ്ങളിൽ ചേക്കേറിയിരിക്കുന്നത് പഞാബികളും ഗുജറാത്തികളും ഒക്കെ ആണെന്ന് കാണാം. ഇഷ്ടമിലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാ നിലപാടിനോട് യോജിക്കാൻ ബുദ്ധിമുട്ടുണ്ട്.

  "ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം
  കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍"

  എന്ന് പഠിപ്പിച്ച മഹാകവി വള്ളത്തോളിന്റെ വാക്കുകളെ തമസ്കരിച്ചു കൊണ്ട് , ആര്ഷ ഭാരത സംസ്കാരത്തിൽ ഊറ്റം കൊള്ളുന്ന ചില കപട ദേശ സ്നേഹികളോട് ഒരു വാക്ക് - താൻ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിനു അവിടെ വേരുകളില്ല അല്ലെങ്കിൽ പ്രസക്തി ഇല്ല എന്ന ഒറ്റക്കാരണത്താൽ, കിട്ടുന്ന അവസരങ്ങളിലെല്ലാം സ്വന്തം പെറ്റമ്മയായ കേരളഭൂവിനെ അടച്ചാക്ഷേപിക്കുന്ന, അല്ലെങ്കിൽ ചവിട്ടി
  താഴുത്തുന്ന അഭിപ്രായ പ്രകടനങ്ങളോട് ഒരിക്കലും യോജിക്കാൻ കഴിയുന്നില്ല. ഒരുപാട്
  പരിമിതികൾക്കിടയിലും, തന്റെ ശിരസ്സ്‌ ഉയർത്തിപ്പിടിച്ചു മറ്റേതൊരു സംസ്ഥാനത്തെ പ്രജയോടും കിടപിടിക്കാനും, അവരുടെ പ്രശംസയ്ക്ക് പാത്രമാകാനും ഒരു മലയാളിക്ക്, ഒരു കേരളീയന് ഇന്നും കഴിയുന്നുണ്ട് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ...അത് അനുഭവിക്കുന്നു .

  ഒരു കൊലക്കേസിൽ കോടതി ശിക്ഷിച്ച പ്രതിയെ, കൊലപ്പെടുത്തിയതിൽ അനുശോചനം അറിയിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് തലപ്പാവണിയിക്കാൻ, ഒരു രാഷ്ട്രീയ എതിരാളിയുടെ സംസ്ഥാന നേതാവിനെ കൊന്ന കേസിലെ പ്രതി തന്നെ നേരിട്ടെത്തുന്നു എന്നത് ഒരു പക്ഷെ മലയാളിക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന രാഷ്ട്രീയ സദാചാരമാകും. അതിനെ, കൊടിയുടെ നിറംകൊണ്ട് മൂടാൻ ശ്രമിക്കാതെ, തെറ്റിനെ തെറ്റാണെന്ന് ചങ്കുറപ്പോടെ പറയാനുള്ള ആര്ജ്ജവം കാണിക്കാത്തിടത്തോളം, പരസ്പരം പരീക്ഷിച്ചു വിജയ പരാജയങ്ങൾ തൊട്ടറിഞ്ഞ മലയാളിക്ക് മുന്നിലേക്ക്‌, എന്തെങ്കിലും പുതുതായി തരാൻ, ഇനിയും വരാനിരിക്കുന്നു എന്ന് ഓരോ തിരഞ്ഞ്ടുപ്പുകളിലും സ്വയം വ്യാമോഹിക്കുന്നവർക്ക്, കഴിയുമോ ഏന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. സങ്കുചിത രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കപ്പുറം, തോളോട് തോൾ ചേർന്ന് നമുക്ക് വേണ്ടത് നേടിയെടുക്കാൻ പരിശ്രമിക്കുകയാണ് ഒരോ കേരളീയനും ചെയ്യേണ്ടത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

  മറുപടിഇല്ലാതാക്കൂ
 2. കുറിപ്പ് വായിച്ചു.
  150 വര്‍ഷം കൊണ്ടെത്ര വ്യത്യാസങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 3. നല്ല കുറിപ്പ് . പുതിയ കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി.

  മറുപടിഇല്ലാതാക്കൂ