പടിയിറങ്ങി പോയ ഇന്നലെകള്‍
പടികടന്നെത്തുന്നു നാളെകള്‍.
മദ്ധ്യേ ജീവിതം ഒരു വലംപിരി ശംഖായി
മര്‍ത്യനെന്നും നോമ്പരമാം
ഇന്നലെകള്‍തന്‍ ഓര്‍മ്മകള്‍,
കെടുത്തിടുന്നു നിശാനിദ്രകള്‍
അടയുന്ന മിഴികള്‍ക്കുള്ളിലായി
വന്നു തറച്ചിടുന്നു ഇന്നലെകള്‍.
കാലച്ചക്രത്തില്‍ പ്രവാഹത്താല്‍
ഒഴുകിപ്പോയോരാ വസന്തങ്ങള്‍,
പ്രദക്ഷിണ വീഥികളില്‍
അര്‍പ്പിചോരാ കണ്ണുനീര്‍ മുത്തുകള്‍,
മനസ്സില്‍ കോറിയ വര്‍ണ്ണാഭമാം
സ്വപ്‌നങ്ങള്‍ നെയ്തോരാ രജനികള്‍,
എല്ലാം ഒരു ശവമഞ്ചമായി ചുമന്നിടുന്നു
മര്‍ത്ത്യനെന്നുമീ ജീവിത വീഥിയില്‍ .
ഇന്നലെകള്‍തന്‍ ഓര്‍മ്മകള്‍ പുല്‍കുമീ അന്ത്യരാ വുകളില്‍
പ്രതീക്ഷയായെത്തിടുന്നു പ്രഭാതങ്ങള്‍.
ഇന്നലെകള്‍ നമുക്ക് പാഠങ്ങള്‍ ആണ് .
മറുപടിഇല്ലാതാക്കൂമാറാനും മാറ്റാനും ഉള്ള പ്രചോദനങ്ങള്‍..
ഒപ്പം മറക്കരുതാത്തവയും.ആ ഓര്‍മ്മകള്‍ ജീവിക്കാന്‍ ഉള്ള ഉത്തജകവും ചിലപ്പോള്‍ ആയി തീരും.....
കവിതയ്ക്ക് ആശംസകള്‍...
ഹും ഞാന്‍ അതല്ലേ നോക്കുന്നെ മുകളിലെ കഥ വായിക്കുമ്പോ ഇവിടം ശൂന്യം ആരാ എത്ര പെട്ടെന്ന് കടന്നു വന്നെ ഹും എന്ന് ......
മറുപടിഇല്ലാതാക്കൂഅതെ ഇതു ശിഷാര്‍ഹമാണ് കടുത്ത അപരാധമാണ് ആഴ്ചയില്‍ രണ്ടു അതില്‍ ഇടവേള നാല് എന്നിട്ടിതെന്തോന്ന ഇതു ഹും ഒന്നും ശരി അല്ല കേട്ടാ !!
നന്ദി രാജേഷ് & പുണ്യന്‍ എന്നും ഈ സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു
മറുപടിഇല്ലാതാക്കൂnjan ippo yendaa parayaa
മറുപടിഇല്ലാതാക്കൂ