കേരളത്തില്‍ ഇപ്പോള്‍ സജീവമായി പറയുന്ന ഒരു കാര്യം ആണ് സാമുദായിക സമതുലനാവസ്ഥ . പഞ്ചായത്ത് വാര്‍ഡു മുതല്‍ ലോകസഭാ തിരഞ്ഞെടുപ്പ് വരെ എല്ലാ പാര്‍ട്ടികളും അത് നോക്കുന്നു . ഇത് നമ്മുടെ മതേതര ജനാധിപത്യത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന പ്രവര്‍ത്തി ആണ് . ഇങ്ങനെ ഉള്ള നിലപാടുകളില്‍ കൂടി സ്വത്വ രാഷ്ട്രീയ ബോധം വളര്‍ത്താനേ സാധിക്കുകയുള്ളൂ . സ്വത്വ രാഷ്ട്രീയത്തെ സി പി ഐ എം എതിര്‍ക്കുമ്പോള്‍ പോലും തിരഞ്ഞെടുപ്പുകളില്‍ ആ എതിര്‍പ്പ് പ്രതി ഫലിക്കുന്നില്ല . മതവും ജാതിയും നോക്കി ആകരുത് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണ്ടതും ജയിപ്പിച്ചു വിടണ്ടതും . നാടിനു ഗുണം ചെയ്യാന്‍ കഴിവുള്ളവരെയും നാടിനു പ്രയോജനം ചെയ്യുന്ന നയപരുപാടികളുമായി വരുന്ന പാര്‍ട്ടികളെയും ജയിപ്പിക്കുക . ജനങ്ങള്‍ വോട്ടു ചെയ്തു ജയിപ്പിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് എല്ലാം വേണമെങ്കില്‍ മന്ത്രി ആകാന്‍ ഉള്ള അവകാശവും യോഗ്യതയും ഉണ്ട്. അവിടെ സമുദായം നോക്കണ്ട കാര്യമില്ല. ഓരോ പാര്‍ട്ടിയും നല്‍കുന്ന പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടം ഉള്ളവരെ തിരഞ്ഞെടുക്കുന്നു . അത് കഴിഞ്ഞു സമുദായം നോക്കിയുള്ള മന്ത്രിസഭാ രൂപികരണം ഒരു മതേതര രാജ്യത്തിന് ചേര്‍ന്നതല്ല . ഓരോ പാര്‍ട്ടികള്‍ക്കുമാണ് ആരെ മന്ത്രിയാക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം . മന്ത്രി ആകുന്ന വ്യക്തി നാടിനും നാട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവര്‍ ആയിരിക്കണം എന്ന് മാത്രം . അല്ലാതെ സമുദായ നേതാക്കളെ പ്രീണിപ്പിക്കാന്‍ വേണ്ടിമന്ത്രിമാരെ നല്‍കുകയും പ്രധാനപെട്ട വകുപ്പുകള്‍ നല്‍കുകയും ചെയ്യുന്നത് എന്തിനു എന്ന് മനസ്സിലാകുന്നില്ല . ഈ രീതിയില്‍ ചിന്തിക്കുന്ന ഒരു മന്ത്രിസഭ പാവങ്ങള്‍ക്ക് വേണ്ടി ആകില്ല പ്രവര്‍ത്തിക്കുന്നത് . സമുദായങ്ങള്‍ക്ക് വേണ്ടി ആയിരിക്കും.
സ്വത്വ രാഷ്ട്രീയത്തിന്റെ കൂട പിറപ്പാണ് കൊടിയ അഴിമതിയും സ്വജന പക്ഷപാതിത്വവും. ഇന്ത്യയില്‍ പല സംസ്ഥാനത്തും നമ്മള്‍ക്ക് അത് കാണാന്‍ കഴിയും . സ്വത്വ രാഷ്ട്രീയം പോലെ ആപത്താണ് പ്രാദേശിക വാദവും. ദൂര വ്യാപകമായ വിപത്ത് സ്വത്വ രാഷ്ട്രീയത്തിന് തന്നെ ആണ്. ശക്തമായ വര്‍ഗ്ഗീയ ചേരിതിരുവിലേക്ക് രാജ്യത്തെ കൊണ്ട് എത്തിക്കാനും അതില്‍ കൂടി വര്‍ഗ്ഗീയ കലാപങ്ങളും അസമത്വങ്ങളും ഉണ്ടാക്കാനും അത് കാരണമാകും. ഉത്തരേണ്ട്യയിലെ പല സംസ്ഥാനത്തും പല പാര്‍ട്ടികളും പരീക്ഷിച്ചു കൊണ്ടിരിക്കുന്ന ഈ കാഴ്ചപാട് കേരളത്തിലേക്കും പറിച്ചു നടുകയാണ് ഇന്ന് മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും. അതിന്റെ വിപത്ത് വിദൂരം അല്ലാത്ത ഭാവിയില്‍ കേരള ജനത അനുഭവിക്കണ്ടാതായും വരും. മതം എന്നത് മനുഷ്യന്റെ ദൈവ വിശ്വാസവും അനുഷ്ടനങ്ങളുമായി മാത്രം ബന്ധപെടുത്തി നിര്‍ത്തുക, അവന്റെ രാഷ്ട്രീയ ബോധത്തിലേക്കും ദേശീയ വീക്ഷനത്തിലെക്കും മതത്തിനെ വലിചിഴച്ചാല്‍ അത് ഇന്ത്യ പോലെ ഒരു മതേതര രാജ്യത്തിന്‍റെ അഖണ്ടതയെ ബാധിക്കുന്ന ഘടകമായിമാറും.
കഴിഞ്ഞ കുറെ ദിവസം ആയി നടന്ന ചര്‍ച്ചകളും ലീഗിന്റെ അഞ്ചാം മത്രിയും സാമുദായിക സന്തുലനം തകര്‍ക്കുന്ന ഒന്നല്ല. പുതിയ മന്ത്രി ഒരു വിഭാഗത്തിന്മാത്രമായി പ്രവര്‍ത്തിക്കുകയും ആ സമുദായത്തിന് മാത്രം നേട്ടങ്ങള്‍ ഉണ്ടാക്കി കൊടുക്കുകയും ചെയ്‌താല്‍ അത് സന്തുലനം തകര്‍ക്കുന്ന അവസ്ഥ ഉണ്ടാക്കും . സന്തുലനം നില നിര്‍ത്താന് എന്നാ പേരില്‍ വകുപ്പുകളുടെ പുനര്‍ ഭജനം കൊണ്ഗ്രസ്സു പോലെ ഒരു ദേശീയ പാര്‍ട്ടിക്ക് ചേര്‍ന്ന നിലപാട് അല്ല. ഇതിനു എതിരെ പ്രതികരിച്ച സാമുദായിക നേതാക്കളും രാഷ്ട്രീയ നേതാക്കളും ദേശീയ വീക്ഷണം ഉളളവര്‍ ആണോ എന്ന് നമ്മള്‍ ചിന്തിക്കണ്ടിയിരിക്കുന്നു . യു ഡി എഫ് നല്‍കിയ പ്രകടന പത്രികക്ക് അനുസരിച്ച് ഭൂരി പക്ഷം ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട പ്രതിനിധികള്‍ ആണ് 72 എം എല്‍ ഇ മാര്‍ അവരില്‍ ആര് മന്ത്രിയായാലും അത് ആ വാഗ്ദാനങ്ങള്‍ നടപ്പാക്കാനും നാടിനു നല്ലത് ചെയ്യാന്‍ വേണ്ടിയും ആകണം അല്ലാതെ സര്‍ക്കാര്‍ വാഹനത്തില്‍ നാട് ചുറ്റി പരസ്പരം തെറി അഭിഷേകം നടത്താന്‍ ആകരുത് . വാഗ്ദാനങ്ങള്‍ നല്‍കുകയും പുകമറ സൃഷ്ടിച്ചു രാഷ്ട്രീയ നാടകങ്ങളില്‍ കൂടി അടുത്ത തിരഞ്ഞെടുപ്പ് വരെ പോകാനും ആണ് യു ഡി എഫ് ന്റെ പദ്ധതി എങ്കില്‍ അതിനു വലിയ വില നല്കണ്ടി വരും . കേരള ജനതയുടെ ക്ഷമയെ പരീക്ഷിക്കുന്ന പൊറാട്ട് നാടകങ്ങള്‍ക്ക് മാധ്യമങ്ങളും ഇന്ന് കൂട്ട് നില്‍ക്കുന്ന അവസ്ഥയാണുള്ളത് . കേരളത്തിനെ നല്ല ഭവിക്കു വിവാദങ്ങള്‍ അല്ല ആവശ്യം നടപടികള്‍ ആണ് . അതിനു പുതിയ മന്ത്രിമാര്‍ക്ക് കഴിയട്ടേയെന്നാശംസിക്കുന്നു.
ഉത്തര ഇന്ത്യയില്‍ പരീക്ഷിച്ചു അവിടത്തെ ജനങ്ങളെ ഭിന്നിപ്പിച്ച അതെ മാര്‍ഗ്ഗം തന്നെയാണ് ഇവിടെയും കോണ്‍ഗ്രസ് നടത്തി കൊണ്ടിരിക്കുന്നത് ......
മറുപടിഇല്ലാതാക്കൂസത്യത്തില് ഇവിടെ സന്തുലനം നക്ഷടപെട്ടു എന്ന് വിലപിക്കുന്ന സമുദായ മേലാളന്‍ മാര്‍ ഇതിനു മുന്‍ എന്ത് സന്തുലനം ആണ് ഇവിടെ ഉണ്ടയിഉന്നത് എന്ന് കൂടെ വ്യക്തം ആക്കണം സന്തുലനത്തില്‍ നിന്നും വല്ലതും പറിച്ചു തിന്നാന്‍ കഴിയുമോ ,
ലീഗിന് മന്ത്രിസ്ഥാനം അര്‍ഹത ഉണ്ടായിരുന്നു എങ്കില്‍ അത് നേരുതെ ആവാമായിരുന്നു , കേരളത്തില്‍ ഇക്കണക്കിനു നൂനപക്ഷം സമുദായ അംഗങ്ങള്‍ മാത്രം ജയിക്കുന്ന ഒരു തിരഞ്ഞെടുപ്പുണ്ടയാല്‍ കലഹം നടക്കുമല്ലോ , സമുദായത്തിന്റെ പേര് പറഞ്ഞു ഇഷ്ടകാരെ തിരുക്കി കേറ്റി കാര്യം നടത്തിയെടുക്കുന്നത് ഈ മേലാളന്‍ മാര്‍ തന്നെയാണ് അതൊന്നും ഈ പാവങ്ങള്‍ അറിയുന്നിലല്ലോ ........
ലീഗിന്റെ അഞ്ചാം മന്ത്രിയെ കൊണ്ട് ഒരു ചുക്കും സംഭാവിക്കാന്പോകുന്നില്ല , ഇത്തരത്തിലുള്ള വിളിച്ചു കൂവല്‍ തുല്യ നീതിയുടെ നിഷേധമായി മാത്രം ജനത്തിനു കാണാന്‍ ആവുകയുല്ലോ അവരെ കൂടെ വിപ്ലവകാരികളും ആരാഷ്ട്രിയ വാദിഅകളും അക്കനെ ഉപകരിക്ക് .
അങ്ങനെ അന്നെ എല്ലാ സമുദായത്തിനും ഒരു മന്ത്രിയും തരട്ടെ എന്ത് ഉദ്ദാരണമാണ് നടക്കുന്നതെന്ന് നോക്കാം .....
ജയിച്ചു വരുന്ന ആരെയും മന്ത്രി ആക്കാം അതിനുള്ള യോഗ്യതയും ഉണ്ട് . പക്ഷെ അതിന്റെ പേരില്‍ സാമുദായിക നേട്ടം ഉണ്ടാക്കാന്‍ കളിക്കുന്ന കളി നാശത്തിലേക്ക് ഉള്ള പോക്ക് ആണ് , ബ്ലോഗ് വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി പുണ്യ
ഇല്ലാതാക്കൂഅഞ്ചാം മന്ത്രിയെക്കൊണ്ടുള്ള പുകില്‍ ഇനിയെത്ര നാള്‍...?
മറുപടിഇല്ലാതാക്കൂ