2012, ഏപ്രിൽ 16, തിങ്കളാഴ്‌ച

കുട്ടനാടിന്റെ ഇതിഹാസകാരന്‍


 മലയാള സാഹിത്യ ശാഖയെ വിശ്വസാഹിത്യത്തിലേക്ക് ഉയര്‍ത്തിയ  എഴുത്തുകാരില്‍ പ്രധാനി ആയിരുന്നു തകഴി എന്ന തകഴി ശിവശങ്കര പിള്ള .  1912 ഏപ്രില്‍ 17 നു ആലപ്പുഴ ജില്ലയിലെ തകഴിയില്‍ ജനിച്ചു . ആദ്യകാലങ്ങളില്‍  കഥകളില്‍ കൂടിയും പിന്നീടു നോവലുകളില്‍ കൂടിയും  സാഹിത്യ മേഘലയില്‍ നിറഞ്ഞു നിന്നു. ഒരു യാത്ര വിവരണവും ഒരു നാടകവും മൂന്നു ആത്മകഥകളും അദ്ദേഹം രചിച്ചട്ടുണ്ട് .  അദ്ദേഹത്തിന്റെ  രചനകളില്‍ ഭൂരി ഭാഗവും സാധാരണക്കാരന്റെയും   കര്‍ഷക തൊഴിലാളിയുടെയും ജീവിതവുമായി ബന്ധപെട്ടുള്ളവയാണ്. ആലപ്പുഴയുടെയും കുട്ടനാടിന്റെയും വശ്യമനോഹരമായ പ്രകൃതി ഭംഗിയും സംസ്കാരവും വളരെ ഭംഗിയായ നിലയില്‍ തന്റെ കൃതികളില്‍ കൂടി കുട്ടനാടിന്റെ ഈ ഇതിഹാസകാരന്‍ വരച്ചു കാടിയട്ടുണ്ട് . ഈ ഏപ്രില്‍ 17 നു അദേഹത്തിന്റെ നൂറാം ജന്മദിനം ആണ് . അദേഹത്തിന്റെ ജിവിതത്തിന്റെ  അവസാനകാലത്ത് ആലപ്പുഴയുടെ മണ്ണില്‍ ജനിച്ചു വളരാനും അദേഹത്തിന്റെ പല കൃതികളും വായിച്ചു മനസ്സിലാക്കുവാനും  കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു . 1996 ഇല്‍ ഹരിപ്പാട്‌ വെച്ച് നടന്ന  പുരോഗമന കലാസാഹിത്യ സംഘം  സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട് കേള്‍ക്കുവാനും ഭാഗ്യം  എനിക്ക്  ഉണ്ടായട്ടുണ്ട് .

 

ബഷീര്‍, അഴികോട്, തകഴി, കേശവദേവ്‌  

അദ്ദേഹത്തിന്റെ പല കൃതികളും വിദേശ ഭാഷയിലേക്ക് തര്‍ജമ ചെയ്യപെട്ടിട്ടുണ്ട് . ജ്ഞാനപീഠം , കേന്ദ്ര സാഹിത്യ അക്കാദമി , കേരള  സാഹിത്യ അക്കാദമി  തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട് . ചെമ്മീന്‍, കയര്‍, രണ്ടു ഇടങ്ങഴി, ഏണിപ്പടികള്‍ തുടങ്ങിയുള്ള കൃതികള്‍ അദേഹത്തെ ലോക പ്രശസ്ത സാഹിത്യ കാരന്‍ ആക്കി . അദേഹത്തിന്റെ പല കൃതികളും പില്‍കാലത്ത് വെള്ളിത്തിരയില്‍ എത്തിയട്ടുണ്ട് . സത്യന്‍ മാഷും കൊട്ടാരക്കരയും തങ്ങളുടെ അഭിനയ പ്രതിഭ കൊണ്ട് അനശ്വരമാക്കിയ  ചെമ്മീന്‍ അതില്‍  പ്രധാനപെട്ട സിനിമ . അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും സാഹിത്യ ജീവിതത്തില്‍ താങ്ങും തണലുമായിരുന്നു കാത്ത എന്ന കമലാക്ഷിയമ്മ .  വിശ്വസാഹിത്യ കാരന് ചേരുന്ന ഒരു സ്മാരകവും ഒരു മ്യൂസിയവും കേരള സര്‍ക്കാര്‍  തകഴിയിലെ ശങ്കരമംഗലം വീട്ടില്‍ നിര്‍മ്മിച്ചട്ടുണ്ട് .  ജന്മ ശതാബ്ടിയോടു അനുബന്ധിച്ച് വിപുലമായ പരുപാടികള്‍ തന്നെ സംഘടിപ്പിച്ചു നടത്തുന്നു .  അദ്ദേഹത്തിന്റെ കൃതികള്‍ പഠിക്കുവാനും മനസ്സിലാക്കുവാനും മലയാളികള്‍ കൂടുതല്‍ ശ്രെമിക്കണം. ഒരു കാലഘട്ടത്തിന്റെ ജീവിതവും സംസ്കാരവും അതിന്റെ തനിമ ഒട്ടും നഷ്ടപെടാതെ തന്റെ കൃതികളില്‍ സന്നിവേശിപ്പിക്കാന്‍ തകഴിക്കു കഴിഞ്ഞട്ടുണ്ട് .  39 നോവലുകളും അഞ്ഞൂറില്‍ പരം ചെറുകഥകളും ഒരു നാടകവും ഒരു യാത്ര വിവരണവും മൂന്നു ആത്മകഥകളും അദ്ദേഹത്തിന്റേതായി ഉണ്ട് . 1999 ഏപ്രില്‍ 10 നു ഈ വിശ്വസാഹിത്യകാരന്‍ നമ്മേ വിട്ടുപിരിഞ്ഞു.

കര്‍ഷക തൊഴിലാളികളുടെയും മുക്കുവരുടെയും  ഇടത്തരകാരുടെയും  ജീവിത കഥകള്‍ വിവരിക്കുന്ന അദേഹത്തിന്റെ നോവലുകള്‍ എത്ര വായിച്ചാലും മതിവരുകയില്ല . ഹിന്ദു ആയ മുക്കുവന്റെ മകളും മുസല്‍മാനായ  കൊച്ചുമുതലാളിയും തമ്മില്‍ ഉള്ള  പ്രണയവും പിന്നീടു അവരുടെ ജീവിതത്തില്‍   ഉണ്ടാകുന്ന മാറ്റങ്ങളും നായികയുടെ അച്ഛന്റെ പണത്തോട് ഉള്ള ആര്‍ത്തിയും  അതില്‍ കൂടി ഉണ്ടാകുന്ന ദുരന്തവും  വളരെ ഹൃദയസ്പര്‍ശി യായ രീതിയില്‍ ചെമ്മീന്‍ എന്ന നോവലില്‍ കൂടി അദേഹം വരച്ചു കാട്ടി. ഏണിപ്പടികള്‍ രണ്ടു ഇടങ്ങഴി , ബലൂണുകള്‍ , അനുഭവങ്ങള്‍ പാളിച്ചകള്‍ , തോട്ടിയുടെ മകന്‍ , കയര്‍ , തകഴിയുടെ കഥകള്‍, ഒരു കുട്ടനാടന്‍ കഥ , etc  തുടങ്ങി മലയാളത്തിന്റെ അനശ്വരയ സാഹിത്യ സൃഷ്ടികള്‍ മനസ്സിരുത്തി വായിക്കുവാനും പഠിക്കുവാനും പുത്തന്‍ തലമുറയും ശ്രെമിക്കണ്ടാതാണ് . 
 തകഴിയും എം ടി യും 

********************************************************************************************
കടപ്പാട് : ചിത്രങ്ങള്‍ ഗൂഗിളില്‍ തപ്പി എടുത്തതാണ് 
http://www.mathrubhumi.com/books/article/review/2344/

10 അഭിപ്രായങ്ങൾ:

  1. സംഭവം കൊള്ളാം ! സിനിമ കണ്ടിട്ടുണ്ട് എന്നല്ലാതെ തകഴിയുടെ ഒരു കൃതിയും നിര്‍ഭാഗ്യവശാല്‍ കണ്ടിട്ട് പോലും ഇല്ല

    നാല് മഹാപ്രതിഭകളെ ഒരു മിച്ചു ഒരേ ചിത്രത്തില്‍ കണ്ടത്തില്‍ സന്തോഷം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പുണ്യ ഇത് വായിച്ചു അഭിപ്രായം പറഞ്ഞതിന് . മലയാളത്തെ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും വയിക്കണ്ടതും അറിയണ്ടാതുമായ കൃതികള്‍ ആണ് അദ്ദേഹത്തിന്റേത് . സമയം പോലെ അവ വായിക്കന്‍ ശ്രെമിക്കുക.

      ഇല്ലാതാക്കൂ
    2. ഇതിഹാസ നായകന് ചേരുന്ന ഒരു അനുസ്മരണ ലേഖനം തയാറാക്കിയ ഉണ്ണിക്കു അഭിനന്ദനങ്ങള്‍

      ഇല്ലാതാക്കൂ
  2. അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതാനുഭവങ്ങള്‍ക്ക് തകഴി സാര്‍വദേശീയ മാനം നല്‍കി
    ജി സുധാകരന്‍ എംഎല്‍എ
    Posted on: 15-Apr-2012 09:54 PM
    കുട്ടനാടിന്റെ വിശ്വസാഹിത്യകാരന്‍ തകഴിയുടെ നൂറാം ജന്മവാര്‍ഷികദിനം ചൊവ്വാഴ്ച ആഘോഷിക്കുകയാണ്. 1912 ഏപ്രില്‍ 17ന് കുട്ടനാട്ടില്‍ ജനിച്ച ശിവശങ്കരപ്പിള്ള അവിടുത്തെ കര്‍ഷകതൊഴിലാളികളുടെയും ചെറുകിട കര്‍ഷകരുടെയും അടിമതുല്യമായ ജീവിതം കണ്ടാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ കുട്ടനാട്ടിലെ അടിസ്ഥാന വര്‍ഗത്തിന്റെ ജീവിതയാഥാര്‍ത്ഥ്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ കഥകളുടെയും നോവലുകളുടെയും ഇതിവൃത്തം. അവരുടെ അടിമതുല്യമായ ജീവിതാനുഭവങ്ങള്‍ക്ക് അദ്ദേഹം തന്റെ സര്‍ഗാത്മകകൊണ്ട് സാര്‍വദേശീയ മാനം നല്‍കി. ചെമ്മീനിലും തോട്ടിയിലും ചൂഷണം ചെയ്യപെടുന്ന വിഭാഗങ്ങളുടെ ദുരിതം അദ്ദേഹം ലോകത്തിന് മുന്നില്‍ വരച്ചിട്ടു. ഇവരുടെ പ്രദേശികഭാഷയ്ക്ക് സാംസ്കാരിക ലോകത്ത് ഇരിപ്പിടം നേടികൊടുക്കാനും അദ്ദേഹത്തിനായി. വരേണ്യസാഹിത്യത്തിന്റെ വക്താക്കളുടെ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അദ്ദേഹം ചെവികൊടുത്തില്ല. മാമൂലുകളെ ചോദ്യംചെയ്ത വിപ്ലവകാരിയായ എഴുത്തുകാരന്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും മഹത്തരമായ സംഭാവനയാണ് നല്‍കിയത്. ഈ സംഭാവന തിരിച്ചറിഞ്ഞാണ് അദ്ദേഹം മരിച്ചശേഷം തകഴി ജനിച്ചവളര്‍ന്ന വീട് സ്മാരകമാക്കാന്‍ അന്നത്തെ ഇ കെ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി ഞാന്‍ തന്നെയാണ് സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. വീട് പണം നല്‍കി ഏറ്റെടുത്തതോടൊപ്പം അദ്ദേഹത്തിന്റെ പത്നി കാത്തയ്ക്ക് അവിടെ താമസിക്കാന്‍ അനുവാദവും നല്‍കി. വീണ്ടും വി എസ് സര്‍ക്കാര്‍ വന്ന ശേഷം 2006ല്‍ തകഴിയുടെ പ്രതിമയും ഇവിടെ അനാഛാദനം ചെയ്തു. അതിനുശേഷം ഇതിനോട് ചേര്‍ന്ന 20 സെന്റ് ഭൂമി കൂടി വാങ്ങി. അവിടെ ലൈബ്രറിയും കോണ്‍ഫ്രന്‍സ് ഹാള്‍ എന്നിവയും നിര്‍മിക്കാന്‍ തീരുമാനിച്ചു. അതിനായി പണവും അനുവദിച്ചു. ഇന്ന് ഈ സ്മാരകം കേരളത്തിന്റെ അഭിമാനമായി തലയുയര്‍തി നില്‍ക്കുകയാണ്. ദിവസേന നൂറകണക്കിന് പേരാണ് വിശ്വസാഹിത്യകാരന് പ്രണാമമര്‍പ്പിക്കാനും അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെക്കുറിച്ചും പഠിക്കാനായും ഇവിടെയെത്തുന്നത്. ഏതു കാലഘട്ടത്തിലായാലും ചൂഷണത്തിനും പാര്‍ശ്വവല്‍ക്കരണത്തിനും വിധേയമാകുന്ന മനുഷ്യരുടെ സങ്കടങ്ങളാണ് സാഹിത്യരചനകള്‍ക്ക് വിഷയീപാത്രമാക്കേണ്ടതെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. മലയാളത്തിന്റെ പുതു സാഹിത്യതലമുറ ഈ പാത പിന്തുടര്‍ന്നായിരിക്കണം അദ്ദേഹത്തോട് നീതി പുലര്‍ത്തേണ്ടത്.

    മറുപടിഇല്ലാതാക്കൂ
  3. നല്ല ഒരനുസ്മരണം...തകഴിയുടെ നോവലുകള്‍ എല്ലാം തന്നെ വായിച്ചിട്ടുണ്ട്. (വായനശാലയില്‍ സായന്തനങ്ങള്‍ ചെലവിട്ട പഴയകാലത്തിനു നന്ദി)

    മറുപടിഇല്ലാതാക്കൂ
  4. തിളപ്പിച്ചാറ്റി കുറുക്കിയെടുത്ത ഈ കുഞ്ഞനുസ്മരണം നന്നായിരിക്കുന്നു.
    ഇഷ്ടപ്പെട്ടു.ഫോട്ടോകളും നന്നായി.അദ്ദേഹത്തിന്‍റെ എല്ലാ പുസ്തകങ്ങളും
    വായിച്ചിട്ടുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. സ്ഥിവിവരക്കണക്കുകള്‍ മുഴച്ചു നില്‍ക്കുന്ന തികച്ചും നിരാഭമായിപ്പോയ അനുസ്മരണം.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ