തിരികെ എറണാകുളത്തു എത്തി പക്ഷെ അച്ഛനും അമ്മയും ഇല്ലാതെ വീട്ടില്‍ ഒറ്റപെട്ടു പോവുകയായിരുന്നു . പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോനിപ്പോയി . അമ്മൂമ്മ കൂടെ ഉണ്ട് എങ്കില്‍ പോലും മനസ് ആകെ ഒറ്റപെട്ട അവസ്ഥയില്‍ ആയിരുന്നു വൈകുന്നേരങ്ങളില്‍ സ്ഥിരമായി സന്ദീപെട്ടന്റെയും അപ്പചിയുടെയും ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നു . ക്ലാസ്സില്‍ പോയിട്ടും ഒന്നിലും മനസ് ഉറക്കാതെ ഒന്നും പഠിക്കാന്‍ തോനത്തെ ദിവസങ്ങള്‍ കഴിഞ്ഞു പോയി . പയ്യെ പയ്യെ കൂട്ടുകാരും ആയി ഇഴുകി ചേരാന്‍ ശ്രേമിച്ചു. ആ ഇടക്കാണ് ഡിഗ്രിക്ക് പഠിക്കുന്ന നീലിമയെ പരിചയപ്പെടുന്നത് കോളേജിലെ അറിയപ്പെടുന്ന ഒരു എസ എഫ് ഐ പ്രവര്‍ത്തക ആയിരുന്നു കൂടാതെ ചെറിയ കവിത എഴുത്തുംവിശാലമായ പുസ്തകം വായനയും ഉണ്ടാരുന്നു അവള്‍ക്കു . അവളുമായുള്ള സൗഹൃദം ശെരിക്കും എനിക്കു ഒരു ആശ്വാസം ആയിരുന്നു . സൌഹൃദത്തിനു ഇത്രയും വില കല്‍പ്പിക്കുന്ന സുഹൃത്തുക്കള്‍ വളരെ കുറവായിരുന്നു . അവളുടെ ഓരോ വാക്കുകളും എന്റെ മനസിലെ വിഷമങ്ങളെ ഇല്ലാതാക്കാന്‍ ഉപകരിച്ചു . ഒരു പക്ഷെ അവളെ ഞാന്‍ പരിചയ പെട്ടില്ലാരുന്നു എങ്കില്‍ എന്റെ ജീവിതം . ഒറ്റപെടലിന്റെ നരക തുല്യമാകുമാരുന്നു . അവളിലൂടെ ആണ് ഞാന്‍ പുസ്തകങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത് . അത് ഇന്നും ഒരു അഭിനെവേശമായി തുടരുന്നു . പുഷ്തകം വായന എന്ന് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു.
കവിയരങ്ങുകളിലും സാഹിത്യ സദസുകളിലും നീലിമ എന്നെ കൂടി കൊണ്ട് പോകുമാരുനു . അത് എനിക്കു പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു . മനസ്സില്‍ തോനിയ ചെറിയ ചെറിയ കഥകള്‍ ഞാന്‍ എഴുതാന്‍ തുടങ്ങി . അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ് സ്വകാര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എഴുതിയ കഥകള്‍ പലതും ഞാന്‍ മാത്രമേ കണ്ടിരിന്നുളളു . ആ വര്‍ഷത്തെ കോളേജു മാഗസിനില്‍ എന്റെ കഥ അച്ചടിച്ച് വന്നു . അതോടെ പലകുട്ടികള്‍ക്കും ഞാന്‍ പരിചിതയായി . എന്നെ എസ എഫ് ഐ ഉടെ പല പരുപടികള്‍ക്കും നീലിമ കൂടി കൊണ്ട് പോകുമായിരുന്നു . അത് എനിക്കു കൂടുതല്‍ ആത്മ വിശ്വാസവും പക്വതയും കൈവരിക്കാന്‍ കഴിഞ്ഞു . സഭ കമ്പം ഇല്ലാതെ സംസാരിക്കാനും തെറ്റുകള്‍ക്ക് എതീരെ പ്രതികരിക്കാനും എന്നെ പ്രാപ്ത ആക്കിയത് ഇങ്ങനെ ഉള്ള പരുപടിയിലൂടെ ആണ് . പലരുടെയും ജീവിതങ്ങള്‍ മനസിലാക്കാനും കഷ്ടപാടുകള്‍ മനസിലാക്കാനും സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഗുണം ഉണ്ടായി .
സംഘടനാ പ്രവര്‍ത്തനവുമായി പല ആണ്‍ കുട്ടികളോടും അടുത്ത് ഇടപെടണ്ടി വന്നു എങ്കില്‍ പോലും . ഒരു ആണ്‍കുട്ടിയോടും തെറ്റായ ഒരു താല്പര്യം എനിക്കു തിനിയില്ല . മനസ്സില്‍ സ്വന്തം
പുരുഷന്റെ സ്ഥാനത്ത് സന്ദീപെട്ടന്‍ ഉളളതിനാല്‍ ആയിരിക്കാം വേറെ ഒരു ചിന്ത തോനാഞ്ഞത് . ഒരു ആണും പെണ്ണും ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നതു തെറ്റായി കാണുന്ന ചില
സുഹൃത്തുക്കള്‍ എനിക്കു എതിരെ പല കഥകളും പറഞ്ഞു തുടങ്ങി . ദിവസവും നടക്കുന്ന എല്ലാ
കാര്യങ്ങളും സന്ദീപെട്ടനോട് പറയുമായിരുന്നു . ഇങ്ങനെ ഉള്ള കഥകള്‍ക്ക് എതിരെ ഒന്നും
പ്രതികരിക്കണ്ടാതില്ല എന്നും അനാവശ്യ വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കണ്ട എന്നും
ഒക്കെ സന്ദീപെട്ടന്‍ എന്നെ ഉപദേശിക്കും . ഇങ്ങനെ ഉള്ള കഥകള്‍ ഇറങ്ങിയതോടെ ആണ്‍
കുട്ടികളും ആയുള്ള സൗഹൃദം മനപൂര്‍വം ഒഴിവാക്കി . സമൂഹത്തിലെ ഇങ്ങനെ ഉള്ള
മഞ്ഞപിത്തം പിടിച്ച കണ്ണുകളോട് വൈരാഗ്യം തോണി എങ്കില്‍ പോലും അത് മനസ്സില്‍
ഒതുക്കി നടന്നു . സ്ത്രിക്കു എതിരെ എന്നും നിറം പിടിപ്പിച്ച കഥകള്‍ പറയാന്‍ ആളുകള്‍ക്ക് ആവേശം ആണല്ലോ? അത് തന്നെ ഇവിടെയും സംഭവിച്ചു .
തുടന്നു വന്ന കോളേജു യുണിയന്‍ തിരഞ്ഞെടുപ്പില്‍ എന്നെ വനിതാ പ്രതിനിധി ആയി മത്സരിക്കാന്‍ എല്ലാരും നിര്‍ബന്ധിച്ചു . സന്ദീപെട്ടന്‍ പോലും അതിനു അനുകൂലം ആയിരുന്നു. പക്ഷെ എന്റെ മനസ്സ് അതിനു എന്നെ അനുവദിച്ചില്ല . അതിനാല്‍ തന്നെ ഞാന്‍ മത്സരിക്കാന്‍ തയാറായില്ല. നേരുത്തേ ഉണ്ടായ പോലെ ഉള്ള അനാവശ്യ കഥകള്‍ക്ക് ഞാന്‍ അവസരം നല്കണ്ടായല്ലോ എന്ന് കരുതി . എന്റെതായ ലോകത്തേക്ക് ഒതുങ്ങി കൂടി . എന്നാലും മനസ്സില്‍ ഒറ്റപെടല്‍ അനുഭവപെട്ടില്ല കാരണം പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ എനിക്കു കൂട്ടിനു ഉണ്ടായിരുന്നു ദിവസവും . മനസ്സില്‍ വിപ്ലവ ചിന്തകള്‍ ഉള്ളതിനാല്‍ ആകാം സി രാധാകൃഷ്ണന്റെ പുസ്തകങ്ങളോട് ഇഷ്ടം കൂടുതല്‍ തോനിയത് . കഷ്ടതകള്‍ അനുഭവിക്കുന്ന സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ള ജനതയ്ക്ക് വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അദേഹം നല്ലനിലയില്‍ തന്നെ വര്‍ണ്നിച്ചട്ടുണ്ട് പല നോവലുകളിലും . ആ കഥകള്‍ എന്നും ഒരു ആവേശമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഡിഗ്രിക്കും മഹാരാജാസില്‍ തന്നെ പഠിക്കാന്‍ ആയിരുന്നു എനിക്കു താല്പര്യം. കാരണം അവിടുത്തെ ഇടനാഴികളും മരച്ചുവടുകളും ലൈബ്രറിയും ഒക്കെ എന്റെ ജീവിതത്തിന്റെ ഭാഗം ആയി മാറി . കൂടെ ഉള്ള പല കുട്ടികളും പുതിയ ഫാഷനില്‍ ഉള്ള വേഷങ്ങളും മറ്റും ഉപയോഗിക്കുനുണ്ട് എങ്കില്‍ പോലും എന്റെ മനസ് എന്നെ അതിനു അനുവദിച്ചില്ല . കൂട്ട്കാരികള്‍ ഇടക്ക് പറയും
"നീ ഇപ്പോഴും ആ നാട്ടുമ്പുറത്ത് കാരി തന്നെ ആണല്ലോ!!!! . "
2 വര്‍ഷങ്ങള്‍ കൂടി എന്റെ ജീവിതല്‍ കടന്നു പോയി. അപ്പോഴേക്കും സന്ദീപെട്ടന്‍ കോഴ്സ് കഴിഞ്ഞു, എറണാകുളത്തു തന്നെ ഒരു കമ്പനിയില്‍ ജോലി ശെരിയായി . വീട്ടില്‍ താമസിച്ചു ജോലിക്കുപോകാന്‍ ഞാനും അമൂമ്മയും ഒരുപാടു നിര്‍ബന്ധിച്ചു. പക്ഷെ സന്ദീപെട്ടന്‍ അതിനു തയാറായില്ല . അതിന്റെ പേരില്‍ കുറെ ദിവസം ഞങ്ങള്‍ പിണങ്ങി നടക്കുകപോലും ഉണ്ടായി . ജോലി കിട്ടി അടുത്ത ശനിയാഴ്ച സന്ദീപെട്ടനുമൊത്തു മറൈന്‍ ഡ്രൈവില്‍ പോയി കുറെ നേരം ഇരുന്നു . എന്റെ മനസ്സില്‍ ഉള്ള പിണക്കം കാരണം ഞാന്‍ കൂടുതല്‍ മിണ്ടാന്‍ പോയില്ല കുറെ നേരം നിശബ്ദമായി കായലിലേക്കും നോക്കി ഇരുന്നു .
"ലെച്ചു എന്താ നിന്റെ പിണക്കം മാറിയില്ലേ ഇതുവരെ ?. "
"എനിക്കു ആരോടും പിണക്കം ഇല്ല . എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലേ എന്റെ വീട്ടില്‍ താമസിക്കില്ല എന്ന് പറഞ്ഞത്."
"അങ്ങനെ നീ വിശ്വസികുന്നുണ്ടോ. എന്നെ നീ ഇതുവരെ മനസിലാക്കിയട്ടില്ല അല്ലേ.?"
"ആരേലും വല്ലോം പറയും എന്ന് പേടിച്ചല്ലേ താമസിക്കാത്തത് ?"
"അപ്പോള്‍ നിനക്ക് അത് അറിയാം . എന്നിട്ടാണോ ഈ പിണക്കം ? . "
"സന്ദീപെട്ടന്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ആകെ വിഷമം തോനി അതാ."
"നീ വിഷമിക്കണ്ട ഉടന്‍ തന്നെ ഞാന്‍ വരുന്നുണ്ട് അവിടെ താമസിക്കാന്‍ ."
അപ്പോള്‍ എന്താ കാര്യം എന്ന് മനസിലായില്ല . കുറച്ചു ദിവസത്തിന് ശേഷം അപ്പച്ചിയും അങ്കിളും കൂടി വീട്ടില്‍ വന്നു കൂടെ ശ്രുതിയും ഉണ്ടാരുന്നു . ഇടക്ക് ഇടക്ക് അവര്‍ വരാറുണ്ട് അത് പോലെ ഒരു സന്ദര്‍ശനം ആകും എന്നാ ഞാന്‍ കരുതിയത് . അപ്പച്ചി അമ്മൂമംയോടു പറയുന്നത് കേട്ടപ്പോളാണ് എന്റെ കല്യാണ കാര്യം ആണ് എന്ന് മനസിലായത് . എല്ലാവര്ക്കും സമ്മതം ആയിരുന്നു ഞങ്ങള്‍ ഒന്നിക്കുന്നത് . സന്ദീപെട്ടനെ എനിക്കു ഇഷ്ടമാണ് എങ്കില്‍ പോലും
അപ്പോള്‍ ഒരു വിവാഹം ഞാന്‍ ആലോചിച്ചു പോലും ഇല്ലാരുന്നു . അതിനാല്‍ തന്നെ എനിക്കു
പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പക്ഷെ അവരുടെ താല്പര്യത്തിനു മുന്നില്‍എനിക്കു എതിര്‍ത്ത് നില്ക്കാന്‍ കഴിയില്ലാരുനു അതിനാല്‍ തന്നെ ഞങ്ങളുടെ വിവാഹം
തീരുമാനിച്ചു എന്റെ ഡിഗ്രി അവസാന വര്‍ഷം ആയതിനാല്‍ പരിക്ഷ കഴിഞ്ഞു മതി എന്ന്
തിരുമാനിച്ചു . പിന്നെയും 3 മാസം കൂടി ഉണ്ടാരുന്നു . അടുത്ത മേടം ഒന്നിന് വിവാഹം
അതും സ്വപ്നം കണ്ടു കൊണ്ടുള്ള ജീവിതം ആയിരുന്നു പിന്നീടു ഉള്ള ദിവസങ്ങളില്‍
വിവാഹത്തിന് ഇനിയും 3 മാസം കൂടി ഉണ്ട് . അതിനു ഇടയില്‍ അവസാന വര്‍ഷ പരീക്ഷയും . മനസ് പഠനത്തിന്റെയും സ്വപ്നങ്ങളുടെയും ഇടയില്‍. പഠിക്കണം പഠിച്ചു നല്ല ഒരു ജോലി കിട്ടിയതിനു ശേഷം മതി വിവാഹം എന്നൊക്കെ ആയിരുന്നു സ്വപ്‌നങ്ങള്‍ . പക്ഷെ ഇപ്പോള്‍ എല്ലാം മാറിമറിഞ്ഞു . വിവാഹ ശേഷവും പഠിച്ചു കൊള്ളാന്‍ സന്ദീപേട്ടന്‍ പറഞ്ഞട്ടുണ്ട് . അതാണ് ഏക ആശ്വാസം. പലദിവസങ്ങളിലും പഠിക്കാനായി പുസകം എടുത്താല്‍ മനസ് ഉറക്കുനില്ല. വിവാഹത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷം ആണ് എങ്കിലും മനസ്സില്‍ അകാരണമായ എന്തോ ഭയം വന്നു നിറയുന്നു .
നല്ലരീതിയില്‍ തന്നെ പരീക്ഷകള്‍ എഴുതി . പരീക്ഷ കഴിഞ്ഞപ്പോള്‍ മനസ്സിന് ആശ്വാസം ആയി . പരീക്ഷ കഴിഞ്ഞു കുട്ടുകാരെ എല്ലാം പിരിയുന്ന അവസരത്തില്‍ ശെരിക്കും കണ്ണ് നിറഞ്ഞു പോയി . കുറച്ചു നാളത്തേക്ക് എങ്കിലും ഈ ക്യാംമ്പസും കൂടുകരും ഇവിടുത്തെ ഇടനാഴിയും മരച്ചുവടുകളും നഷ്ടമാകുന്നു എന്നോര്‍ത്തപ്പോള്‍ അകെ മനസ്സ് അസ്വസ്ഥമായി . PG ക്കും ഇവിടെ തന്നെ പഠിക്കണം എന്നാണ് ആഗ്രഹം. ഒരിക്കലും വിട്ടു പിരിയാന്‍ ആവാത്ത വിധത്തില്‍ മനസ്സ് ഈ ക്യാംബസ്സുമായി അടുത്ത് പോയി . എന്റെ ജീവതത്തിന്റെ ഒരു ഭാഗമായി മാറിയിരുന്നു . എന്റെ ജീവിതത്തിലെ പല ദുഖങ്ങളിലും സന്തോഷങ്ങളിലും എന്നോടൊപ്പം ഇവിടുത്തെ കൂടുകരും, ഇവിടുത്തെ ലൈബ്രറിയിലെ പുസ്തകങ്ങളും ഉണ്ടായിരുന്നു . കുട്ടുകാരുടെ ഓട്ടോഗ്രാഫില്‍ മനസ്സില്‍ തോനിയ കുറെ വാചകങ്ങള്‍ എഴുതി വിട്ടു . എന്റെ ഓട്ടോഗ്രാഫില്‍ എല്ലാരും എഴുതിത്തന്നു . ഇനി ഒരിക്കലും കണാന്‍ പറ്റിയില്ല എങ്കിലും കൂട്ടുകാരുടെ ഓര്‍മ്മക്കായി ഇന്നും ഞാന്‍ ആ ഒട്ടൊഗ്രഫ് സുക്ഷിച്ചട്ടുണ്ട് . മനസ്സിന്റെ വേദനകളെ തുടച്ചു നീക്കാനും പഴയ ഓര്‍മ്മകള്‍ പൊടി തട്ടി എടുക്കാനും എനിക്കു അതിലൂടെ ഇന്നും സാധിക്കുനുണ്ട് . നീലിമ അവളുടെ ഭംഗിയുള്ള കൈ അക്ഷരത്തില്‍ എഴുതിയ വാക്കുകള്‍ ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു
" ജീവിതം സുന്ദരമായി ഒഴുകുന്ന വസന്തകാലം മാത്രം അല്ല ഇടിയും മിന്നലും പേമാരിയും കാര്മേഘങ്ങള്‍ക്ക് ഇടയിലൂടെ പുഞ്ചിരിക്കുന്ന സുര്യനും നിറഞ്ഞതാണ്. വസന്തത്തില്‍ പൂക്കള്‍ തളിര്ക്കുംപോലെയും ശിശിരത്തില്‍ ഇലകള്‍ കൊഴിയും പോലെയും ജീവിതം കടന്നു പോകുന്നു. ഇനിയും വരാന്‍ ഇരിക്കുന വസന്തത്തിനു വേണ്ടി കാത്തിരിക്കുംബോളും ശിശിരത്തില്‍ കൊഴിഞ്ഞ ഇലകളെയും അകാലത്തില്‍ കരിഞ്ഞുപോയ പൂമോട്ടുകളേയും മറക്കാതിരിക്കുക "
പരീക്ഷ കഴിഞ്ഞു ഉള്ള ദിവസങ്ങള്‍ തീര്‍ത്തും വിരസമാരുനു . മനസ്സ് അകെ അസ്വസ്ഥമായിരുന്നു ഒരു ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നു . സന്ദീപേട്ടന്‍ ഒന്ന് വിളിച്ചിരുന്നു എങ്കില്‍ കുറച്ചു നേരം സംസാരിച്ചു ഇരിക്കമാരുന്നു . എന്റെ മനസ്സ് അറിഞ്ഞട്ടു എന്നപോലെ സന്ദീപേട്ടന്‍ അപ്പോള്‍ തന്നെ വിളിച്ചു. കുറെ സംസാരിച്ചു എന്റെ ബോറടി മനസില്ക്കിയട്ടകം വൈകിട്ട് ഒരു സിനിമക്ക് പോകാം എന്ന് പറഞ്ഞു . സന്തോഷത്തോടെ ഫോണ്‍ കേട്ടു ചെയ്തു . വൈകിട്ട് സിനിമക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ അമ്മൂമ്മക്ക്‌പേടി
"രാത്രിയില്‍ അങ്ങനെ പോകണോ . ഇക്കാലം അത്ര ശെരിയല്ല സുക്ഷിക്കണം "
"പേടിക്കണ്ട അമ്മൂമ്മേ ഞാന്‍ സന്ദീപെട്ടന്റെ കൂടെ അല്ലെ പോകുന്നെ ? "
"നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ . "
അഞ്ചു മണി ആയപ്പോള്‍ തന്നെ ഞാന്‍ ഒരുങ്ങി ഇരുന്നു . സന്ദീപേട്ടന്‍ വന്നു വേഗം തന്നെ ഞങ്ങള്‍ സിനിമക്ക് പോയി . വിവാഹം ഉറപ്പിച്ച ശേഷം ആദ്യമായി ആണ് ഞങ്ങള്‍ സിനിമക്ക് പോകുന്നത് . അതുകൊണ്ട് തന്നെ ഒരുപാടു സന്തോഷവും ഉത്സാഹവും ഉണ്ടാരുന്നു . തീയേറ്ററില്‍ അടുത്ത അടുത്ത സീറ്റുകളില്‍ ഇരിക്കുമ്പോള്‍ അകെ ഒരു കുളിര്‍മ്മ തോന്നി . അവധി സമയം ആയതിനാല്‍ നല്ല തിരക്കായിരുന്നു . പുറകില്‍ ഉള്ള സീറ്റില്‍ കുറെ ചെറുപ്പകാര്‍ ഉണ്ടായിരുന്നു . സ്വദവേ ഉണ്ടാകുന്ന ശല്യങ്ങള്‍ ഒന്നും അവരില്‍ നിന്നും ഉണ്ടായില്ല . സിനിമ കണ്ടു കഴിഞ്ഞു സന്ദീപേട്ടന്റെ നിര്‍ബന്ധത്തിനു മറൈന്‍ ഡൈവില്‍ കുറെ നേരം ചുറ്റി തിരിഞ്ഞു . ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്കു പോയി . 2 ദിവസമായി തോനിയിരുന്ന വിഷമങ്ങള്‍ എല്ലാം വേഗം പോയി മറഞ്ഞപോലെ . തമാശകള്‍ ഒക്കെ പറഞ്ഞു പോകുന്നു എങ്കിലുംസന്ദീപേട്ടന്‍ വളരെ സൂക്ഷിച്ചു ആണ് കാറ് ഓടിച്ചിരുന്നത് . . കാറിന്റെ പ്രകാശത്തില്‍ ദൂരെ ആരൊക്കെയോ കൂടി നില്‍ക്കുന്നത് കണ്ടു . അടുത്ത ഒരു കാറും കിടക്കുന്നു . കാറു നല്ല പരിചയം ഉള്ള പോലെ തോന്നി . അടുത്ത ചെന്നപ്പോള്‍ മനസിലായി അത് നീലിമയുടെ കാര്‍ ആയിരുന്നു . അവള്‍ അതില്‍ പല പ്രാവശ്യം കോളേജില്‍ വന്നട്ടുണ്ട് . ഞാന്‍ സന്ദീപേട്ടനോട് പറഞ്ഞു അത് നീലിമയുടെ കാര്‍ ആണ് എന്താ എന്ന് ഒന്ന് നോക്കാം .
എല്ലാവരും കാറിന്റെ ഡോറിനു ചുറ്റും കൂടി അകത്തേക്ക് നോക്കി നില്‍ക്കുകയാണ് . അകത്തേക്ക് നോക്കിയാ എന്റെ ശരീരം തളര്‍ന്നു പോയി . വാരിച്ചുറ്റിയ സാരിയുമായി നീലിമ അതിനുള്ളില്‍ ഇരിക്കുന്നു . എന്താ ചെയ്യണ്ടത് എന്ന് ഒരു രൂപവും ഇല്ല . പെട്ടന് ഒരു ധൈര്യം തോണി ആള്‍ക്കാരെ തള്ളി മാറ്റി ഞാന്‍ അവളുടെഅടുത്തേക്ക് ചെന്ന് . എന്നെ കണ്ടതും വാവിട്ടു കരഞ്ഞുകൊണ്ട് അവള്‍ എന്റെ തോളിലേക്ക് വീണു . എന്താ സംഭവിച്ചത് എന്ന് അവളോട് ചോദിക്കണ്ടി വന്നില്ല .കാരണം അവള്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപെട്ടടുണ്ട് എന്ന് കണ്ടാല്‍ മനസിലാകും . ഞങ്ങള്‍ അവളെ പെട്ടന്ന് ഞങ്ങളുടെ കാറില്‍ കയറ്റി നേരെ ഹോസ്പിറ്റലിലേക്ക് പോയി . ഹോസ്പിറ്റലില്‍ എത്തി ഞാന്‍ അവളുടെ വീടിലേക്ക് വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു . എങ്ങനെയാണു ഇതു സംഭവിച്ചത് എന്ന് അവളോട് ചോദിക്കണം എന്നുണ്ടാരുനു .പക്ഷെ അവളെ ICU വില്‍ അഡ്മിറ്റ് ചെയ്തിരുന്നതിനാല്‍ ഒന്നും തന്നെ സംസാരിക്കാന്‍ കഴിഞ്ഞില്ല .
വീട്ടിലെത്തിയിട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല മനസ്സില്‍ നീലിമയുടെ മുഖം നിറഞ്ഞു നില്‍ക്കുന്നു. വേദനകളില്‍ എനിക്കു ആശ്വാസം ആയി വന്നവള്‍. പിറ്റേ ദിവസത്തെ ന്യൂസ് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അവള്‍ കുറെ വർഷങ്ങളായി ദാസുമായി പ്രണയത്തിലായിരുന്നു. പലപ്രാവശ്യം ഞാൻ അയാളോട് സംസാരിച്ചിട്ടുണ്ട്. നല്ല ഒരു പ്രണയം ആയിട്ടാണ് തോന്നിയിരുന്നത്. അയാളെയും രണ്ടു സുഹൃത്തുക്കളെയും പോലീസ് അറസ്റ്റു ചെയ്തു എന്ന വാര്‍ത്ത കേട്ടപ്പോള്‍ സങ്കടവും ദേഷ്യവും തോന്നി. കാരണം നിഷ്കളങ്കമായ പ്രണയമായിരുന്നു അത്. ഹോസ്പിറ്റലില്‍ ചെന്നപോള്‍ നീലിമയെ റൂമിലേക്ക് മാറ്റിയിരുന്നു. അവള്‍ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞു . ഇന്നലെവൈകുന്നേരം നേരില്‍ കണ്ട ദാസും അവളും കുറെ നേരം സംസാരിച്ചിരുന്നു അതിനു ശേഷം അവൻ വാങ്ങികൊണ്ടുവന്ന ഐസ്ക്രീം കഴിച്ചു എന്നും തുടര്‍ന്ന് കാറില്‍ പോകുമ്പോള്‍ അവൾക്കു ബോധം നഷ്ടപ്പെട്ടെന്നും പറഞ്ഞു... പിന്നീടുണര്‍ന്നപ്പോള്‍ അവള്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു .
അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നത് ഞങ്ങള്‍ ആയതിനാല്‍ കേസിലെ സാക്ഷികളായി ഞങ്ങളെയും പോലീസ് ഉൾപ്പെടുത്തി. പോലീസിന്റെ അന്വേഷണം വേഗത്തിൽ നടന്നു. അതിനിടയിൽ പരീക്ഷയും കഴിഞ്ഞു. എല്ലാ മാനസിക പിരിമുറുക്കത്തിനിടയിലും പരീക്ഷ ഞങ്ങൾ എങ്ങനെയോ എഴുതി തീർത്തു. അന്ന് വരെ നല്ല നേതാവായും സുഹൃത്തായും നീലിമയെ കണ്ടിരുന്ന സുഹൃത്തുക്കൾ കാട്ടിയ സഹതാപം അവളെ ശരിക്കും വിഷമിപ്പിച്ചിരുന്നു എന്ന് അവളുടെ വാക്കുകളിൽ നിന്നും മനസ്സിലായി.....
"ഞാൻ ഏറെ സ്നേഹിച്ച ദാസ് എന്നെ വഞ്ചിച്ചു. അവനു വേണ്ടിയിരുന്നത് എന്റെ ശരീരം മാത്രമായിരുന്നു. അവന്റെ നേട്ടങ്ങൾക്കു വേണ്ടി അവൻ എന്നോടുള്ള പ്രണയം ഉപയോഗിച്ചു. ഇന്ന് ഞാൻ വെറുമൊരു പാഴ്വസ്തു. എന്റെ സ്വപ്‌നങ്ങൾ അവന്റെയും സ്വപ്നങ്ങളാണെന്നു പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു. ഞാൻ അവന്റെ ഐശ്വര്യമാണ് എന്ന് പറഞ്ഞപ്പോൾ അതും ഞാൻ വിശ്വസിച്ചു. അവനിലെ മൃഗത്തെയാണ് ഞാൻ ഇപ്പോൾ തിരിച്ചറിഞ്ഞത്. ഒരു പുരുഷനെയും ഇനി വിശ്വസിക്കാൻ കഴിയില്ല. അവർ എന്നും സ്വന്തം നേട്ടങ്ങൾക്കു വേണ്ടി കാമുകിയെയും ഭാര്യയേം എല്ലാം വില്പനച്ചരക്കാക്കി മാറ്റും."
"എല്ലാ പുരുഷൻമാരും അങ്ങനെയല്ല നീലിമ. സ്നേഹിക്കാൻ അറിയാവുന്ന സ്നേഹത്തിന്റെ വില അറിയുന്ന പുരുഷന്മാരുമുണ്ട്."
" സ്നേഹത്തിനും പ്രണയത്തിനും നമ്മൾ നൽകുന്ന മഹത്വം പുരുഷന് ഇല്ല ലെച്ചു. അവനു എന്നും അവന്റെ നേട്ടങ്ങൾ മാത്രമാണ് വലുത്. എന്റെ രാഷ്ട്രീയ ബന്ധങ്ങളും സൗഹൃദങ്ങളും അവൻ അവന്റെ ബിസ്സിനെസ്സ് വളർത്താനായി ഉപയോഗിച്ചു, അവസാനം എന്റെ ശരീരവും. എന്നും ഉരുകി ഒലിക്കുന്ന മെഴുകുതിരി ആവുന്നത് സ്ത്രീയാണ്."
" നമ്മൾ മെഴുകുതിരിയായി ഉരുകുമ്പോഴും ആ തിരിയിൽ നിന്നും കിട്ടുന്ന പ്രകാശം അല്ലെ വലുതായി കരുതേണ്ടത് നീലിമ "
"അങ്ങനെ പുരുഷൻ ചിന്തിക്കില്ല അവൻ ആ വെളിച്ചത്തിൽ എങ്ങനെ നേട്ടങ്ങൾ കൊയ്യാം എന്നെ ചിന്തിക്കൂ. അവന്റെ ആ വികൃത മുഖമിന്ന് പുറത്തായി. തോക്കുകളേന്തിയ ഫൂലൻ ദേവികളായി സ്ത്രീകൾ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ലച്ചൂ. പഠിച്ച ചരിത്രവും തത്വ ശാസ്ത്രങ്ങളും ഒന്നും എനിക്കിന്ന് കൂട്ടിനില്ല . സഹതാപത്തിന്റെ ഈ നോട്ടങ്ങൾ എന്നെ വല്ലാതെ നോവിക്കുന്നു.'
മറുപടികൾ പറയാൻ വാക്കുകളില്ലാതെ നീലിമയുടെ മുന്നിലിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. സ്നേഹിച്ചവൻ ചവച്ചു തുപ്പി കളഞ്ഞ അവളുടെ മോഹങ്ങളും സ്വപ്നങ്ങളും ഇന്ന് ചവറു കൂനയിൽ വലിച്ചെറിഞ്ഞ പൊട്ടിയ ചില്ലുപാത്രം പോലെ കിടക്കുന്നു.
ശനിയാഴ്ച നാട്ടിലേക്കു പോകാമെന്ന തിരുമാനത്തിലായിരുന്നു . നിര്‍ത്താതെ അടിക്കുന്ന ഫോണ്‍ ബെല്ല് കേട്ടാണ് ശനിയാഴ്ച ഉണര്‍ന്നത് . എടുത്തപ്പോള്‍ കോളേജില്‍ എന്റെ കൂടെ പഠിച്ച ഒരു കുട്ടിയായിരുന്നു. അവള്‍ പറഞ്ഞ വാര്‍ത്ത വിശ്വസിക്കാനായില്ല. നീലിമയെ ബലാത്സംഗം ചെയ്ത അവളുടെകാമുകൻ ആത്മഹത്യ ചെയ്തു. വിഷം ഉള്ളിൽ ചെന്നാണ് മരിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. അപ്പോൾ തന്നെ ഞാൻ നീലിമയെ വിളിച്ചു എന്താണ് സംഭവിച്ചത് എന്നറിയാൻ. നേരിൽ കാണാം എന്ന് പറഞ്ഞു അവൾ സുഭാഷ് പാർക്കിലേക്ക് വരാൻ പറഞ്ഞു.
" നീലിമ നീ അറിഞ്ഞില്ലേ, ദാസ് ആത്മഹത്യ ചെയ്തത്"
"ഞാൻ അല്ലെ ലെച്ചു അത് ആദ്യം കണ്ടതും അറിഞ്ഞതും."
"കണ്ടത് ?"
" അതെ, അത് ആത്മഹത്യ അല്ല ഞാൻ ഇന്നലെ വൈകിട്ട് അവന്റെ വീട്ടിൽ പോയിരുന്നു. അവന്റെ അമ്മ എന്റെ കേസ്സു വന്നതിനു ശേഷം അവന്റെ സഹോദരിക്കൊപ്പമാണ്. അവൻ മാത്രമേ വീട്ടിൽ ഉള്ളു എന്ന അറിവോടെയാണ് ഞാൻ പോയത്. കയ്യിൽ വിഷവും കത്തിയും ഞാൻ കരുതിയിരുന്നു. പറ്റിയാൽ അവനെ മരണവേദന എന്താണെന്ന് അറിയിച്ചു കൊല്ലണം എന്ന ചിന്തയോടെയാണ് പോയത്. ഞാൻ ചെല്ലുമ്പോൾ സിറ്റൗട്ടിൽ മദ്യ ലഹരിയിലായിരുന്ന അവനെ എന്ത് വേദനിപ്പിക്കാൻ? അവൻ കാണാതെ അവന്റെ മദ്യ ഗ്ലാസിൽ കുറച്ചു വിഷം ചേർക്കുകയെ വേണ്ടി വന്നുള്ളൂ. അത് കുടിച്ച ശേഷമാണ് ഞാൻ അവന്റെ മുന്നിൽ പ്രത്യക്ഷമായതു. എന്റെ കയ്യിൽ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിച്ച വിഷത്തിന്റെ കുപ്പി അവനു നൽകി അവനോടു കാര്യം പറഞ്ഞു. അപ്പോഴത്തെ അവന്റെ മാനസികാവസ്ഥ കാണേണ്ടത് തന്നെയായിരുന്നു ലെച്ചു. പ്രേമം നടിച്ചു പെണ്ണിനെ നശിപ്പിക്കുന്ന എല്ലാ നരാധമന്മാരെയും ഇങ്ങനെ കൈകാര്യം ചെയ്യണം."
എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ ഒരു രൂപവുമില്ലായിരുന്നു.
"പോലീസ് അന്വേഷിക്കില്ലേ. അവർക്കു മനസ്സിലാകില്ലേ കൊലപാതകമാണെന്ന്? "
" എങ്ങനെ മനസ്സിലാക്കാൻ, അവൻ സ്വയം വിഷം കഴിച്ചതാണ്. അവന്റെ ദേഹത്ത് മുറിവോ ചതവോ ഒന്നുമില്ല. മാത്രമല്ല പേപ്പറിൽ ഞാൻ കരുതിയ വിഷത്തിന്റെ കുപ്പി നൽകിയപ്പോൾ അവൻ അത് കയ്യിൽ വാങ്ങി അതോടെ അവന്റെ വിരലടയാളവും അതിലുണ്ട് . എന്നെ കണ്ടെത്താൻ കഴിയുന്ന ഒരു അടയാളവും അവിടെയില്ല. എന്നെ ആരും കണ്ടതുമില്ല. പൊലീസിന് എന്നിലേക്ക് എത്താൻ ഒരു വഴിയുമില്ല. ആകെ പുറത്തു അറിയാവുന്നതു നിനക്ക് മാത്രമാണ്. എന്നെ രക്ഷിച്ച നിന്നോട് അത് പറയണമെന്ന് തോന്നി"
" ഞാൻ ആരോടും പറയുന്നില്ല. നീ സൂക്ഷിക്കുക. ഒരു നിമിഷത്തെ അശ്രദ്ധ മതി എല്ലാം തകരാൻ"
" ഞാൻ അതാണ് ഫോണിൽ കൂടി പറയാതെ നിന്നെ ഇവിടേയ്ക്ക് വിളിപ്പിച്ചത്"
"ഞങ്ങൾ ഇന്ന് നാട്ടിലേക്ക് പോവുകയാണ് അടുത്ത ആഴ്ച ഞങ്ങളുടെ വിവാഹം ആണ്. നീ തീർച്ചയായും എത്തണം."
"തീർച്ചയായും എത്തും"
നീലിമ ചെയ്തത് തെറ്റായി ഒരിക്കലും എനിക്ക് തോന്നിയില്ല. അവളെപോലെ കാമഭ്രാന്തന്മാരാൽ കടിച്ചു കീറപ്പെടുന്ന ഏതൊരു പെണ്ണും ആഗ്രഹിക്കുന്നതെ അവൾ ചെയ്തുള്ളൂ. അവളുടെ ഉള്ളിലെ വിപ്ലവവീര്യം അവൾ കാണിച്ചു.
നാട്ടിലെത്തിയിട്ടും മനസ്സില്‍ നീലിമയുടെ മുഖം നിറഞ്ഞു നില്‍ക്കുന്നു . മുഖം മൂടി അണിഞ്ഞ പ്രണയങ്ങള്‍ വരുത്തുന്ന ദുരന്തങ്ങളായിരുന്നു മനസ്സ് മുഴുവന്‍ . മേടം ഒന്നിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം സാക്ഷിനിർത്തി മറ്റൊരു കൈനീട്ടമായി സന്ദീപേട്ടൻ എനിക്ക് നൽകിയ താലി.
വര്‍ഷങ്ങള്‍ക്കു ശേഷം ഞങ്ങൾ പഠിച്ച അതെ ക്യാമ്പസ്സിൽ ഞാനൊരു ടീച്ചറായി. നീലിമ അറിയപ്പെടുന്നൊരു സാമൂഹിക പ്രവർത്തയായിന്നും സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്നു.
" ഇന്ന് ഈ ക്യാംപസ്സിലിരിക്കുമ്പോഴും നീലിമ ഓട്ടോഗ്രാഫില്‍ കുറിച്ച വാക്കുകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. "
" ജീവിതം സുന്ദരമായൊഴുകുന്ന വസന്തകാലം മാത്രമല്ല ഇടിയും മിന്നലും പേമാരിയും കാർമേഘങ്ങൾക്കിടയിലൂടെ പുഞ്ചിരിക്കുന്ന സുര്യനും നിറഞ്ഞതാണ്. വസന്തത്തില്‍ പൂക്കള്‍ തളിർക്കുംപോലെയും ശിശിരത്തില്‍ ഇലകള്‍ കൊഴിയും പോലെയും ജീവിതം കടന്നു പോകുന്നു. ഇനിയും വരാനിരിക്കുന്ന വസന്തത്തിനു വേണ്ടി കാത്തിരിക്കുമ്പോഴും ശിശിരത്തില്‍ കൊഴിഞ്ഞ ഇലകളെയും അകാലത്തില്‍ കരിഞ്ഞുപോയ പൂമോട്ടുകളേയും മറക്കാതിരിക്കുക."
കഥയിവിടെ അവസാനിക്കുന്നു .. സംഭവ ബഹുലമായ അവരുടെ ജീവിതം തുടരുന്നു.

******************************************************
ellam vaayichu nalla post
മറുപടിഇല്ലാതാക്കൂpls join my site
http://www.appooppanthaadi.com/