2011, ജൂൺ 14, ചൊവ്വാഴ്ച

കൈനീട്ടം............. (ഭാഗം 3)


തിരികെ എറണാകുളത്തു എത്തി പക്ഷെ അച്ഛനും അമ്മയും ഇല്ലാതെ വീട്ടില്‍ ഒറ്റപെട്ടു പോവുകയായിരുന്നു . പലപ്പോഴും ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ തോനിപ്പോയി . അമ്മൂമ്മ കൂടെ ഉണ്ട് എങ്കില്‍ പോലും മനസ് ആകെ ഒറ്റപെട്ട അവസ്ഥയില്‍ ആയിരുന്നു വൈകുന്നേരങ്ങളില്‍ സ്ഥിരമായി സന്ദീപെട്ടന്റെയും അപ്പചിയുടെയും ഫോണ്‍ കോളുകള്‍ ഉണ്ടായിരുന്നു . ക്ലാസ്സില്‍ പോയിട്ടും ഒന്നിലും മനസ് ഉറക്കാതെ ഒന്നും പഠിക്കാന്‍ തോനത്തെ ദിവസങ്ങള്‍ കഴിഞ്ഞു പോയി . പയ്യെ പയ്യെ കൂട്ടുകാരും ആയി ഇഴുകി ചേരാന്‍ ശ്രേമിച്ചു. ആ ഇടക്കാണ്‌ ഡിഗ്രിക്ക് പഠിക്കുന്ന നീലിമയെ പരിചയപ്പെടുന്നത് കോളേജിലെ അറിയപ്പെടുന്ന ഒരു എസ എഫ് ഐ പ്രവര്‍ത്തക ആയിരുന്നു കൂടാതെ ചെറിയ കവിത എഴുത്തുംവിശാലമായ പുസ്തകം വായനയും ഉണ്ടാരുന്നു അവള്‍ക്കു . അവളുമായുള്ള സൗഹൃദം ശെരിക്കും എനിക്കു ഒരു ആശ്വാസം ആയിരുന്നു . സൌഹൃദത്തിനു ഇത്രയും വില കല്‍പ്പിക്കുന്ന സുഹൃത്തുക്കള്‍ വളരെ കുറവായിരുന്നു . അവളുടെ ഓരോ വാക്കുകളും എന്റെ മനസിലെ വിഷമങ്ങളെ ഇല്ലാതാക്കാന്‍ ഉപകരിച്ചു . ഒരു പക്ഷെ അവളെ ഞാന്‍ പരിചയ പെട്ടില്ലാരുന്നു എങ്കില്‍ എന്റെ ജീവിതം . ഒറ്റപെടലിന്റെ നരക തുല്യമാകുമാരുന്നു . അവളിലൂടെ ആണ് ഞാന്‍ പുസ്തകങ്ങളെ പ്രണയിക്കാന്‍ തുടങ്ങിയത് . അത് ഇന്നും ഒരു അഭിനെവേശമായി തുടരുന്നു . പുഷ്തകം വായന എന്ന് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരിക്കുന്നു.
കവിയരങ്ങുകളിലും സാഹിത്യ സദസുകളിലും നീലിമ എന്നെ കൂടി കൊണ്ട് പോകുമാരുനു . അത് എനിക്കു പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു . മനസ്സില്‍ തോനിയ ചെറിയ ചെറിയ കഥകള്‍ ഞാന്‍ എഴുതാന്‍ തുടങ്ങി . അന്ന് ഇന്നത്തെ പോലെ ഇന്റര്‍നെറ്റ്‌ സ്വകാര്യങ്ങള്‍ ഇല്ലാത്തതിനാല്‍ എഴുതിയ കഥകള്‍ പലതും ഞാന്‍ മാത്രമേ കണ്ടിരിന്നുളളു . ആ വര്‍ഷത്തെ കോളേജു മാഗസിനില്‍ എന്റെ കഥ അച്ചടിച്ച്‌ വന്നു . അതോടെ പലകുട്ടികള്‍ക്കും ഞാന്‍ പരിചിതയായി . എന്നെ എസ എഫ് ഐ ഉടെ പല പരുപടികള്‍ക്കും നീലിമ കൂടി കൊണ്ട് പോകുമായിരുന്നു . അത് എനിക്കു കൂടുതല്‍ ആത്മ വിശ്വാസവും പക്വതയും കൈവരിക്കാന്‍ കഴിഞ്ഞു . സഭ കമ്പം ഇല്ലാതെ സംസാരിക്കാനും തെറ്റുകള്‍ക്ക് എതീരെ പ്രതികരിക്കാനും എന്നെ പ്രാപ്ത ആക്കിയത് ഇങ്ങനെ ഉള്ള പരുപടിയിലൂടെ ആണ് . പലരുടെയും ജീവിതങ്ങള്‍ മനസിലാക്കാനും കഷ്ടപാടുകള്‍ മനസിലാക്കാനും സംഘടനാ പ്രവര്‍ത്തനം കൊണ്ട് ഗുണം ഉണ്ടായി .
സംഘടനാ പ്രവര്‍ത്തനവുമായി പല ആണ്‍ കുട്ടികളോടും അടുത്ത് ഇടപെടണ്ടി വന്നു എങ്കില്‍ പോലും . ഒരു ആണ്‍കുട്ടിയോടും തെറ്റായ ഒരു താല്പര്യം എനിക്കു തിനിയില്ല . മനസ്സില്‍ സ്വന്തം
പുരുഷന്റെ സ്ഥാനത്ത് സന്ദീപെട്ടന്‍ ഉളളതിനാല്‍ ആയിരിക്കാം വേറെ ഒരു ചിന്ത തോനാഞ്ഞത് .
 ഒരു ആണും പെണ്ണും ഒന്നിച്ചു ഇരുന്നു സംസാരിക്കുന്നതു തെറ്റായി കാണുന്ന ചില
സുഹൃത്തുക്കള്‍ എനിക്കു എതിരെ പല കഥകളും പറഞ്ഞു തുടങ്ങി . ദിവസവും നടക്കുന്ന എല്ലാ
കാര്യങ്ങളും സന്ദീപെട്ടനോട് പറയുമായിരുന്നു . ഇങ്ങനെ ഉള്ള കഥകള്‍ക്ക് എതിരെ ഒന്നും
പ്രതികരിക്കണ്ടാതില്ല എന്നും അനാവശ്യ വൈരാഗ്യം മനസ്സില്‍ കൊണ്ട് നടക്കണ്ട എന്നും
ഒക്കെ സന്ദീപെട്ടന്‍ എന്നെ ഉപദേശിക്കും . ഇങ്ങനെ ഉള്ള കഥകള്‍ ഇറങ്ങിയതോടെ ആണ്‍
കുട്ടികളും ആയുള്ള സൗഹൃദം മനപൂര്‍വം ഒഴിവാക്കി . സമൂഹത്തിലെ ഇങ്ങനെ ഉള്ള
മഞ്ഞപിത്തം പിടിച്ച കണ്ണുകളോട് വൈരാഗ്യം തോണി എങ്കില്‍ പോലും അത് മനസ്സില്‍
ഒതുക്കി നടന്നു . സ്ത്രിക്കു എതിരെ എന്നും നിറം പിടിപ്പിച്ച കഥകള്‍ പറയാന്‍ ആളുകള്‍ക്ക് ആവേശം ആണല്ലോ? അത് തന്നെ ഇവിടെയും സംഭവിച്ചു .

തുടന്നു വന്ന കോളേജു യുണിയന്‍ തിരഞ്ഞെടുപ്പില്‍ എന്നെ വനിതാ പ്രതിനിധി ആയി മത്സരിക്കാന്‍ എല്ലാരും നിര്‍ബന്ധിച്ചു . സന്ദീപെട്ടന്‍ പോലും അതിനു അനുകൂലം ആയിരുന്നു. പക്ഷെ എന്റെ മനസ്സ് അതിനു എന്നെ അനുവദിച്ചില്ല . അതിനാല്‍ തന്നെ ഞാന്‍ മത്സരിക്കാന്‍ തയാറായില്ല. നേരുത്തേ ഉണ്ടായ പോലെ ഉള്ള അനാവശ്യ കഥകള്‍ക്ക് ഞാന്‍ അവസരം നല്കണ്ടായല്ലോ എന്ന് കരുതി . എന്റെതായ ലോകത്തേക്ക് ഒതുങ്ങി കൂടി . എന്നാലും മനസ്സില്‍ ഒറ്റപെടല്‍ അനുഭവപെട്ടില്ല കാരണം പല പുസ്തകങ്ങളിലെയും കഥാപാത്രങ്ങള്‍ എനിക്കു കൂട്ടിനു ഉണ്ടായിരുന്നു ദിവസവും . മനസ്സില്‍ വിപ്ലവ ചിന്തകള്‍ ഉള്ളതിനാല്‍ ആകാം സി രാധാകൃഷ്ണന്റെ പുസ്തകങ്ങളോട് ഇഷ്ടം കൂടുതല്‍ തോനിയത് . കഷ്ടതകള്‍ അനുഭവിക്കുന്ന സമൂഹത്തിന്റെ താഴെ തട്ടില്‍ ഉള്ള ജനതയ്ക്ക് വേണ്ടിയുള്ള വിപ്ലവ പ്രവര്‍ത്തനങ്ങള്‍ അദേഹം നല്ലനിലയില്‍ തന്നെ വര്‍ണ്നിച്ചട്ടുണ്ട് പല നോവലുകളിലും . ആ കഥകള്‍ എന്നും ഒരു ആവേശമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .
ഡിഗ്രിക്കും മഹാരാജാസില്‍ തന്നെ പഠിക്കാന്‍ ആയിരുന്നു എനിക്കു താല്പര്യം. കാരണം അവിടുത്തെ ഇടനാഴികളും മരച്ചുവടുകളും ലൈബ്രറിയും ഒക്കെ എന്റെ ജീവിതത്തിന്റെ ഭാഗം ആയി മാറി . കൂടെ ഉള്ള പല കുട്ടികളും പുതിയ ഫാഷനില്‍ ഉള്ള വേഷങ്ങളും മറ്റും ഉപയോഗിക്കുനുണ്ട് എങ്കില്‍ പോലും എന്റെ മനസ് എന്നെ അതിനു അനുവദിച്ചില്ല . കൂട്ട്കാരികള്‍ ഇടക്ക് പറയും
"നീ ഇപ്പോഴും ആ നാട്ടുമ്പുറത്ത് കാരി തന്നെ ആണല്ലോ!!!! . "
2 വര്‍ഷങ്ങള്‍ കൂടി എന്റെ ജീവിതല്‍ കടന്നു പോയി. അപ്പോഴേക്കും സന്ദീപെട്ടന്‍ കോഴ്സ് കഴിഞ്ഞു, എറണാകുളത്തു തന്നെ ഒരു കമ്പനിയില്‍ ജോലി ശെരിയായി . വീട്ടില്‍ താമസിച്ചു ജോലിക്കുപോകാന്‍ ഞാനും അമൂമ്മയും ഒരുപാടു നിര്‍ബന്ധിച്ചു. പക്ഷെ സന്ദീപെട്ടന്‍ അതിനു തയാറായില്ല . അതിന്റെ പേരില്‍ കുറെ ദിവസം ഞങ്ങള്‍ പിണങ്ങി നടക്കുകപോലും ഉണ്ടായി . ജോലി കിട്ടി അടുത്ത ശനിയാഴ്ച സന്ദീപെട്ടനുമൊത്തു മറൈന്‍ ഡ്രൈവില്‍ പോയി കുറെ നേരം ഇരുന്നു . എന്റെ മനസ്സില്‍ ഉള്ള പിണക്കം കാരണം ഞാന്‍ കൂടുതല്‍ മിണ്ടാന്‍ പോയില്ല കുറെ നേരം നിശബ്ദമായി കായലിലേക്കും നോക്കി ഇരുന്നു .
"ലെച്ചു എന്താ നിന്റെ പിണക്കം മാറിയില്ലേ ഇതുവരെ ?. "
"എനിക്കു ആരോടും പിണക്കം ഇല്ല . എന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ലേ എന്റെ വീട്ടില്‍ താമസിക്കില്ല എന്ന് പറഞ്ഞത്."
"അങ്ങനെ നീ വിശ്വസികുന്നുണ്ടോ. എന്നെ നീ ഇതുവരെ മനസിലാക്കിയട്ടില്ല അല്ലേ.?"
"ആരേലും വല്ലോം പറയും എന്ന് പേടിച്ചല്ലേ താമസിക്കാത്തത് ?"
"അപ്പോള്‍ നിനക്ക് അത് അറിയാം . എന്നിട്ടാണോ ഈ പിണക്കം ? . "
"സന്ദീപെട്ടന്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ ആകെ വിഷമം തോനി അതാ."
"നീ വിഷമിക്കണ്ട ഉടന്‍ തന്നെ ഞാന്‍ വരുന്നുണ്ട് അവിടെ താമസിക്കാന്‍ ."
അപ്പോള്‍ എന്താ കാര്യം എന്ന് മനസിലായില്ല . കുറച്ചു ദിവസത്തിന് ശേഷം അപ്പച്ചിയും അങ്കിളും കൂടി വീട്ടില്‍ വന്നു കൂടെ ശ്രുതിയും ഉണ്ടാരുന്നു . ഇടക്ക് ഇടക്ക് അവര്‍ വരാറുണ്ട് അത് പോലെ ഒരു സന്ദര്‍ശനം ആകും എന്നാ ഞാന്‍ കരുതിയത്‌ . അപ്പച്ചി അമ്മൂമംയോടു പറയുന്നത് കേട്ടപ്പോളാണ് എന്റെ കല്യാണ കാര്യം ആണ് എന്ന് മനസിലായത് . എല്ലാവര്ക്കും സമ്മതം ആയിരുന്നു ഞങ്ങള്‍ ഒന്നിക്കുന്നത് . സന്ദീപെട്ടനെ എനിക്കു ഇഷ്ടമാണ് എങ്കില്‍ പോലും
അപ്പോള്‍ ഒരു വിവാഹം ഞാന്‍ ആലോചിച്ചു പോലും ഇല്ലാരുന്നു . അതിനാല്‍ തന്നെ എനിക്കു
പെട്ടന്ന് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. പക്ഷെ അവരുടെ താല്പര്യത്തിനു മുന്നില്‍എനിക്കു എതിര്‍ത്ത് നില്ക്കാന്‍ കഴിയില്ലാരുനു അതിനാല്‍ തന്നെ ഞങ്ങളുടെ വിവാഹം
തീരുമാനിച്ചു എന്റെ ഡിഗ്രി അവസാന വര്‍ഷം ആയതിനാല്‍ പരിക്ഷ കഴിഞ്ഞു മതി എന്ന്
തിരുമാനിച്ചു . പിന്നെയും 3 മാസം കൂടി ഉണ്ടാരുന്നു . അടുത്ത മേടം ഒന്നിന് വിവാഹം
അതും സ്വപ്നം കണ്ടു കൊണ്ടുള്ള ജീവിതം ആയിരുന്നു പിന്നീടു ഉള്ള ദിവസങ്ങളില്‍
(തുടരും )

1 അഭിപ്രായം:

  1. എന്ന് വരും , നീ എന്ന് വരും , എന്റെ നിലാ പന്തല്ലില്‍ വെറുതേ ....

    ഇതൊരു തുടര്‍ കഥ ആണോ ചേട്ടാ ..... അടുത്ത ഭാഗതിനാടി കാത്തിരിക്കുന്നു

    http://njanpunyavalan.blogspot.com

    മറുപടിഇല്ലാതാക്കൂ